Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suresh gopi

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരേ കരിങ്കൊടി പ്രതിഷേധശ്രമം; യൂത്ത് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകർ കസ്റ്റഡിയിൽ

കോഴിക്കോട്: ഉള്ള്യേരിയില്‍ പെട്രോള്‍പമ്പ് ഉദ്ഘാടനത്തിനെത്തുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാസ് മാമ്പൊയില്‍, റെനി മുണ്ടോത്ത്, ഷമീന്‍ പുളിക്കൂല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read more

‘എന്നെ ട്രോളാൻ ഞാൻ തന്നെ മതി’; സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്

സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വാരിക്കൂട്ടിയ സ്വന്തം ഡയലോഗിന്റെ ഗാനം പാടി സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്. മാധവ് സുരേഷ് നായകനായ കുമ്മാട്ടിക്കളി എന്ന സിനിമയിലെ ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് വിധേയമായിരുന്നു. ‘എന്തിനാടാ കൊന്നിട്ട്… നമ്മൾ അനാഥരാണ്, ഗുണ്ടകളല്ല’ എന്ന മാധവിന്റെ ഡയലോഗാണ് വലിയ രീതിയിൽ ട്രോളായത്. ഒടുവിൽ ഈ ഡയലോഗ് ഗാനമായും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. ഈ ഗാനം പാടി, അതിനൊപ്പം നൃത്തം ചെയ്യുന്ന മാധവ് സുരേഷിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് മാധവ് […]
Read more

വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും

തൃശ്ശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. ടി എന്‍ പ്രതാപിന്റെ പരാതിയിലാണ് പൊലീസിന്റെ തീരുമാനം. പരാതിയില്‍ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസിലെ തുടര്‍നടപടികള്‍ സുഭാഷ് ഗോപിയെ തൃശ്ശൂര്‍ എസിപി ഓഫിസിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. സുഭാഷ് ഗോപിയുടെ വീട്ടുകാരുടെ ഉള്‍പ്പെടെ വോട്ട് ചേര്‍ത്തതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ടി എന്‍ പ്രതാപന്റെ പരാതി. തൃശൂരില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ വ്യാജരേഖ ചമച്ചുകൊണ്ടാണ് ഇവിടെ വോട്ട് […]
Read more

ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ​ഗോപി

മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്​ഗോപി. കുടുംബവുമായി 15 മിനിറ്റോളം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സുരേഷ് ​ഗോപിയുടെ സന്ദർശനത്തിൽ തൃപ്തരാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരി​ഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും ബൈജു […]
Read more

ജംബോ കോർ കമ്മിറ്റിയുമായി ബിജെപി; ചരിത്രത്തിൽ ആദ്യമായി 21 പേർ

പരാതികളൊഴിവാക്കാൻ ജംബോ കോർ കമ്മിറ്റിയുമായി ബിജെപി. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാന ബിജെപിക്ക് 21 പേർ അടങ്ങുന്ന ജംബോ കോർ കമ്മിറ്റി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവർ 21 പേരടങ്ങുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഉണ്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാൽ, സി കെ പത്മനാഭൻ എന്നിവരെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. അതുപോലെ തന്നെ ഡോ. കെ എസ് രാധാകൃഷ്ണനും പട്ടികയിൽ നിന്നും പുറത്തായി. സംസ്ഥാന […]
Read more

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. പൂരം അലങ്കോലപ്പെട്ട വിവരം ബിജെപി പ്രവർത്തകർ അറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് സുരേഷ് ഗോപിയുടെ മൊഴി. ആംബുലൻസിൽ സുരേഷ് ഗോപി എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷവും സുരേഷ് ഗോപി അക്കാര്യം നിഷേധിച്ചിരുന്നു. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ബോധപൂർവ്വം പൂരം അട്ടിമറിച്ചെന്നാണ് ആരോപണം.
Read more

ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല; അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെയ്ക്ക് പ്രദര്‍ശനാനുമതി വൈകുന്നതോടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയിലേക്ക്. ഹൈക്കോടതിയിൽ ഹര്‍ജി നല്‍കാനുള്ള നടപടിയാണ് തുടങ്ങിയത്. സുരേഷ് ഗോപി ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ്. നേരത്തെ സുരേഷ് ഗോപി ചിത്രം ജെ എസ് കെയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ […]
Read more

‘ജെഎസ്കെ; ആഗോള റിലീസ് ജൂൺ 27ന്

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള”. ഇപ്പോൾ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രം ജൂൺ 27നാണ് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരനും മാധവന് സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് […]
Read more

സുരേഷ് ഗോപിയുടെ മോർഫ് ചെയ്ത ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ പരാതി

കൊല്ലം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ചിത്രം വാട്സ്ആപ്പിൽ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. ഈസ്റ്ററിനോട് അനുബന്ധിച്ചാണ് ചിത്രം പ്രചരിക്കാൻ തുടങ്ങിയത്. സംഭവത്തിൽ കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർക്കെതിരെയാണ് യുവമോർച്ച പൊലീസിൽ പരാതി നൽകിയത്. സുരേഷ് ഗോപിയുടെ മുഖം വെട്ടി മറ്റൊരു ചിത്രത്തിൽ ചേര്‍ത്തുകൊണ്ട് മോര്‍ഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയര്‍ ചെയ്തെന്നാണ് പരാതി. ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ വി ആർ ഫ്രണ്ട്സ് എന്ന ഗ്രൂപ്പിൽ ചിത്രം പ്രചരിപ്പിച്ചെന്നാണ് ഈസ്റ്റ് പൊലീസിന് നൽകിയ […]
Read more

ആശമാരുടേത് ബിജെപി സ്‌പോണ്‍സേഡ് സമരം; എംവി ജയരാജന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവര്‍ക്കര്‍മാർ നടത്തുന്ന സമരം ബിജെപി സ്‌പോണ്‍സേഡ് സമരമാണെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍. സുരേഷ് ഗോപിയും ബിജെപിയുമാണ് സമരത്തിന് പിന്നിലെന്നും ജയരാജൻ പറഞ്ഞു. അതേസമയം സിപിഐഎം ആശമാരോടൊപ്പമാണെന്നും തൊട്ടടുത്തുളള എജി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ആശമാരെ സിപിഎം ക്ഷണിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു. ആശാവര്‍ക്കര്‍മാരുടെ നിരാഹാര സമരം 22 ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് എം വി ജയരാജൻ്റെ പ്രഖ്യാപനം.
Read more

Recent News

Advertisement
WhiteswanTV Footer