Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sports

2026 ഫിഫ ലോകകപ്പ് നാലാം റൗണ്ട് ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്ക് ഖത്തറും സൗദി അറേബ്യയും വേദിയാകും

2026 ഫിഫ ലോകകപ്പിനായുള്ള നാലാം റൗണ്ട് ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്ക് ഖത്തറും സൗദി അറേബ്യയും ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു. ഒക്ടോബറിലാണ് മത്സരങ്ങൾ നടക്കുന്നത്.ഏഷ്യയിൽ നിന്ന് നേരിട്ടുള്ള രണ്ട് ബെർത്തുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. എഎഫ്സി ക്വാളിഫയറിൽ നിന്ന് മൂന്നും നാലും സ്ഥാനക്കാരായ ഇന്തോനേഷ്യ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഈ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക. അടുത്ത മാസം 17നാണ് […]
Read more

ഗ്രാന്‍സ് സ്ലാമുകളില്‍ സമ്മാനത്തുക വര്‍ധിപ്പിച്ച് വിംബിള്‍ഡണ്‍

ഇംഗ്ലണ്ട്: വിംബിള്‍ഡണ്‍ സമ്മാനതുക വര്‍ധിപ്പിച്ച് ഓള്‍ ഇംഗ്ലണ്ട് കബ്ബ്. ഇതോടെ വിംബിള്‍ഡണ്‍ വേദിയില്‍ വര്‍ഷങ്ങളായി ഉയര്‍ന്നു കേട്ട ആവശ്യമാണ് നിറവേറുന്നത്. ഓരോ മത്സരത്തില്‍ നിന്നും ടിക്കറ്റ് വില്‍പ്പന, സംപ്രേക്ഷണ അവകാശം തുടങ്ങിയ ഇനങ്ങളില്‍ ക്ലബ്ബിന് ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായി സമ്മാന തുകയിലും മാറ്റം വരുത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യത്തിന് നേരെയാണ് ഒടുവില്‍ ഓള്‍ ഇംഗ്ലണ്ട് കബ്ബ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. തീരുമാനം നടപ്പിലാകുന്നതോടെ ഈ വര്‍ഷത്തെ വിംബിള്‍ഡണിനുള്ള മൊത്തം സമ്മാനത്തുകയില്‍ ഏഴ് ശതമാനം വര്‍ദ്ധനവ് ഉണ്ടായിരിക്കും. ഈ […]
Read more

പുറത്തുപോകാന്‍ തയാറായി ഇന്ത്യൻ ഫുട്ബോള്‍ ടീം പരിശീലകൻ മനോലോ മാർക്വേസ്

ദില്ലി: തുടർ തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മനോലോ മാർക്വേസ്. എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫിഫ റാങ്കിംഗിൽ ഇന്ത്യയെക്കാൾ ഏറെ പിന്നിലുള്ള ഹോങ്കോംഗിനോട് തോറ്റതിന് പിന്നാലെയാണ് മാർക്വേസ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാർക്വേസ് ചുമതലയേറ്റ് പതിനൊന്ന് മാസത്തിനിടെ കളിച്ച പതിനാറ് മത്സരത്തിൽ ഒന്നിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. ചൊവ്വാഴ്ച ഹോങ്കോംഗിനെതിരായ തോല്‍വിയോടെ 2027ലെ എ എഫ് സി ഏഷ്യാ കപ്പില്‍ യോഗ്യത നേടാമെന്ന […]
Read more

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍. 29-ാം വയസിലാണ് പുരാൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നത്. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പുരാനാണ്. കഴിഞ്ഞ വര്‍ഷം ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (170) നേടിയ താരം പുരാനായിരുന്നു. ഇപ്പോള്‍ അവസാനിച്ച ഐപിഎല്ലില്‍, ഒരു സീസണില്‍ ആദ്യമായി 500 റണ്‍സ് തികയ്ക്കാനും 40 സിക്‌സറുകള്‍ നേടാനും കഴിഞ്ഞു. […]
Read more

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്

പെനൽറ്റി ഷൂട്ടൗട്ടുവരെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ സ്പെയിനിനെ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കിരീടം. മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ 5-3നാണ് പോർച്ചുഗലിന്റെ ഷൂട്ടൗട്ട് വിജയം. 2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ കിരീടം ചൂടിയ പോർച്ചുഗലിന്റെ രണ്ടാം കിരീടമാണിത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചു. ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടപ്പോൾ, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗീസ് ഗോൾകീപ്പർ […]
Read more

ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ ജോക്കോവിച്ചിനെ തോല്‍പിച്ച് യാനിക് സിന്നര്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍ ഫൈനലില്‍. വെള്ളിയാഴ്ച ഫിലിപ്പ് ചാട്രിയര്‍ കോര്‍ട്ടില്‍ നടന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്നറിന്റെ വിജയം. സ്‌കോര്‍: 6-4, 7-5, 7-6 (73). 24 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ ജോക്കോവിച്ചിനെതിരേ സിന്നറിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ടൈ ബ്രേക്കറിലാണ് സിന്നര്‍ മൂന്നാം സെറ്റ് സ്വന്തമാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പെയ്നിന്റെ കാര്‍ലോസ് അല്‍കാരസാണ് സിന്നറിന്റെ എതിരാളി. […]
Read more

യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ഫൈനലില്‍

മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയിന്‍ ഫൈനലില്‍. സെമിയിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്. യുവതാരം ലാമിന്‍ യമാല്‍ ഇരട്ട ഗോളാണ് ടീമിന് കരുത്തായത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും. 22ാം മിനിറ്റില്‍ നിക്കോ വില്യംസിന്റെ ഗോളിലൂടെ ലീഡെടുത്ത സ്‌പെയിന്‍ മൂന്ന് മിനിറ്റിനകം മൈക്കല്‍ മെറീനോയിലൂടെ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച സ്‌പെയിന്‍ രണ്ടാം പകുതിയലും ആഞ്ഞടിച്ചു. 54ാം മിനിറ്റില്‍ ലാമിന്‍ യമാലാണ് പെനല്‍റ്റിയിലൂടെ […]
Read more

ഐപിഎല്‍ ജേതാക്കളുടെ വിക്ടറി പരേഡിനെച്ചൊല്ലി തര്‍ക്കം, അനുമതി നല്‍കാനാകില്ലെന്ന് പൊലീസ്

ബംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ടീം അംഗങ്ങള്‍ ഇന്ന് ബെംഗളൂരുവില്‍ നടത്താനിരിക്കുന്ന വിക്ടറി പരേഡിനെച്ചൊല്ലി തര്‍ക്കം. ഗതാഗത കരുക്കിന് കാരണമാകുമെന്നതിനാല്‍ വിക്ടറി പരേഡിന് അനുമതി നല്‍കാനാവില്ലെന്നാണ് ബംഗളൂരു പൊലീസ് വ്യക്തമാക്കിയത്. വിക്ടറി പരേഡിന് അനുമതി നല്‍കണമെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പൊലീസ് ഇതുവരെ ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ വിക്ടറി പരേഡ് റദ്ദാക്കിയിട്ടില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്. വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ 5 മണി […]
Read more

ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. വേദനയേറിയ തീരുമാനം ആയിരുന്നുവെങ്കിലും തനിക്ക് പൂര്‍ണ സമാധാനം തോന്നുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ജഴ്‌സി ധരിക്കുന്നതിലേക്ക് താൻ എത്തിയ വഴികൾ കഠിനമായിരുന്നുവെന്നും തന്നില്‍ വിശ്വാസം അര്‍പ്പിച്ച പരിശീലകരോട് എന്നും നന്ദിയുണ്ടാകുമെന്നും ക്ലാസണ്‍ വ്യക്തമാക്കി. പ്രോട്ടിയസ് ബാഡ്ജ് ധരിക്കാന്‍ സാധിച്ചതാണ് വലിയ ബഹുമതി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഈ തീരുമാനം അതിനു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുകയായിരുന്നു ചെറുപ്പം […]
Read more

ജനീവ ഓപ്പണ്‍ ടെന്നിസ് കിരീടനേട്ടത്തില്‍ നൊവാക് ജോക്കോവിച്ച്;വിജയത്തോടെ കരിയറിലെ 100ാം സിംഗിള്‍സ് കിരീടം

ജനീവ : ജനീവ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം. കരിയറിലെ 100ാം സിംഗിള്‍സ് കിരീടമെന്ന സ്വപ്‌നമാണ് താരം ഇതോടെ സഫലമാക്കിയത്. പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍ക്കസിനെ (57, 76, 76) തോല്‍പിച്ചാണ് ജോക്കോവിച്ച് കരിയറിലെ 100ാം കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചത്. പാരിസില്‍ ഇന്ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നിസില്‍ മത്സരത്തിനിറങ്ങും മുന്‍പാണ് ജോക്കോയുടെ ജനീവയിലെ നേട്ടം. പുരുഷ ടെന്നിസില്‍ എടിപി കിരീടങ്ങളില്‍ സെഞ്ചറി നേടുന്ന മൂന്നാമത്തെ താരമാണ് മുപ്പത്തെട്ടുകാരനായ ജോക്കോവിച്ച്. […]
Read more
Advertisement
WhiteswanTV Footer