ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു
പാലക്കാട്: കർണാടകയിലെ ചിക്മംഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കർണാടക പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം എത്തിച്ചത്. ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരീരത്തിൽ സംശയകരമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിഞ്ഞതിനാലാകാമെന്നും പ്രാഥമിക നിഗമനമുണ്ട്. വിനോദസഞ്ചാരത്തിനായി ചിക്മംഗളൂരുവിലെത്തിയ ശേഷം കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് ഏകദേശം 1500 അടി താഴെയുള്ള പ്രദേശത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. തെർമൽ ഡ്രോൺ പരിശോധനയ്ക്കിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണാതായതായി […]
Read more