Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sports

സൈന നെഹ്‌വാളും പി.കശ്യപും വിവാഹ മോചിതരാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപും വേര്‍പിരിയുന്നു. വിവാഹിതരായി ഏഴ് വർഷത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നത്. തങ്ങള്‍ പിരിയുന്നതായി സൈന തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ‘ജീവിതം ചിലപ്പോള്‍ നമ്മെ പല ദിശകളിലേക്ക് കൂട്ടികൊണ്ടു പോകും. ഒരുപാട് ആലോചിച്ചതിനു ശേഷം കശ്യപ് പരുപ്പള്ളിയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങൾ ഇരുവരും സമാധാനം, ഉയർച്ച, ആശ്വാസം എന്നിവ തെരഞ്ഞെടുക്കാനാണ് താൽപര്യപ്പെടുന്നത്. ഇതുവരെ പരസ്പരം പങ്കുവെച്ച ഓർമകൾക്ക് ഞാൻ നന്ദിയുള്ളവളാണ്. ഈ […]
Read more

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആര്‍സിബി പേസര്‍ യഷ് ദയാലിനെതിരെ കേസെടുത്ത് പൊലീസ്

ലഖ്‌നൗ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യഷ് ദയാലിനെതിരെ കേസെടുത്തു പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഉജ്വല സിംഗിന്റെ പരാതിയിലാണ് നടപടി. പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിന് ജൂലൈ 21 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ താരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയതിനാലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഗാസിയാബാദിലെ ഇന്ദിരാപുരം സര്‍ക്കിള്‍ ഓഫീസറില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടരന്വേഷണവും നടപടി ക്രമങ്ങളും തുടരുമെന്നും പൊലീസ് വ്യക്തമാക്കി. 27കാരനായ […]
Read more

ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീം

എഎഫ്സി വനിതാ ഏഷ്യൻ കപ്പിൽ യോഗ്യത നേടി ഇന്ത്യൻ വനിതാ ടീം. ഇന്നലെ തായ്‌ലൻഡിലെ ചിയാങ് മയി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ആതിഥേയരായ തായ്ലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. 2026 ൽ ഓസ്‌ട്രേലിയയിൽ വച്ചാണ് എഎഫ്സി ഏഷ്യൻ കപ്പ് നടക്കുന്നത്. ഇന്ത്യൻ വനിതാ ടീം ആദ്യമായി ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നു എന്ന ചരിത്രം കൂടിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 29ആം മിനിറ്റിൽ അങ്കിത ബസ്‌ഫോറിലൂടെ ഇന്ത്യ […]
Read more

ഡി. ഗുകേഷിന് തോൽവി; പ്ര​ഗ്നാനന്ദയോടും പരാജയം

​ഗ്രാൻഡ് ചെസ്സ് ടൂറിലെ ബ്ലിറ്റ്സ് വിഭാ​ഗത്തിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ ഡി. ഗുകേഷിന് തിരിച്ചടി. ആദ്യദിനം തുടർച്ചയായ അഞ്ച് മത്സരങ്ങൾ ഡി. ​ഗുകേഷ് തോറ്റു. ഇന്ത്യൻ താരം ആർ. പ്ര​ഗ്നാനന്ദയോടും ​ഗുകേഷ് പരാജയപ്പെട്ടു. റാപ്പിഡ് വിഭാ​ഗത്തിൽ മികവു പുലർത്തിയെങ്കിലും ബ്ലിറ്റ്സിൽ അത് തുടരാൻ ​ഗുകേഷിനായില്ല. ആദ്യ ദിനം ഒറ്റ ജയം പോലും താരത്തിന് സ്വന്തമാക്കാനായില്ല. അതോടെ ബ്ലിറ്റ്സ് വിഭാ​ഗത്തിൽ ​ഗുകേഷ് പിന്തള്ളപ്പെട്ടു. അതേസമയം ഉജ്വല തിരിച്ചുവരവാണ് മുന്‍ ലോകചാമ്പ്യനും നിലവിലെ ലോക ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സന്‍ […]
Read more

കെസിഎല്‍ താരലേലം: സഞ്ജുസാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം: കെസിഎല്‍ താരലേലത്തില്‍ റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു മാറി. തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്തിയ കടുത്ത പോരാട്ടം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ ടീമിലെത്തിച്ചത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ലേലം നടക്കുന്നത്. കളിക്കാര്‍ക്കുവേണ്ടി ഓരോ ടീമിനും 50 ലക്ഷം […]
Read more

ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു

മാഡ്രിഡ്: ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. താരത്തിന്റെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. 1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016-ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. […]
Read more

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ്

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് ബര്‍മിങ്ങാം ടെസ്റ്റ് നിര്‍ണായകമാണ്. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. നിതീഷ് റെഡ്ഡി, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. അതേസമയം പേസര്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. ജോലിഭാരം കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. യുവതാരം സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും ടീമില്‍ നിന്ന് പുറത്തായി. അവസാന പത്ത് ടെസ്റ്റുകളിലെ കണക്ക് ഇക്കാര്യം […]
Read more

2029-ലെ ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഖത്തര്‍

ദോഹ: 2029ൽ നടക്കുന്ന അ‌ടുത്ത ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഖത്തർ. 2022-ൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാകുമെന്ന് ഖത്തര്‍ ഫിഫയെ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങള്‍ ഖത്തറിലുണ്ട്. ടൂര്‍ണമെന്റില്‍ താരങ്ങള്‍ക്ക്‌ 11 നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. ഇവയെല്ലാം നിരത്തിയാണ് ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. അതേസമയം ജൂൺ-ജൂലൈ മാസങ്ങളിലാണ് മത്സരങ്ങൾ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാൽ ഖത്തരിലെ ചൂട് […]
Read more

ക്യാപ്റ്റനായി ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേട്ടവുമായി ശുഭ്മാന്‍ ഗില്‍

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേട്ടത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകള്‍. ഹെര്‍ബി ടെയ്‌ലര്‍, അലിസ്റ്റര്‍ കുക്ക്, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ക്കു ശേഷം ക്യാപ്റ്റനായി ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന നാലാമത്തെ പ്രായംകുറഞ്ഞ താരമായിരിക്കുകയാണ് ഗില്‍. 25ാം വയസ്സിലാണ് ഗില്ലിന്റെ നേട്ടം. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 175 പന്തില്‍ നിന്ന് 127 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഗില്‍. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നു ഇത്. ഇന്ത്യയ്ക്ക് പുറത്തെ […]
Read more

ബിസിസിഐക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച ഐപിഎൽ ടീം കൊച്ചി ടസ്കേഴ്സ് ടീമിന് 538 കോടി രൂപ ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന തര്‍ക്കപരിഹാര കോടതി വിധി ശരിവെച്ച് ബോംബെ ഹൈക്കോടതി. കരാര്‍ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് 2011ലെ ആദ്യ സീസണുശേഷം ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിനെതിരെ കൊച്ചി ടസ്കേഴ്സ് ടീം ഉടമകൾ നൽകിയ ഹര്‍ജിയിലാണ് തര്‍ക്കപരിഹാര കോടതി 538 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി സിംഗിള്‍ ജഡ്ജ് ആര്‍ ഐ […]
Read more
Advertisement
WhiteswanTV Footer