Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shibu baby john

കാട്ടാന ആക്രമണം തടയാന്‍ കയ്യില്‍ ഒറ്റമൂലി ഒന്നുമില്ലെന്ന് ഷിബു ബേബി ജോണ്‍

ചാലക്കുടി: സംസ്ഥാനത്ത് കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കയ്യിലോ മറ്റാരുടെയെങ്കിലും കയ്യിലോ ഒറ്റമൂലി പ്രയോഗങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഇത് സങ്കീർണ്ണമായ പ്രശ്നമാണെന്നും പെട്ടന്ന് പരിഹാരം കാണൽ സാധ്യമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. വന്യമൃഗ അക്രമങ്ങൾ തടയുന്നതിൽ പ്രഥമ ഉത്തരവാദിത്വം വനംവകുപ്പിന് തന്നെയാണ്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർനടപടികൾ ചർച്ച ചെയ്യാൻ വരും തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. […]
Read more

വന സംഘടനകളുടെ സ്വാധീനം അനുവദിക്കില്ല: ഷിബു ബേബി ജോൺ

കോഴിക്കോട്: വനംവകുപ്പിലെ സ്ഥലംമാറ്റങ്ങളും ചുമതല ക്രമീകരണങ്ങളും സംഘടനകളുടെ സ്വാധീനത്തിന് വഴങ്ങി നടത്തില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കർഷകരെ വിശ്വാസത്തിൽ ഉൾപ്പെടുത്തി കൊണ്ടായിരിക്കും വനസംരക്ഷണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയെന്നും മന്ത്രി വ്യക്തമാക്കി. മുൻ ഭരണകാലത്ത് ചില സംഘടനാ നേതാക്കൾ വനംവകുപ്പിലെ സ്ഥലംമാറ്റങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം വിവിധ സംഘടനാ നേതാക്കളും ഉദ്യോഗസ്ഥരും തന്നെ സന്ദർശിച്ച് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടെങ്കിലും […]
Read more

സഗൗരവം സത്യപ്രതിജ്ഞ ചെയ്ത ഷിബു ബേബി ജോണും സിപി ജോണും

തിരുവനന്തപുരം: കേരളത്തില്‍ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരുടെ മഹാസംഗമത്തിനൊപ്പം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചത് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലെ വ്യത്യസ്തതകള്‍. പതിവ് കോണ്‍ഗ്രസ് ശൈലികളില്‍നിന്ന് മാറി സഗൗരവം സത്യപ്രതിജ്ഞ ചെയ്തവര്‍ ഇത്തവണയുണ്ട്. ചവറയുടെ ജനനായകന്‍ ഷിബു ബേബി ജോണ്‍ ദൈവനാമത്തിന് പകരം ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്താണ് വീണ്ടും മന്ത്രിപദത്തിലേക്ക് എത്തിയത്. ആര്‍.എസ്.പി നേതാവായ അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന രീതിയിലാണ് ഗവര്‍ണര്‍ മുമ്പാകെ ഒപ്പിട്ടത്. സി.എം.പി നേതാവായ സി.പി. ജോണും […]
Read more

മുഖ്യമന്ത്രി ചര്‍ച്ച; കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്, അപ്പുറത്തില്ല: ഷിബു ബേബി ജോൺ

കൊല്ലം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയിരുന്നു. സ്വന്തം അഭിപ്രായങ്ങളും പ്രതികരണങ്ങളുമായി നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രി ആകാൻ കൊള്ളാവുന്ന കുറച്ചുപേര്‍ ഇവിടെയുണ്ട്. പക്ഷെ, അപ്പുറത്ത് ഇല്ലെന്നുമാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. വി ഡി സതീശന്‍ മുന്നോട്ടുവെച്ച ടീം യുഡിഎഫ് എന്നുള്ള നിലയിലായിരുന്നു പ്രവര്‍ത്തനം. ജനവികാരം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം […]
Read more

കിടപ്പുമുറിയില്‍ നിന്ന് ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയത് നല്ല കാര്യം: ഗണേഷിനെക്കുറിച്ച് ഷിബു ബേബി ജോൺ

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി അര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. കിടപ്പുമുറിയില്‍നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയത് നല്ലകാര്യമാണെന്ന് ഷിബു ബേബി ജോണ്‍ കൊല്ലത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒത്തിരി കുടുംബങ്ങളില്‍ സമാധാനമുണ്ടാവും. ഗണേഷിനും ആ നിലയില്‍ നല്ല മാറ്റം വന്നിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. പൂരപ്പാട്ടിന്റെ റോളില്‍ ഗണേഷ് കുമാര്‍ കുറേ കാര്യങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി അത് ആസ്വദിച്ചു. […]

Advertisement
WhiteswanTV Footer