അരിമ്പൂരിൽ വീട്ടുകിണറ്റിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി
തൃശ്ശൂർ: അരിമ്പൂരിലെ ഒരു വീട്ടുകിണറ്റിൽ നിന്ന് സംശയാസ്പദ സാഹചര്യത്തിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിലാണ് ഇവ കണ്ടെത്തിയത്. അരിമ്പൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്നയാളാണ് കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്. കിണറ്റിൽ വെള്ളം കുറഞ്ഞതിനാൽ വെള്ളം കോരാൻ ശ്രമിക്കുന്നതിനിടെ കല്ല് കെട്ടിയ പ്ലാസ്റ്റിക് ചാക്ക് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കിനുള്ളിൽ ആറ് അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ […]
Read more

