ആദിവാസി യുവതിക്ക് നേരെ അതിക്രമം; മർദിച്ച ശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചു
ഭുവനേശ്വർ: ഒഡീഷയിൽ ആദിവാസി യുവതിക്ക് നേരെ അതിക്രമം. 20-കാരിയായ ആദിവാസി യുവതിയെ മർദിച്ചശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചെന്ന് പരാതി. ബൊലാൻഗീർ ജില്ലയിലെ ഭംഗമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരാബന്ദ ഗ്രാമത്തിൽ നവംബർ 16-നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പ്രതിയായ ഇതര വിഭാഗക്കാരൻ യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടർ ഓടിച്ച് വിളകൾ നശിപ്പിച്ചിരുന്നു. സംഭവം എതിർത്ത യുവതിയെ പ്രതി മർദിക്കുകയും നിർബന്ധിച്ച് മനുഷ്യവിസർജ്യം തീറ്റിക്കുകയുമായിരുന്നു. യുവതിയെ രക്ഷിക്കാൻ പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് ആരോപണം. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. […]
Read more