Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tamilnadu

ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക പരിപാടിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നു; ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: തമിഴ്‌നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. പൊതുപരിപാടികളില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നതിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ എം സത്യകുമാറാണ് കോടതിയെ സമീപിച്ചത്. ഉപമുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ ഔപചാരിക വസ്ത്രധാരണരീതി പാലിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി 2019-ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇറക്കിയ ഡ്രസ് കോഡ് ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉദയനിധി ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതും നിയമലംഘനമാണ്. […]
Read more

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലം എത്തി; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലം തുടങ്ങിയതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും കനത്ത മഴ. കേരളത്തിലും വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലര്‍ട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ്, വയനാട്, ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. […]
Read more

അരികൊമ്പന് അരി വേണ്ട; ഇഷ്ടവിഭവങ്ങളില്‍ മാറ്റമെന്ന് വനംവകുപ്പ്

ചിന്നക്കനാലില്‍ നിന്ന് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്റെ ഇഷ്ടവിഭവങ്ങളില്‍ മാറ്റം. ഇഷ്ടഭക്ഷണമായിരുന്ന അരിക്കുവേണ്ടി അരിക്കൊമ്പന്‍ പരാക്രമം കാണിക്കാറില്ലെന്നും ഇപ്പോള്‍ ഏറെ പ്രിയം പുല്ലും ഇലയുമെന്ന് തമിഴ്നാട് വനംവകുപ്പ് പറഞ്ഞു. പ്രകൃതിദത്ത വിഭവങ്ങള്‍ കഴിച്ച് ശാന്തനായി കഴിയുകയാണ് അരികൊമ്പന്‍ ഇപ്പോള്‍. മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് ഡയറക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഏപ്രില്‍ 29നാണ് ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടി താപ്പാനകളുടെ സഹായത്തോടെ ആദ്യം പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കും അവിടെ നിന്ന് തിരുനെല്‍വേലി മുണ്ടെന്‍തുറൈ വന്യജീവി സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെത്തിയത്. […]
Read more

തമിഴ്‌നാടിനെ നടുക്കി വീണ്ടും കൊലപാതകം;നാംതമിഴർ കക്ഷി നേതാവിനെ വെട്ടിക്കൊന്നു

മധുര: ബി.എസ്.പി. സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുന്‍പേ തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയനേതാവ് കൂടി കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി പാര്‍ട്ടിയുടെ ഭാരവാഹിയായ സി. ബാലസുബ്രഹ്‌മണ്യനെയാണ് നാലംഗസംഘം വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ മധുരയിലെ ചിന്നചൊക്കിക്കുളത്തായിരുന്നു സംഭവം.പ്രഭാതസവാരിക്കിറങ്ങിയ ബാലസുബ്രഹ്‌മണ്യത്തെ പിന്തുടര്‍ന്നെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്. അക്രമികളെ കണ്ട് ബാലസുബ്രഹ്‌മണ്യം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം ഇദ്ദേഹത്തെ റോഡിലിട്ട് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചിന്നചൊക്കിക്കുളത്തെ വല്ലഭായ് സ്ട്രീറ്റിലാണ് കൊലപാതകം നടന്നത്. സംസ്ഥാന ഐ.ടി. വകുപ്പ് മന്ത്രി […]
Read more

വിരുദുനഗറിലെ പടക്കശാലയില്‍ സ്‌ഫോടനം;മൂന്ന് മരണം

തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു.ഒരാള്‍ക്ക് ഗുരുതര പരിക്കുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.സ്‌ഫോടനം നടന്നയുടന്‍തന്നെ രക്ഷാപ്രവര്‍ത്തനവുമായി സമീപവാസികളും മറ്റും രംഗത്തെത്തിയിരുന്നു.എന്താണ് സ്‌ഫോടനത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Read more

മുല്ലപ്പെരിയാർ: സുപ്രീം കോടതി നിയോ​ഗിച്ച മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും

സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീം കോടതി നി‍ർദ്ദേശ പ്രകാരമാണ് നടപടി. 2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് […]
Read more

തമിഴ്‌നാട്ടില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കിണറ്റില്‍ മരിച്ച നിലയില്‍

ചെന്നൈ:തമിഴ്‌നാട്ടില്‍ മൂന്ന് വിദ്യാത്ഥികള്‍ കിണറ്റില്‍ മുങ്ങി മരിച്ചു. അശ്വിന്‍ (12) , മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്.കരൂര്‍ ജില്ലയിലെ ആണ്ടന്‍കോവില്‍ പഞ്ചായത്തിലാണ് സംഭവം നടന്നത്.വൈകിട്ട് കളിക്കാനായി പുറത്തുപോയ ഇവരെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.കാല്‍ വഴുതി കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read more

വോട്ടിംഗ് ചട്ടം ലംഘിച്ച് പോളിംഗ് സ്‌റ്റേഷനിലെത്തി;വിജയ്‌ക്കെതിരെ പരാതി

ചെന്നൈ:ലോക്‌സഭാ പോളിംഗ് ദിവസം മറ്റ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാരോപിച്ച് നടന്‍ വിജയ്‌ക്കെതിരെ പരാതി.ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.ഇയാളുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനില്‍ ആള്‍ക്കൂട്ടത്തെ എത്തിച്ചുവെന്നാരോപിച്ചാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചത്. തമിഴക വെട്രിക് കഴകം രൂപീകരിച്ച ശേഷം പൂക്കളെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ആരാധകര്‍ വിജയിയെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ചത്.താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയെ പുറകില്‍ നിന്ന് […]

Advertisement
WhiteswanTV Footer