Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sunny m kapikad

സണ്ണി എം കപിക്കാടിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയെന്ന് ഹിന്ദു ഐക്യവേദി

കോഴിക്കോട്: ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി. സണ്ണി എം. കപിക്കാടിന് സാമ്പത്തിക സഹായവും വേദികളും നൽകുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന്‌ സംസ്ഥാന പ്രസിഡന്‍റ് ആര്‍.വി ബാബു ആരോപിച്ചു. ഡോ. ബി.ആർ അംബേദ്കറുടെ വാക്കുകളെയും പ്രസ്താവനകളെയും ദുർവ്യാഖ്യാനം ചെയ്ത് ഹൈന്ദവ സമൂഹത്തിനെതിരെ വിഷം ചീറ്റുകയാണ് സണ്ണി കപിക്കാട് ചെയ്യുന്നത്. ഹൈന്ദവ സമൂഹത്തെ ജാതി പറഞ്ഞു ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തരക്കാർക്കുള്ളത്. ദലിത്, പട്ടികജാതി, പട്ടികവർഗ്ഗ സമൂഹത്തിന്റെ സംരക്ഷകൻ എന്ന വ്യാജേന സണ്ണി കപിക്കാട് ഇസ്ലാമിക […]
Read more

അദൃശ്യരാക്കപ്പെടുന്ന മനുഷ്യരും സവർണ്ണ ഒളിഗാർക്കിയും : കേരളീയ ജനാധിപത്യത്തിന്റെ വിചാരണ

കേരളീയ പൊതുമണ്ഡലം അതിന്റെ ജനാധിപത്യ ബോധ്യങ്ങളെയും പുരോഗമന സ്വഭാവത്തെയും കുറിച്ച് ആഗോളതലത്തിൽ തന്നെ അഭിമാനം കൊള്ളാറുണ്ട്. എന്നാൽ, ഈ ‘പുരോഗമന’ പരിവേഷത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജാതീയമായ അധികാര ഘടനകളെയും അപരവൽക്കരണങ്ങളെയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദലിത്-ബഹുജന രാഷ്ട്രീയ ധാരകൾ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ജനാധിപത്യം എന്നത് കേവലം അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമായി ചുരുങ്ങുമ്പോൾ, ‘ജനങ്ങൾ’ എന്ന സങ്കല്പം എത്രത്തോളം ഉൾക്കൊള്ളുന്നതാണ് (Inclusive) എന്ന മൗലികമായ ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ഒരു പുതിയ പൊതുതെരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കുമ്പോൾ, […]
Read more

രമേഷ് പിഷാരടിക്ക് ജാതി പ്രിവിലേജുണ്ടെന്ന് ദിനു വെയിൽ

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി എത്തിയതിനെ ജാതി പ്രിവിലേജുമായി ബന്ധപ്പെടുത്തി വിമർശിച്ച് ദിനു വെയിൽ. സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതും രമേഷ് പിഷാരടിക്ക് ലഭിച്ചതും ജാതി പ്രിവിലേജാണെന്ന് ദിനു വെയിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. അതേസമയം, വൈക്കത്ത് തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്ന് സണ്ണി എം കപിക്കാട് പ്രതികരിച്ചു. തന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ സംഘ്പരിവാർ ശക്തികൾ വലിയ രീതിയിലുള്ള […]
Read more

പിഷാരടിക്ക് ഉള്ളതും സികെ ജാനുവിന് ഇല്ലാത്തതും ജാതി പ്രിവിലേജ്; ദിനു വെയില്‍

കൊച്ചി: ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ദിനു വെയില്‍. പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടിക്ക് ഉള്ളതും സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതുമായ ഒന്ന് ജാതി പ്രിവിലേജാണെന്ന് ദിനു വെയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. വൈക്കത്ത് നിന്നും കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്ന സണ്ണി കപിക്കാടിന് സീറ്റുണ്ടായിരുന്നില്ല. കെ ബിനിമോനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. സി കെ ജാനുവിനും സീറ്റ് നല്‍കിയില്ല. പിന്നാലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix