Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sports

ഐഎസ്എല്ലിന് ഒക്ടോബറിൽ തുടക്കമാകുമെന്ന് റിപ്പോർട്ട്‌

ഐഎസ്‍എൽ ഒക്ടോബർ 24ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. വേദികളുടെ ലഭ്യത സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ ക്ലബ്ബുകൾക്ക് എഐഎഫ്എഫ് നിർദേശം നൽകി. മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിന്റെ കാര്യത്തിൽ തൽസ്ഥിതി ഈ സീസൺ അവസാനം വരെ തുടരാൻ എഐഎഫ്എഫും എഫ്ഡിഎസ്എല്ലും ധാരണയിൽ എത്തിയിരുന്നു. ഇക്കാര്യം മറ്റന്നാൾ സുപ്രീംകോടതിയെ അറിയിക്കും. ഇതിന് പിന്നാലെയാണ് വേദികളുടെ കാര്യത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള മാസ്റ്റർ റൈറ്സ് എഗ്രിമെന്റ് […]
Read more

ബിസിസിഐയുമായുള്ള കരാറില്‍നിന്ന് ഡ്രീം 11 പിന്‍മാറുന്നു

സാമ്പത്തികം അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയുമായുള്ള കരാറില്‍നിന്ന് ഡ്രീം 11 പിന്‍മാറുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി 358 കോടിയുടെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാറാണ് ഡ്രീം 11 കമ്പനിക്കുള്ളത്. ഇതിനായി ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ ഗെയിമിംഗ് നിയമം റിയല്‍-മണി ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെ പ്രൊമോഷന്‍, പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ നിരോധിക്കുന്നു. 2023 ല്‍ ബിസിസിഐയുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ച ഡ്രീം11, പുതിയ ചട്ടക്കൂടിന് കീഴില്‍ സ്‌പോണ്‍സര്‍ഷിപ്പുമായി തുടരുന്നത് പ്രായോഗികമല്ലെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ […]
Read more

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും, നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും. നവംബര്‍ 10നും 18നും ഇടയിലായിരിക്കും അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ടീം അറിയിക്കുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്. 2011 സെപ്റ്റംബറിലാണ് മെസി […]
Read more

വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല

തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കേരളത്തില്‍ വേദികളില്ല. ലോകകപ്പ് വേദികള്‍ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റിക്കൊണ്ടുള്ള വിവരം ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടു. ലോകകപ്പിലെ ഒരു മത്സരവും കാര്യവട്ടത്തുവെച്ച് നടക്കുന്നില്ല. വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിനടക്കം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ഗുവാഹത്തിയാണ് വേദിയാകുന്നത്. വിശാഖപട്ടണം, നവി മുംബൈ, ഇന്ദോര്‍ തുടങ്ങിയ […]
Read more

അജിങ്ക്യ രഹാനെ മുംബൈ രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് അപ്രതീക്ഷിതമായി പിന്‍മാറി ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. പുതിയൊരു നായകനെ കണ്ടെത്തേണ്ട സമയമാണ് ഇതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് നന്ദിയെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ . ‘മുംബൈ ടീമിനൊപ്പം ക്യാപ്റ്റനായതും ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയതും ഒരു വലിയ ബഹുമതിയാണ്. പുതിയൊരു ആഭ്യന്തര സീസണ്‍ വരാനിരിക്കുന്നതിനാല്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഞാന്‍ ക്യാപ്റ്റന്‍സി റോളില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു […]
Read more

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഓപ്പണര്‍ ഷഫാലി വര്‍മയെ ടീമിലേക്ക് പരിഗണിച്ചില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു മലയാളി താരം മിന്നുമണിക്കും ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ല. പ്രതീക റാവലാണ് സ്മൃതി മന്ദാനക്കൊപ്പം ഓപ്പണറായി ടീമിലെത്തിയത്. ലോകകപ്പിന് പുറമെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ […]
Read more

വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ടീം പ്രഖ്യാപനം നടത്തുക. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ്മ, രാധാ യാദവ്, സ്‌നേഹ് റാണ തുടങ്ങിയവരുടെ സ്ഥാനം ഉറപ്പാണ്. സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനമുണ്ടെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മികവുകാട്ടിയ ഹര്‍ലീന്‍ ഡിയോളും ടീമില്‍ […]
Read more

CR7 ഇന്ത്യയിലേക്ക്? അൽ നസർ ഗോവയിൽ കളിക്കും

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് അൽ നസർ ഇന്ത്യയിലേക്ക്. എ.എഫ്.സി ചാംപ്യൻസ് ലീഗ് 2 ടൂർണമെന്റിനായാണ് അൽ നസർ ടീം ഇന്ത്യയിലെത്തുക. ടൂർണമെൻ്റിൽ അൽ നസറും ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എവേ മത്സരത്തിനായി ടീം ഗോവയിലെത്തും. എന്നാൽ മത്സരത്തിനായി റൊണാൾഡോ വരുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. അൽ നസറുമായുള്ള കരാർ പ്രകാരം എവേ മത്സരങ്ങൾക്ക് പോകണമെന്ന് റോണോക്ക് നിർബന്ധമില്ല.
Read more

ഇ ഡിക്ക് മുന്നിൽ ഹാജരായി മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന

നിയമവിരുദ്ധ ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ.ഡിക്ക് മുന്നിൽ ഹാജരായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് റെയ്ന ചോദ്യം ചെയ്യലിനായി ഹാജരായത്. 1xBet എന്ന ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ താരത്തെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇ.ഡി യുടെ ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PLMA) പ്രകാരം റെയ്നയുടെ മൊഴി രേഖപ്പെടുത്തും. നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളുമായി […]
Read more

ഭയപ്പെടുത്തുന്ന 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമ്മദിനം

നാഗസാക്കി ഓർമ്മദിനം ഓരോ വർഷവും ഓഗസ്റ്റ് 9-നാണ് ആചരിക്കുന്നത്. 1945-ലെ ഈ ദിവസത്തിൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ, അമേരിക്കൻ ഐക്യനാടുകൾ ജപ്പാനിലെ നാഗസാക്കി നഗരത്തിൽ ആണവ ബോംബ് വീഴ്ത്തുകയായിരുന്നു. “Fat Man” എന്ന പേരിൽ അറിയപ്പെടുന്ന ഈ ബോംബ് ആക്രോശകരമായ നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. ഏകദേശം 70,000-ലധികം പേർ ഉടനെ കൊല്ലപ്പെടുകയും, അനേകർ പിന്നീട് രോഗങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഈ ദിനം, ആണവയുദ്ധത്തിന്റെ ഭീകരതയും മനുഷ്യരുടെ ദുരിതവും ഓർത്ത് സമാധാനത്തിനായുള്ള പ്രതിജ്ഞ പുതുക്കുന്നതിനുള്ള പ്രധാന അവസരമാണ്. […]
Read more
Advertisement
WhiteswanTV Footer