Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suresh gopi

കേരളത്തിലെ മന്ത്രിമാർക്ക് സുരേഷ്​ ഗോപിയോട് അലർജി: ശോഭാ സുരേന്ദ്രൻ

തൃശ്ശൂർ: കേരളത്തിലെ മന്ത്രിമാർക്ക് കേന്ദ്രസഹമന്ത്രി സുരേഷ്​ഗോപിയോട് അലർജിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സംസ്ഥാനം പ്രോജക്ട് നൽകാത്തതു കൊണ്ടാണ് പദ്ധതികൾ അനുവദിക്കാൻ കഴിയാത്തതെന്നും അവർ പറഞ്ഞു. ഫെഡറൽ സംവിധാനം നിലനിൽക്കുമ്പോൾ സുരേഷ് ഗോപിക്ക് പദ്ധതികൾ ചാക്കിൽ കെട്ടി കൊണ്ടുവന്നു കൊടുക്കാൻ കഴിയില്ല. ആലപ്പുഴയിൽ നിന്നോ അതിരപ്പള്ളിയിൽ നിന്നോ ഒരു ടൂറിസം പദ്ധതി കൊടുക്കാൻ മുഖ്യമന്ത്രിയുടെ മരുമകന് സമയമില്ല. മന്ത്രി മുഹമ്മദ് റിയാസ് ഇതുവരെ സുരേഷ് ഗോപിയെ കണ്ടിട്ടില്ല. ഒഡീഷ മുഖ്യമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും സുരേഷ് […]
Read more

എയിംസ് വിഷയത്തില്‍ ബിജെപിയിൽ ഒറ്റപ്പെട്ട് സുരേഷ് ഗോപി

തിരുവനന്തപുരം: എയിംസ് സ്ഥാപനം സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ച നിലപാടിനെതിരെ ബിജെപി സംസ്ഥാന നേതാക്കളും ആലപ്പുഴ ജില്ലാ നേതൃത്വവും തുറന്ന വിമർശനവുമായി രംഗത്തെത്തി. സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് ബിജെപി നേതാവ് വി മുരളീധരന്റെ പ്രതികരിച്ചിരുന്നു.തിരുവനന്തപുരം: എയിംസ് സ്ഥാപനം സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ച നിലപാടിനെതിരെ ബിജെപി സംസ്ഥാന നേതാക്കളും ആലപ്പുഴ ജില്ലാ നേതൃത്വവും തുറന്ന വിമർശനവുമായി രംഗത്തെത്തി. സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത് പാർട്ടിയുടെ ഔദ്യോഗിക […]
Read more

ഫാൽക്കെ പുരസ്കാരം വീണ്ടും മലയാള മണ്ണിലെത്തിച്ച പ്രിയ സുഹൃത്ത്; മോഹൻലാലിനെ അഭിനന്ദിച്ച് സുരേഷ് ​ഗോപി

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ‘രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്, മലയാളത്തിന്റെ സ്വന്തം മോഹൻലാല്‍, ആശംസകൾ’, സുരേഷ് ഗോപി കുറിച്ചു. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ലഭിക്കുന്ന ഏറ്റവും പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. 2023-ലെ പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. 2004-ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് മലയാളത്തിൽ നിന്നും അവസാനമായി ഫാൽക്കെ […]
Read more

‘ആലപ്പുഴയിൽ എയിംസ് കൊണ്ടുവരണം, അല്ലെങ്കിൽ തൃശൂരിൽ: സുരേഷ് ഗോപി

തൃശൂർ: എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണപിന്തുണ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ’13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ […]
Read more

ഇത് സിനിമയാണോ ജീവിതമാണോ എന്ന് സുരേഷ് ഗോപിക്ക് അറിയില്ല ; മന്ത്രി ആർ ബിന്ദു

തൃശൂർ : കലുങ്ക് സംവാദങ്ങൾ എന്ന പേരിൽ ഫ്യൂഡൽ കാലഘട്ടത്തിലെ ദർബാറുകളെ അനുസ്‌മരിപ്പിക്കുന്ന യോഗങ്ങൾ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂർ എംപിയുടെ പരിപാടി അപലപനീയമെന്ന് മന്ത്രി ആ‌ർ ബിന്ദു. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ പ്രശ്‌നം പറഞ്ഞ വയോധികയോട് സുരേഷ് ഗോപി നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ല. ഇവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ് എന്ന് പറയുന്നയാൾ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്‌മരിച്ച് പോകുന്നുവെന്നും മന്ത്രി ബിന്ദു പറഞ്ഞു. ‘തൃശൂരിലെ ജനങ്ങളുടെ […]
Read more

ഒരു നല്ല വാക്ക് പറയാമായിരുന്നു ; സുരേഷ് ഗോപി പരിഹസിച്ച വയോധിക

തൃശൂർ∙ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോയെന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നൽകിയ മറുപടി വേദനിപ്പിച്ചെന്നു പരിഹാസം നേരിട്ട ആനന്ദവല്ലി. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയിലെ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടിയായിരുന്നു വിവാദമായത്. ‘‘അടുത്ത വീട്ടിൽ പണിക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ പരിപാടി കണ്ടത്. സഹകരണ ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെയാണ് ഞാൻ ചോദിച്ചത്. അതിന് അദ്ദേഹം മറുപടിയും തന്നില്ല, നല്ലൊരു വാക്കും പോലും പറഞ്ഞില്ല. […]
Read more

‘കരുവന്നൂരിലെ നിക്ഷേപകരുടെ കാശ് മര്യാദയ്ക്ക് തിരിച്ചുകൊടുക്കെടോ ; തുറന്നടിച്ച് സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കരുവന്നൂരിൽ ഇഡി സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. അത് നിക്ഷേപർക്ക് മടക്കി നൽകാൻ തയ്യാറാണ്. ആ പണം സ്വീകരിക്കേണ്ടെന്ന നിലപാടാണ് സഹകരണ വകുപ്പിനെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘നിങ്ങളുടെ പണം തിരിച്ചുകിട്ടണം. ആ പണം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനമാണ് സംസ്ഥാന സഹകരണ വകുപ്പ് എടുത്തിരിക്കുന്നത് എന്നാണ് എനിക്ക് ലഭിച്ച അറിവ്. കാരണം, ആ […]
Read more

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ; രേഖകളുടെ അഭാവം, സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കില്ല

തൃശൂര്‍∙ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്‍റെ പരാതി. എന്നാൽ, ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്. ജില്ലാ ഭരണകൂടത്തിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നോ കൂടുതൽ രേഖകൾ […]
Read more

ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സം​ഗമം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറയേണ്ടതായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്‍റെ പിന്തുണ അറിയിച്ചിട്ടുണ്ട്. ആചാര അനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ അയ്യപ്പ സംഗമത്തിൽ സഹകരിക്കുമെന്നാണ് എൻഎസ്എസ് വ്യക്തമാക്കിയത്. പിന്തുണ നൽകുമ്പോഴും യുവതി പ്രവേശനത്തിനെതിരെ സമരം […]
Read more

പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥലം സന്ദർശിക്കും

കൊല്ലം: കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം ഒരുക്കിയ സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കും. വിഷയത്തിൽ നാളെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer