Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sports

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് പുറത്ത്

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് പുറത്തായി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും ഇന്ത്യയുടെ ബൗളർമാർ തകര്‍പ്പൻ പ്രകടനം നടത്തി. വിന്‍ഡീസിനെ നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജ്. ജസ്പ്രിറ്റ് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടി. വിൻഡീസിന്‍റെ ടോപ് സ്‌കോറർ ജസ്റ്റിന്‍ ഗ്രീവ്‌സ് 32 റൺസ് നേടി. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറുപടി ബാറ്റിംഗ് ആരംഭിച്ചു. വെസ്റ്റ് ഇൻഡീസ് […]
Read more

ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; വെളിപ്പെടുത്തലുകളുമായി സൂര്യകുമാർ യാദവ്

ദുബൈ: ഏഷ്യാ കപ്പ് കിരീടം സമ്മാനദാന ചടങ്ങിൽ വച്ച് ഇന്ത്യയ്ക്ക് നൽകിയില്ലെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ക്രിക്കറ്റ്‌ കളിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. ഇന്ത്യൻ ടീം ട്രോഫി അർഹിച്ചിരുന്നു. അതേസമയം യഥാർത്ഥ ട്രോഫി ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ആണെന്നു സൂര്യകുമാർ യാദവ് പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ തലവനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് […]
Read more

ബിസിസിഐയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു: മിഥുന്‍ മന്‍ഹാസ് സ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(BCCI) പുതിയ പ്രസിഡന്റായി മുന്‍ ഡല്‍ഹി ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗമാണ് മിഥുന്‍ മന്‍ഹാസിനെ തിരഞ്ഞെടുത്തത്. ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ് മിഥുന്‍. റോജര്‍ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുന്‍ എത്തുന്നത്. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള മിഥുന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല. അതേസമയം, ദേവജിത് സൈക്കിയ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ജയ് ഷായ്ക്ക് പകരക്കാരനായാണ് സൈക്കിയ സെക്രട്ടറി സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റായി രാജീവ് […]
Read more

കരുണ്‍ നായര്‍ പുറത്ത്; വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന കരുണ്‍ നായര്‍ക്ക് സ്ഥാനം നഷ്ടമായി. ദേവ്ദത്ത് പടിക്കലും അക്ഷര്‍ പട്ടേലും രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചെത്തി. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് വ്യാഴാഴ്ച ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ ടീമിനെ പ്രഖ്യാപിച്ചത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല. പന്തിന്റെ അഭാവത്തില്‍ രവീന്ദ്ര ജഡേജയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ധ്രുവ് […]
Read more

ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ സ്വർണം; പൊതു അവധി പ്രഖ്യാപിച്ച് ബോട്‌സ്വാന

ഗാബൊറോൺ: ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ആഘോഷിക്കാൻ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാന. കഴിഞ്ഞദിവസം പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ലീ ബെക്കെമ്പിലേ എപ്പി, ബയാപോ ഡോറി, ലെറ്റ്‌സിൽ ടെബോഗോ, ബുസാങ് കോളൻ കെബിനാറ്റ്ഷിപി എന്നിവരടങ്ങിയ സംഘം രണ്ടുമിനിറ്റ് 57.76 സെക്കൻഡിൽ ഫിനിഷ്‌ചെയ്താണ് സ്വർണം നേടിയത്. യുഎസ് ടീം വെള്ളിയും ദക്ഷിണാഫ്രിക്ക വെങ്കലവും നേടി. അവസാനലാപ്പിൽ കോളൻ കെബിനാറ്റ്ഷിപിയുടെ അദ്ഭുതകരമായ കുതിപ്പാണ് ടീമിന് സ്വർണം നേടിക്കൊടുത്തത്. പുരുഷന്മാരുടെ 400 മീറ്ററിലും കോളൻ […]
Read more

ഏഷ്യാകപ്പ്: ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം ഇന്ന് രാത്രി എട്ടിന്

അബുദാബി: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ത്യ – പാകിസ്താൻ പോരാട്ടം. ഇന്ന് രാത്രി 8 മണിക്ക് ദുബായിലാണ് മത്സരം നടക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച ദുബായ് ഇന്റർ നാഷ്ണൽ സ്റ്റേഡിയത്തിൽ നടന്നത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. പാകിസ്താനെ നാണം കെടുത്തുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ പെരുമാറ്റം. ടോസ് സമയത്ത് മുഖം കൊടുക്കാതെയായിരുന്നു തുടക്കം. പിന്നാലെ കളത്തിൽ വരിഞ്ഞുമുറുക്കി ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. വിജയ റൺ കുറിച്ച സൂര്യയും ശിവം ദുബെയും എമ്പയർമാർക്ക് മാത്രം കൈകൊടുത്ത് ഡഗൌട്ടിലേക്ക് പോവുകയും ഹസ്തദാനത്തിനായി ഗ്രൗണ്ടിൽ […]
Read more

