Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suresh gopi

ആദിവാസി വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യട്ടെ: സുരേഷ് ഗോപി

ഉന്നതകുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കൂടാതെ തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപിയുടെ ഈ പ്രസ്താവന .കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തായിൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും.ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് […]
Read more

വക്കീൽ വേഷത്തിൽ വീണ്ടും സുരേഷ് ​ഗോപി; ‘ജെ.എസ്.കെ’ റിലീസ് പ്രഖ്യാപിച്ചു

സുരേഷ് ​ഗോപി വീണ്ടും വക്കീൽ വേഷത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന പുതിയ ചിത്രം ‘ജെ.എസ്.കെ’ (ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള) റിലീസിന് ഒരുങ്ങുന്നു. ചിത്രം 2025-ലെ സമ്മർ റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് നടൻ തന്നെ പ്രഖ്യാപിച്ചു. റിലീസ് തീയതി വൈകാതെ പുറത്തുവരും. റിലീസ് അപ്ഡേറ്റ് പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തർ പുറത്തുവിട്ടിട്ടുണ്ട്.ചിത്രത്തിൽ സുരേഷ് ​ഗോപിയ്ക്ക് ഒപ്പം അനുപമ പരമേശ്വരൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേറിട്ട വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി എത്തുന്നുവെന്നത് പ്രേക്ഷകരുടെ […]
Read more

ചന്തുവിന്റെ വീരഗാഥ വീണ്ടും വെള്ളിത്തിരയിൽ; ‘ഒരു വടക്കൻ വീരഗാഥ’ റി-റിലീസ് ട്രെയിലർ പുറത്തുവന്നു

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. 4കെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ റി-റിലീസ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രം ഫെബ്രുവരി 7ന് തിയറ്ററുകളിൽ തിരിച്ചെത്തും. എം.ടി. വാസുദേവൻ നായരും ഹരിഹരനും ചേർന്ന് കഥയെഴുതിയ ഈ ചിത്രം 1989ലാണ് റിലീസ് ചെയ്തത്. ചന്തുവിന്റെ കഥാപാത്രം അവിസ്മരണീയമാക്കിയ നടൻ മമ്മൂട്ടിക്ക് ഈ ചിത്രം സമ്മാനിച്ചത് മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ബാനറിൽ പി.വി. ഗംഗാധരൻ […]
Read more

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം; സുരേഷ് ഗോപി മൗനത്തിൽ

ന്യൂ ഡൽഹി: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ പരാതിയിൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായ സുരേഷ് ഗോപി മൗനം പാലിക്കുന്നു. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന സംഘടനയാണ് സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. പരാതിയിൽ അന്വേഷണം നടത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ കമ്മിറ്റി ചെയര്‍മാന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ചെയര്‍മാന്‍ തുടര്‍ നടപടികൾ സ്വീകരിച്ചില്ല എന്നാണ് പരാതിക്കാരിയായ അസിസ്റ്റന്റ് പ്രൊഫസറുടെ ആരോപണം. സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേണിംഗ് കൗണ്‍സിലിന് മുന്‍പാകെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. […]
Read more

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി ഹാജരായില്ല

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപി ഹാജരായില്ല. സുരേഷ് ഗോപി കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റി. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാല് ആണ് കേസ് പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27നാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി മാധ്യമപ്രവര്‍ത്തക കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Read more

“സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”

സിനിമ മോഹങ്ങൾക്ക് ചിറകു നൽകാൻ പുതിയ ഫിലിം അക്കാദമി കൂടി എത്തുന്നു. “സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”. അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ച് നടൻ സുരേഷ് ഗോപി നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളുമായി കോട്ടയം പുതുപ്പള്ളിയില്‍ ആരംഭിക്കുന്ന SPEFA (Sanjay padiyoor Entertainments Film Academy) യുടെ വെബ്സൈറ്റ് ലോഞ്ച് ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി (പെട്രോളിയം, ടൂറിസം) ശ്രീ സുരേഷ്ഗോപി തിരുവനന്തപുരം ഓ ബൈ ടമാര ഹോട്ടലിൽ വച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ഫൗണ്ടർ, സിഇഒ സഞ്ജയ്‌ പടിയൂർ, ചെയർമാൻ […]
Read more

കടവക്കുന്നേൽ കുറുവച്ചനോട് മുട്ടാൻ സൈറസ്

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയുന്ന ഒറ്റക്കൊമ്പനിൽ പ്രതിനായകനായി തെന്നിന്ത്യൻ താരം കബീർ ദുഹാൻ സിംഗ് എത്തുന്നു.ടോവിനോ തോമസിന്റെ എ.ആർ.എമ്മിലും , മമ്മൂട്ടി നായകനായ ടർബോയിലും ഒടുവിൽ ഉണ്ണിമുകുന്ദന്റെ മാർക്കോയിലും പ്രതിനായകനായി തിളങ്ങിയ താരമാണ് കബീർദുഹാൻ സിംഗ്. മാർക്കോയിൽ കബീർ അവതരിപ്പിച്ച ക്രൂരനായ വില്ലൻ സൈറസ് എന്ന കഥാപാത്രം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു . മോഡലിംഗ് രംഗത്തു നിന്നാണ് കബീർ സിനിമയിലേക്ക് എത്തുന്നത് .ജില്ലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.അജിത്ത് ചിത്രം വേതാളത്തിലൂടെ തമിഴിലും.ഹീബുലി എന്ന […]
Read more

സുരേഷ് ഗോപിയുടെ അംബുലന്‍സ് യാത്ര; വരാഹി സിഇഒ അഭിജിത്തിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു

സുരേഷ് ഗോപി അംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് നടപടിക്കൊരുങ്ങുന്നു. വരാഹി അസോസിയേറ്റ്‌സ് സി ഇ ഒ അഭിജിത്തിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രക്കെതിരെ പരാതി ഉയര്‍ന്നത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്‌സായിരുന്നു. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ആംബുലന്‍സ് […]
Read more

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: തൃശൂര്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിക്കുന്നത്. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയില്‍ സുരേഷ് ഗോപി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആക്ഷേപം. സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി സുഹൃത്ത് വഴി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ […]
Read more

തൃശൂർ പൂരം കലക്കിയത് ബിജെപിയും തിരുവമ്പാടി ദേവസ്വവുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്

കൊച്ചി: തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ബിജെപിയും തിരുവമ്പാടി ദേവസ്വവുമാണെന്ന രൂക്ഷ വിമർശനവുമായി കൊച്ചിൻ ദേവസ്വം ബോർഡ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ടിയിരുന്ന വെടിക്കെട്ട് രാവിലെ 7.15 വരെ വൈകിപ്പിച്ചത് തിരുവമ്പാടി ദേവസ്വമാണെന്നും ബിജെപി നേതാക്കളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി എന്ന് സംശയമുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു . പൂരം അലങ്കോലമായി എന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer