മലയാളസിനിമയിലെ ‘ക്രൂരനായ വില്ലന്‍’; അഭ്രപാളിയിൽ ടി.ജി രവിയുടെ അമ്പതാണ്ട്
മലയാളസിനിമയിലെ ‘ക്രൂരനായ വില്ലന്‍’ എന്ന പട്ടം പതിറ്റാണ്ടുകളോളം ‘കൈവശംവെച്ച’ ടി.ജി. രവി എന്ന തൃശ്ശൂര്‍ക്കാരുടെ രവിയേട്ടന് സിനിമാഭിനയത്തില്‍ അരനൂറ്റാണ്ട്. സ്വയം നിര്‍മിച്ച സിനിമയില്‍ത്തന്നെ വില്ലന്‍വേഷം ചെയ്ത്, ആ വഴിയില്‍ ഏറെക്കാലം തുടര്‍ന്ന അദ്ദേഹം മുന്നൂറിലധികം കഥാപാത്രങ്ങളായി വേഷമിട്ടുകഴിഞ്ഞു. സിനിമയില്‍ അമ്പതാണ്ട് ആയെങ്കിലും രവിയുടെ കലാജീവിതത്തിന് പ്രായം 75 കവിയും. എണ്‍പത്തൊന്നുകാരനായ അദ്ദേഹം ആറാംവയസ്സില്‍ മൂര്‍ക്കനിക്കരയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് ആദ്യമായി സ്റ്റേജിലെത്തിയത്. പിന്നീട് സിനിമയിലെത്തുംവരെ നാടകം പലപ്പോഴായി കൂടെയുണ്ടായിരുന്നു. റേഡിയോനാടകത്തിലൂടെ പരിചയപ്പെട്ട തിക്കൊടിയനായിരുന്നു ആദ്യ സിനിമയിലേക്ക് കൈപിടിച്ചത്, […]
Read more