അന്തര്‍ദേശീയ പഞ്ചഗുസ്തിമത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് മലയാളി ;ജോയലിന്റെ അപൂര്‍വ്വ നേട്ടത്തിന്റെ കഥ

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയ ആതിഥ്യം വഹിക്കുന്ന ”ഓവര്‍ ദി ടോപ് 2” അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് ഗോള്‍ഡ് കോസ്റ്റില്‍ താമസിക്കുന്ന മലയാളി ജോയല്‍. മുന്‍പ് ഇന്ത്യയിലെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കി, തുടര്‍ന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജോയല്‍, പിന്നീട് ഓസ്ട്രേലിയയില്‍ കുടിയേറിയപ്പോളും തന്റെ പരിശീലനം തുടര്‍ന്നു. ഓസ്ട്രേലിയയില്‍ നടന്ന സ്റ്റേറ്റ്, നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച റാങ്കുകള്‍ നേടി, അന്താരാഷ്ട്ര വേദിയില്‍ മത്സരിക്കാന്‍ അവസരം പിടിച്ചു.ഒക്ടോബര്‍ 19-ന് ഗോള്‍ഡ് കോസ്റ്റ് സ്റ്റാര്‍ കസിനോയിലാണ് […]
Read more

ഏഷ്യാ കപ്പ്; ഒമാനെതിരായ ഇന്നിംഗ്സ് കടുത്ത ചൂടിൽ കളിച്ചതായി സഞ്ജു സാംസൺ

അബുദാബി: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ 21 റൺസിന് ഒമാനെ തോൽപ്പിച്ചു. ബാറ്റിംഗ് സൗഹൃദമല്ലാത്ത പിച്ചിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയിരുന്നു. ഇന്ത്യൻ ഇന്നിംഗ്സിൽ സഞ്ജു സാംസൺ (45 പന്തിൽ 56) മികച്ച പ്രകടനം കാഴ്ചവെച്ച് ടോപ് സ്‌കോററായി. മൂന്ന് സിക്‌സും മൂന്ന് ഫോറും ഉൾപ്പെട്ട ഇന്നിംഗ്സാണ് മലയാളി താരം കളിച്ചത്. അഭിഷേക് ശർമ്മ (15 പന്തിൽ 38), തിലക് വർമ്മ (18 […]
Read more

പാക് പോരിന് മുന്നൊരുക്കം;ഒമാനെതിരെ ഇന്ത്യ, സഞ്ജുവിനെ പ്രതീക്ഷിച്ച് ആരാധകർ

അബുദാബി: ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ന് ഇന്ത്യ ഒമാനെ നേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം. സോണി സ്പോർട്സ് നെറ്റ്വർക്കും സോണി ലിവും തത്സമയ സംപ്രേഷണം നടത്തും. പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുന്നോടിയായി നടക്കുന്ന മത്സരമായതിനാൽ, ഇന്ത്യയിൽ നിന്ന് കാര്യമായ പരീക്ഷണങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും അവസരം കിട്ടാത്ത മലയാളി താരം സഞ്ജു സാംസണിനും, ഹാർദിക് പണ്ഡ്യ, അക്സർ പട്ടേൽ എന്നിവർക്ക് ബാറ്റിംഗ് അവസരം ലഭിക്കാമെന്നാണ് സൂചന. പേസർ ജസ്പ്രീത് ബുമ്രയ്ക്ക് […]
Read more

ഐസിസി കർശന നടപടിയുമായി; പാകിസ്ഥാൻ ഏഷ്യാകപ്പ് ബഹിഷ്കരണ ഭീഷണിയിൽ

ദുബായ്: ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തെ തുടർന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ നടപടി പരിഗണിച്ച് ഐസിസി. ടൂർണമെന്റിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതെന്നാരോപിച്ച് ഐസിസി വിവിധ കുറ്റങ്ങൾ ചുമത്തുകയും, വിശദീകരണം തേടിയുള്ള നോട്ടീസ് അയക്കുകയും ചെയ്തു. യുഎഇക്കെതിരായ മത്സര ദിവസം കളിക്കാരും മാച്ച് ഒഫീഷ്യൽസും മുന്നറിയിപ്പ് ലഭിച്ചിട്ടും പെരുമാറ്റച്ചട്ടം തുടർച്ചയായി ലംഘിച്ചതിനാലാണ് നടപടി. മത്സരത്തിന് മുമ്പ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സൽമാൻ ആഗയെയും കോച്ച് മൈക്ക് ഹെസ്സണെയും കണ്ടുമുട്ടിയിരുന്നു. വീഡിയോ ചിത്രീകരിക്കരുതെന്ന് വ്യക്തമാക്കിയിട്ടും പാക് മീഡിയ […]
Read more
Advertisement
WhiteswanTV Footer