Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: t20 worldcup

ട്വന്റി 20 ലോകകപ്പ്;അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്.104 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് സംഘം സ്വന്തമാക്കിയത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു.അഫ്ഗാന്റെ മറുപടി 114 റണ്‍സില്‍ അവസാനിച്ചു.ഇരുടീമുകളും സൂപ്പര്‍ എട്ടില്‍ കടന്നതിനാല്‍ മത്സരഫലം അപ്രസക്തമാണ്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനായിരുന്നു വിന്‍ഡീസ് ബാറ്റര്‍മാര്‍ ശ്രമിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റിന് 92 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറിലെത്തി.പിന്നാലെ നിക്കോളാസ് പുരാന്റെ 98 റണ്‍സും ജോണ്‍സണ്‍ […]
Read more

ട്വന്റി 20 ലോകകപ്പ്:നേപ്പാളിനെ വീഴ്ത്തി ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേയ്ക്ക്

ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എയ്റ്റിലേക്ക് യോഗ്യത നേടി ബംഗ്ലാദേശ്.ഗ്രൂപ്പ് ഡിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാളിനെ 21 റണ്‍സിന് വീഴ്ത്തിയാണ് ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേക്ക് കടന്നത്.സൂപ്പര്‍ എയ്റ്റിലെത്തുന്ന അവസാനത്തെ ടീമാണ് ബംഗ്ലാദേശ്.കിങ്സ്റ്റണിലെ അര്‍ണോസ് വെയ്ല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടാന്‍ നേപ്പാളിന് സാധിച്ചു. ബംഗ്ലാദേശ് നിരയില്‍ ഒരു ബാറ്ററെയും 20 റണ്‍സ് കടക്കാന്‍ നേപ്പാള്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 17 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് നേപ്പാളിന്റെ ടോപ്‌സ്‌കോററായത്.മഹമ്മദുള്ളയും […]
Read more

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-കാനഡ പോരാട്ടം

ഫ്‌ലോറിഡ:ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും.ഫ്‌ലോറിഡയില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ്ഗ്രൂപ്പ് മത്സരം.ട്വന്റി 20യില്‍ ആദ്യമായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.സൂപ്പര്‍ എട്ടില്‍ ഇടം ഉറപ്പിച്ച ഇന്ത്യ കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് അവസരം നല്‍കുമോയെന്നതിലാണ് ആകാംക്ഷ.അതേസമയം മഴ കാരണം മത്സരം ഇന്നും മുടങ്ങാന്‍ സാധ്യതയുണ്ട്. ഗ്രൂപ്പ് എയില്‍ ആറ് പോയിന്റുമായി ഇന്ത്യ നേരത്തെ സൂപ്പര്‍ എട്ടിലെത്തിയിരുന്നു.ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും നീലപ്പട ജയിച്ചു. ഫ്‌ലോറിഡയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി […]
Read more

ഇന്ത്യ സൂപ്പര്‍ എട്ടില്‍; അമേരിക്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

ടി20 ലോക കപ്പില്‍ ആതിഥേയറായ അമേരിക്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. ന്യൂയോര്‍ക്കിലെ നസ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ യുഎസിന് 20 ഓവറില്‍ 110 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് നാലും ഹര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ […]
Read more

ടി20 ലോകകപ്പ്;പാകിസ്ഥാന് ഇന്ന് നിര്‍ണ്ണായക മത്സരം

ന്യൂയോര്‍ക്ക്:ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് കാനഡയെ നേരിടും.അമേരിക്കയോടും ഇന്ത്യയോടും ദയനീയ പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന് ജീവന്‍മരണ പോരാട്ടമാണ് ഇന്നത്തെ മത്സരം.വീരന്‍മാരായ അയര്‍ലന്‍ഡിനെ തോല്‍പിച്ചെത്തുന്ന കാനഡയും ബാബര്‍ അസമിനും സംഘത്തിനും കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്.രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സറ്റേഡിയത്തിലാണ് മത്സരം. ബാറ്റിംഗിലും ബൗളിംഗിലും വീര്യം വീണ്ടെടുത്ത് ഇനിയുള്ള രണ്ട് കളിയിലും വന്‍വിജയം നേടിയാലേ പാകിസ്ഥാന് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ. ഇതോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാവണം. ഇന്ത്യ ഗ്രൂപ്പില്‍ ബാക്കിയുള്ള രണ്ട് കളിയിലും ജയിക്കുകയും […]
Read more

പാകിസ്ഥാനെ എറിഞ്ഞിട്ട് ടീം ഇന്ത്യ, ആറ് റൺസിന്‍റെ ആവേശ ജയം

ടി20 ലോകകപ്പിൽ ആവേശം അവസാന ഓവറിലേക്ക് നീണ്ട ലോ സ്കോറിംഗ് ത്രില്ലറില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് വീഴ്ത്തി ഇന്ത്യക്ക് രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും ഇഫ്തീഖര്‍ അഹമ്മദിന്‍റെയും […]
Read more

ട്വിന്റി 20 ലോകകപ്പ്;ന്യൂയോര്‍ക്കിലെ പിച്ചിനെക്കുറിച്ച് ആശങ്കയുമായി രോഹിത് ശര്‍മ്മ

ന്യൂയോര്‍ക്ക്:ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്താനെ നേരിടുന്നതിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ പിച്ചിനെക്കുറിച്ച് ഉയരുന്ന ആശങ്കകളില്‍ പ്രതികരണങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.ഓരോ മത്സരങ്ങള്‍ക്ക് മുമ്പും ഇന്ത്യന്‍ താരങ്ങള്‍ സംസാരിക്കുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യും. അത്തരം പദ്ധതികള്‍ തയ്യാറാക്കണമെങ്കില്‍ പിച്ചിലെ സാഹചര്യങ്ങള്‍ അറിയേണ്ടതുണ്ട്. അതിനുള്ള മികച്ച തീരുമാനങ്ങള്‍ എല്ലാവരും എടുക്കേണ്ടതുണ്ടെന്നും രോഹിത് ശര്‍മ്മ പ്രതികരിച്ചു. ന്യൂയോര്‍ക്കിലെ സ്റ്റേഡിയം ഇന്ത്യയുടെ ഹോം ഗ്രൗണ്ടല്ല. ഇന്ത്യ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇവിടെ കളിച്ചിട്ടുള്ളത്. ഇപ്പോഴും പിച്ച് എങ്ങനെ പെരുമാറുമെന്ന് പറയാന്‍ കഴിയുന്നില്ല. കാരണം […]
Read more

തോല്‍വിക്കിടയിലും ബാബറിന് റെക്കോര്‍ഡ്

ഡല്ലാസ്:ട്വന്റി 20 ലോകകപ്പില്‍ അമേരിക്കയോട് പരാജയപ്പെട്ടിരിക്കുമ്പോഴും പുതിയ റെക്കോഡ് തന്റെ പേരിലാക്കി ബാബര്‍ അസം. ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ ഇനി ബാബര്‍ അസമാണ്. അമേരിക്കയ്‌ക്കെതിരെ അസം 43 പന്തില്‍ 44 റണ്‍സ് നേടിയതോടെയാണ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയത്. 120 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച പാകിസ്താന്‍ നായകന്‍ 4,067 റണ്‍സ് ഇതുവരെ അടിച്ചുകൂട്ടിക്കഴിഞ്ഞു. 118 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 4,038 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. ഇന്ത്യന്‍ നായകന്‍ […]
Read more

ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന് തീവ്രവാദ ഭീഷണി

ന്യൂയോര്‍ക്ക്:ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് തീവ്രവാദ ഭീഷണി.ഭീകരസംഘടനയായ ഐഎസ്സിന്റേതാണ് ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ നസ്സാവു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് മത്സരം.ഭീഷണിയെ തുടര്‍ന്ന് മത്സരത്തിന് സുരക്ഷ ഏര്‍പ്പെടുത്തി. മത്സരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്ടി പൊലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ ഉറപ്പുനല്‍കി. ‘ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ഞങ്ങള്‍ ലോകകപ്പിന് വേണ്ടി ഒരുക്കുന്നത്. ജൂണ്‍ ഒന്‍പതിന് നസാവു കൗണ്ടിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ-പാക് മത്സരം നടക്കുന്ന […]
Read more

ട്വന്റി 20 ടീമില്‍ എന്തിനാണ് നാല് സ്പിന്നര്‍മ്മാര്‍;ഹര്‍ഭജന്‍ സിംഗ്

മൊഹാലി:ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്.ടീമില്‍ നാല് സ്പിന്നര്‍മ്മാരെ ഉള്‍പ്പെടുത്തിയ തീരുമാനത്തെയാണ് ഹര്‍ഭജന്‍ വിമര്‍ശിച്ചിരിക്കുന്നത്. ഒരു മത്സരത്തില്‍ എന്തായാലും നാല് സ്പിന്നര്‍മാരെ ഇറക്കാന്‍ കഴിയില്ല. രണ്ട് സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ സാധ്യത.അതില്‍ രവീന്ദ്ര ജഡേജ എന്തായാലും ടീമിലുണ്ടാകും. പിന്നെ ചഹലോ കുല്‍ദീപോ ടീമില്‍ ഇടം പിടിച്ചേക്കും.സ്പിന്‍ ട്രാക്ക് ആണെങ്കില്‍ മാത്രമാണ് ടീമില്‍ മൂന്ന് സ്പിന്നര്‍മാര്‍ വേണ്ടിവരുകയെന്നും ഹര്‍ഭജന്‍ പറഞ്ഞു. സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ സഞ്ജുവാകണമെന്നും […]
Read more
Advertisement
WhiteswanTV Footer