സോഷ്യൽ മീഡിയ പോസ്റ്റുകളെ ഭയക്കുന്ന കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും, കുട്ടിസഖാവിനെ കുട്ടിത്തം പഠിപ്പിക്കാൻ സമസ്തയും
ഡിജിറ്റൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യത്തെ സോഷ്യൽ മീഡിയ ലോകം കടന്നുപോകുന്നത്. പൗരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ചേർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച, സർക്കാരിന്റെ സാമ്പത്തിക-വിദേശ നയങ്ങൾക്കെതിരായ വിമർശനങ്ങൾ, രാഷ്ട്രീയ പ്രതിഷേധങ്ങൾ തുടങ്ങിയവയെല്ലാം ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് നിശ്ശബ്ദമായി തടയപ്പെടുകയാണ്. കേന്ദ്ര സർക്കാർ നിർമ്മിച്ച സഹയോഗ് പോർട്ടൽ വഴി നൽകുന്ന നോട്ടീസുകളാണ് ഈ വെട്ടിച്ചുരുക്കലുകൾക്ക് പ്രധാന കാരണം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ ഭീഷണികളും […]
Read more
