Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Siddique

ലൈംഗികാതിക്രമ കേസ്: നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാന്‍ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ പ്രതിയായ നടൻ സിദ്ദിഖിന് ഹൈദരാബാദിൽ നടക്കുന്ന സിനിമാ ഷൂട്ടിംഗിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകി. ഡ്രീം ഫാർമേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂളിലാണ് അദ്ദേഹം പങ്കെടുക്കുക. ജൂലൈ 15 വരെ നടക്കുന്ന ചിത്രീകരണത്തിനാണ് അനുമതി ലഭിച്ചത്. നേരത്തെ അനുവദിച്ചിരുന്ന യാത്രാനുമതി ജൂണിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിക്കിട്ടാൻ പ്രതി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റെതാണ് ഉത്തരവ്. സുപ്രീം കോടതി നിർദേശിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരം […]
Read more

ആഗോള തലത്തില്‍ 150 കോടിയുടെ കളക്ഷൻ നേടി ദൃശ്യം 3

കൊച്ചി: ദൃശ്യം 3 വൻ വിജയത്തിലേക്ക് മുന്നേറുന്നു. മോഹൻലാൽ നായകനായി എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതിനകം 150 കോടിയിലധികം രൂപ നേടി. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളുടെ വലിയ വിജയമാണ് മൂന്നാം ഭാഗത്തോടുള്ള ആകാംക്ഷ വർധിപ്പിച്ചത്. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് മൂന്നാം ഭാഗത്തിലും തുടരുന്നത്. പോലീസിന്റെ […]
Read more

ഇൻ ഹരിഹർ നഗർ താരങ്ങൾ പൊന്നാനിയിൽ

പതിനാറ് വർഷങ്ങൾക്ക് ശേഷം “ഇൻ ഹരിഹർ നഗർ ” എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളായ മുകേഷ് ജഗദീഷ്, സിദ്ദിഖ്, അശോകൻ ഒരുമിച്ച് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച്, സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ രചന നിർവഹിച്ച്, ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന “പാതിരാക്കുറുക്കൻ” എന്ന സിനിമയിൽ അഭിനയിക്കാനാണ് അവർ പൊന്നാനിയിൽ എത്തിയത്. നാലു പേരും ഒരുമിച്ചു രംഗങ്ങൾ ഇല്ലാത്തതിനാൽ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം നാലു പേരും […]
Read more

കോമഡികളുടെ ‘ഗോഡ്ഫാദർ’ സിദ്ധിഖിന്റെ ഓർമകൾക്ക് 2 ആണ്ട്

മാലപ്പടക്കം പോലെ കോർത്തെടുത്ത ചിരിമരുന്നും പിന്നെ തകർപ്പൻ കൗണ്ടറുകളും. ചാക്യാരും നമ്പ്യാരും തൊട്ട് മിമിക്രി വരെ നീളുന്ന കേരളീയ ഫലിതപാരമ്പര്യത്തിൻറെ വളക്കൂറിൽ വിളഞ്ഞ ചിരിയുടെ മാമാങ്കമാണ് സിദ്ദിഖ് ചിത്രങ്ങളുടെ വിജയക്കൂട്ട്. പതിഞ്ഞ ശബ്ദത്തിൽ ചെറുപുഞ്ചിരിയോടെ വലിയ പൊട്ടിച്ചിരികൾ സമ്മാനിച്ച സംവിധായകൻ ഒാർമയായിട്ട് 2 വർഷം തികഞ്ഞു. അദ്ദേഹത്തിന്റ ആ സിനിമകൾ ഹാസ്യത്തിന്റത് മാത്രമായിരുന്നില്ല. ജീവിതത്തിന്റെ വൈകാരികതയും ഗൗരവമുമൊക്കെ അതിൽ സമ്മേളിച്ചു. സിദ്ദീഖ് എന്ന സംവിധായകനെ കാലം ഓർത്തെടുക്കുന്നതും അങ്ങനെ തന്നെയായിരിക്കും. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിൽക്കുന്ന സിനിമാ […]
Read more

ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ്സിദ്ദിഖിന്റെ വാദം. പഴയ ഫോണുകള്‍ തന്റെ കൈയില്‍ ഇല്ലെന്നും ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പൊലീസ് തന്നെയും തന്റെ കുടുംബാംഗങ്ങളെയും പിന്തുടര്‍ന്നു. ഇത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണെന്നും സിദ്ദിഖ് ആരോപിക്കുന്നു. സിദ്ദിഖ് […]
Read more
Advertisement
WhiteswanTV Footer