Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suicide

പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയിൽ തൂങ്ങി മരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ. ലീനയാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളിക കഴിച്ച് അവശയായതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. 401 വാർഡിലെ ശുചിമുറിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കെട്ടഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ്: […]
Read more

കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

എറണാകുളം: കോതമംഗലം ഇന്ദിരാഗാന്ധി കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. നന്ദനയുടെ കാല്‍ നിലത്ത് മുട്ടിയ നിലയിലായിരുന്നുവെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം കുടുംബം ആവശ്യപ്പെട്ടു. സമൂഹ്യമാധ്യമങ്ങളിൽ നന്ദന സജീവമായിരുന്നു. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത നിലയിലാണ്. നന്ദനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, നന്ദനയ്ക്ക് ആരെങ്കിലുമായി പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും കോളജില്‍ മറ്റ് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും അസ്വഭാവികത കാണുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളേജ് കോംപൗണ്ടിലെ […]
Read more

പരീക്ഷ എഴുതാൻ അനുവദിച്ചില്ല; യു പി യിൽ വിദ്യാർത്ഥി ജീവനൊടുക്കി

മുസാഫർനഗർ: ഫീസടക്കാത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ വന്നതോടെ കോളേജ് വിദ്യാർത്ഥി തീകൊളുത്തി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബുധാനയിൽ ഉജ്ജ്വൽ റാണ എന്ന 22കാരനാണ് മരിച്ചത്. തീപൊള്ളലേറ്റ് അത്യാസന്ന നിലയിലായിരുന്ന യുവാവ് ദില്ലിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ബുധാനയിലെ ഡിഎവി കോളേജിലെ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയായിരുന്നു ഉജ്ജ്വൽ റാണ. 7000 രൂപ ഫീസടക്കാത്തതിനാൽ കോളേജ് മാനേജ്മെൻ്റ് ഉജ്ജ്വലിനെ പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥി പ്രതിഷേധിച്ചപ്പോൾ കോളേജ് അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി ഉജ്ജ്വലിനെ […]
Read more

നിയമവിദ്യാർത്ഥിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോടഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെയാണ് വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണാപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇടത് സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബു. വി സി അബൂബക്കര്‍, അബു അരീക്കോട് എന്നീ പേരുകളിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടിരുന്നത്. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു അബു അരീക്കോട്. സിപിഐഎം സൈബറിടങ്ങളിലെ സജീവ സാന്നിധ്യമായ […]
Read more

യുവാവിനെ ഇലക്ട്രിക് റിപ്പയറിങ് കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിലെ സികെജി ബില്‍ഡിംഗിലായിരുന്നു സംഭവം. കൊയിലാണ്ടി സ്വദേശി ഷിജാദിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളുടെ സ്വന്തകടയായിരുന്നു ഇത്. കടയുടെ ഷട്ടര്‍ പകുതി തുറന്ന നിലയില്‍ കണ്ട് ജീവനക്കാരന്‍ പരിശോധിച്ചപ്പോഴാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച ഈ ബില്‍ഡിംഗിലെ മറ്റു കടകളെല്ലാം അവധിയായിരുന്നു. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയും തെളിവെടുപ്പിന് ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Read more

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി നാലാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു; സംഭവം ജയ്പുരിൽ

ജയ്പുര്‍: രാജസ്ഥാനില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യാ ചെയ്തു. ജയ്പുരിലെ നീരജ മോദി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അമൈറയാണ് മരിച്ചത്. പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്. പെണ്‍കുട്ടി കെട്ടിടത്തിലെ ഗോവണിക്ക് സമീപത്തെ കൈവരിയില്‍ കയറുന്നതും പിന്നാലെ താഴേക്ക് ചാടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഏകദേശം 47 അടി ഉയരത്തില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. ഉടന്‍തന്നെ […]
Read more

അനന്തു അജിയുടെ ആത്മഹത്യ: നിധീഷ് മുരളീധരനെ ചോദ്യം ചെയ്‌തേക്കും

കോട്ടയം: ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് ജീവനൊടുക്കിയ അനന്തു അജി വീഡിയോയിൽ പേര് വെളിപ്പെടുത്തിയ നിധീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ നിതീഷ് മുരളീധരന്റെ കട അടിച്ച് തകർത്തു. അനന്തു അജിയുടെ ആത്മഹത്യയില്‍ ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസിനെ […]
Read more

14 കാരന്റെ മരണത്തിൽ അധ്യാപികക്കെതിരെ ആരോപണം

പാലക്കാട്: പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇന്‍സ്റ്റഗ്രാമിൽ കുട്ടികള്‍ തമ്മിൽ മെസ്സേജ് അയച്ചതിന് അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നു. കുഴൽമന്ദം പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് കുടുംബം. കണ്ണാടി ഹയര്‍‌സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുൻ. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ അര്‍ജുനെ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ യൂണിഫോം പോലും […]
Read more

ലൈം​ഗിക പീഡനത്തിനിരയായെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം വേണമെന്ന് പ്രിയങ്കാ ​ഗാന്ധി

കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് ലൈം​ഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്കാ ​ഗാന്ധി. ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ശക്തവും സമ​ഗ്രവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിആവശ്യപ്പെട്ടു. ആർ‌എസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് അനന്ദു അജി തന്റെ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരുന്നു. താൻ മാത്രമല്ല ഇരയെന്നും ആർ‌എസ്‌എസ് […]
Read more

രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസി (8) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
Read more
Advertisement
WhiteswanTV Footer