Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suicide

തൂങ്ങി മരിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവ് കോഴിക്കോടൻ കുന്നിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. നിലവിൽ അഴുകി തുടങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
Read more

റിമയുടെ മരണം; മരണത്തിന് തൊട്ടുമുൻപുള്ള ദിവസത്തെ ഫോൺ സംഭാഷണം പുറത്ത്

കണ്ണൂര്‍: കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച കണ്ണൂർ സ്വദേശി റീമയുടെ ഭർത്താവ് കുഞ്ഞിനെ വേണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. റീമ കുഞ്ഞുമായി ജീവനൊടുക്കിയതിന്റെ ഒരു ദിവസം മുൻപുള്ളതാണ് ഫോൺ സംഭാഷണം. കമൽരാജിന്റെ അമ്മയാണ് പ്രശ്നത്തിന് കാരണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ‘’അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണ് അവർ. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. പരസ്പര ധാരണയോടെ പിരിയാമെന്നാണ് റീമ പറയുന്നത്.” കുഞ്ഞിനെ കിട്ടാൻ കമൽരാജ് വാശിപിടിക്കുന്നതും പുറത്ത് വന്ന സംഭാഷണത്തിൽ വ്യക്തമാണ്.തന്റെയും മകന്റെയും മരണത്തിനുത്തരവാദി […]
Read more

മൂന്നു കുട്ടികൾ ഉൾപ്പെടെ അഞ്ചംഗ കുടുംബം ഫ്ലാറ്റിൽ മരിച്ചനിലയിൽ

അഹമ്മദാബാദ്: മൂന്നു കുട്ടികളുൾപ്പെടെ അഞ്ചംഗ കുടുംബത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അഹമ്മദാബാദിനടുത്തുള്ള ബാവ്‌ലയിലുള്ള ഫ്ലാറ്റിനുള്ളിലാണ് വിഷം കഴിച്ച നിലയിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ വിപുല്‍ കാഞ്ചി വാഗേല (34), ഭാര്യ സോണല്‍ വാഗേല (26), പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍, 8 വയസ്സുള്ള ഒരു മകന്‍ എന്നിവരാണ് മരിച്ചത്. അഹമ്മദാബാദ് ജില്ലയിലെ ധോല്‍ക്ക സ്വദേശികളാണ് ഇവർ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് […]
Read more

കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി.റിമ എന്ന യുവതിയാണ് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിലേക്ക് ചാടിയത്. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവ൦. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ട് പൊലീസിൽ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു.
Read more

ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ബിടെക് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത: ഖൊരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഹോസ്റ്റല്‍ മുറിയില്‍ ബിടെക് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ റിതം മൊണ്ടല്‍ (21) ആണ് മരിച്ചത്. കൊല്‍ക്കത്ത സ്വദേശിയാണ്.ഖൊരഗ്പൂര്‍ ഐഐടി കാമ്പസിലെ രാജേന്ദ്ര പ്രസാദ് ഹാള്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ മുറിയിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം മുറിയിലേക്ക് പോയതാണ്. പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികളില്‍ ഒരാള്‍ പറഞ്ഞു. രാവിലെ മറ്റുകുട്ടികള്‍ വന്ന് വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്നാണ് […]
Read more

ബാങ്ക് മാനേജർ ജീവനൊടുക്കി, ജോലി സമ്മർദ്ദം മൂലമെന്ന് കുറിപ്പ്

പൂനെ: ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് മാനേജർ ജീവനൊടുക്കി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ശിവശങ്കർ മിത്ര (52) ആണ് മരിച്ചത്. ബാരാമതി ടൗണിലുള്ള ബാങ്കിൻ്റെ ചീഫ് മാനേജറാണ് ശിവശങ്കർ മിത്ര.ബാങ്കിലെ ജോലി സമ്മർദ്ദം മൂലമാണ് താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് ശിവശങ്കർ കുറിപ്പിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ബാങ്കിലെ ജോലി സമ്മർദ്ദം മൂലമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്ന് പറയുന്നുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കർ മിത്രയ്ക്ക് 90 ദിവസത്തെ നോട്ടീസ് […]
Read more

കൊച്ചിയിൽ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനി ഗ്രീഷ്മ (30)നെയാണ് ആലുവയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ആലുവ പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.
Read more

വടുതലയിൽ‌ ദമ്പതികളെ തീ കൊളുത്തി പ്രതി ആത്മഹത്യ ചെയ്തു

കൊച്ചി: വടുതലയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം പ്രതി ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് ദമ്പതികളെ തീ കൊളുത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് വിവരം. സമീപത്തെ വീട്ടിൽ താമസിക്കുന്ന വില്യം വീട്ടിലേക്കെത്തി പെട്ടെന്ന് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ടെത്തിയ പ്രദേശവാസികളാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. ഇതിനുശേഷം വില്യമിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
Read more

യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ ചാഴൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാഴൂർ സ്വദേശിനി നേഹ ആണ് മരിച്ചത്. 22 വയസായിരുന്നു. ഏഴ് മാസം മുമ്പായിരുന്നു വിവാഹം. അമ്മയുമായി വഴക്കിട്ടതിന് പിന്നാലെ വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മാളയിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നേഹ. കേസിൽ പോലീസ് വിശദമായ പരിശോധന നടത്തുന്നു.
Read more

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്

കൊല്ലം: ഷാർജയിൽ ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. മരണപ്പെട്ട വിപഞ്ചികയുടെ ഭാർത്താവ് ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന് സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് […]
Read more

Recent News

Advertisement
WhiteswanTV Footer