സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: street dogs

ആരാമ്പ്രം പ്രദേശത്ത് തെരുവുനായകൾ പെരുകുന്നു

കോഴിക്കോട്: ആരാമ്പ്രം പ്രദേശത്ത് തെരുവുനായകൾ പെരുകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികളും ജോലി കഴിഞ്ഞ് മടങ്ങുന്നവരുമാണ് കൂടുതലായി ബുദ്ധിമുട്ട് നേരിടുന്നത്. കൂട്ടമായി നടക്കുന്ന നായകൾ റോഡിലൂടെ സഞ്ചരിക്കുന്നവർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്ന സാഹചര്യമാണുള്ളത്. രാത്രി സമയങ്ങളിൽ നായകളുടെ കുരച്ചിലും കൂട്ടമായി ഓടുന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു. പലരും ഭയന്ന് വഴിമാറി സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പിടികൂടൽ നടപടികളും വന്ധ്യംകരണവും വാക്സിനേഷനും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളും […]
Read more

തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷന്‍

മലപ്പുറം: യാത്രക്കാർക്ക് ഇരിക്കാനുണ്ടാക്കിയ ഇരിപ്പിടങ്ങളും പ്ലാറ്റ് ഫോമും കയ്യേറിയ നായക്കൂട്ടം. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിലും, ടിക്കറ്റ് കൌണ്ടറിന് സമീപവും പ്ലാറ്റ് ഫോമിലുമടക്കം തെരുവ് നായ്ക്കളുടെ ബഹളമാണ്. നായയുടെ കടിയേല്‍ക്കാതെ സൂക്ഷിക്കുക’. ട്രെയിന്‍ വിവരങ്ങള്‍ക്കൊപ്പം ഇങ്ങനെയൊരു അറിയിപ്പു കൂടി യാത്രക്കാര്‍ക്ക് ഇനി നല്‍കേണ്ടിവരും.അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ഏതു നിമിഷവും തെരുവ് നായ്ക്കൂട്ടം ആക്രമിച്ചേക്കാം എന്ന ഭീതിയിലാണ് യാത്രക്കാര്‍. നായകള്‍ കൂട്ടത്തോടെ വാസം ഉറപ്പിച്ചതിനാല്‍ കൂടുതല്‍ അപകടകാരിയെന്ന് യാത്രക്കാര്‍ പറയുന്നു. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ […]
Read more

ഒറ്റപ്പാലത്ത് തെരുവ് നായക്രമണം; പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് തെരുവ് നായക്രമണം . പ്രഭാത സവാരിക്കിറങ്ങിയവർക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം നടന്നത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായന്നൂർ സ്വദേശികളായ കോമളവല്ലി, റഷീദ് എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്. റഷീദിന്റെ കയ്യിനും കാലിനും നെഞ്ചിലുമാണ് നായയുടെ കടിയേറ്റത്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കൊളജിലേക്ക് മാറ്റി. മായന്നൂർ പാലത്തിന് മുകളിൽ പ്രഭാത സവാരിക്കിടെയായിരുന്നു നായ ആക്രമിച്ചത്. അതേസമയം നായയ്ക്ക് പേവിഷബാധയുണ്ടോ എന്നും സംശയം ഉണ്ട്.
Read more

നഗരം ഭരിച്ചു നായ്ക്കൂട്ടം; പെരുമ്പാവൂരിൽ തെരുവുനായ് ശല്യ൦ രൂക്ഷം

എറണാകുളം: പെരുമ്പാവൂരിൽ ബസ് സ്റ്റോപ്പിൽ പോലും യാത്രക്കാർക്കു ഭീഷണിയായി തെരുവുനായ്ക്കൾ തമ്പടിക്കുന്നു. കഴിഞ്ഞ ദിവസം ഔഷധി ജംക്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിന്ന യാത്രക്കാരെ നായ്ക്കൾ കുരച്ച് വിരട്ടിയോടിച്ചിരുന്നു. പിന്നീട് സമീപത്തുള്ള കച്ചവടക്കാരാണ് നായ്ക്കളെ തുരത്തിയത്. നഗരത്തിലെ പ്രധാന റോഡുകളിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും നായ്ക്കൾ കൂട്ടത്തോടെയാണ് തമ്പടിക്കുന്നത്. ഭിക്ഷക്കാരും ആക്രി പെറുക്കാൻ നടക്കുന്നവരും നായ്ക്കളെ വളർത്തുന്നുണ്ട്. പൊലീസ് സ്റ്റേഷനും സുഭാഷ് മൈതാനത്തിന് സമീപവും തമ്പടിക്കുന്ന നായ്ക്കൾക്ക് ഇത്തരക്കാരാണു ഭക്ഷണം നൽകുന്നത്. നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭയ്ക്കു പുതിയ പദ്ധതി […]
Read more

തെരുവ് നായയെ കണ്ട് പേടിച്ചുമാറി; എട്ടുവയസുകാരൻ കനാലിൽ വീണു മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ കനാലില്‍ വീണ് എട്ടുവയസുകാരൻ മരിച്ചു. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ് പെട്ടെന്ന് തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയപ്പോൾ കനാലിൽ വീഴുകയായിരുന്നു.പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തേക്ക് എടുത്തു. പുറത്തേക്ക് എടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
Read more

7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാര്‍ജ് […]
Read more

7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാര്‍ജ് […]
Read more

Recent News

Advertisement