Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thrikkakara

സ്കൂളിലെത്താൻ വൈകിയതിനു വിദ്യാർഥിയെ ഇരുട്ട് മുറിയിലാക്കി കൊച്ചിൻ പബ്ലിക് സ്കൂൾ അധികൃതർ

കൊച്ചി: തൃക്കാക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ ഇരുട്ടുമുറിയിലിരുത്തിയതിനെതിരെ പ്രതിഷേധം. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂളിൽ എത്താൻ വൈകിയെത്തിയെന്ന കാരണം ആരോപിച്ചാണ് കുട്ടിയെ ഇരുട്ടു മുറിയിലിരുത്തിയത്. കുട്ടിയെ ടിസി നൽകി പറഞ്ഞുവിടുമെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധ മാർച്ചുമായി എസ്എഫ്ഐ രംഗത്തെത്തി. രക്ഷിതാക്കളടക്കം പ്രതിഷേധവുമായി സ്കൂളിലെക്കെത്തി. പ്രിൻസിപ്പലിന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതിഷേധം.
Read more

വയറിളക്കവും ഛർദ്ദിയും, തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ 35 വിദ്യാർത്ഥികൾ ആശുപത്രിയിൽ

കൊച്ചി: തൃക്കാക്കരയിൽ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് വയറിളക്കവും ഛർദ്ദിയും. കെഎംഎം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന 35 വിദ്യാർത്ഥികൾക്കാണ് വയറിളക്കവും ഛർദ്ദിയും ഉണ്ടായത്. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിലെ വിദ്യാത്ഥികൾക്കാണ് രോഗബാധയുണ്ടായത്. 25 പെൺകുട്ടികളേയും, 10 ആൺകുട്ടികളേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവരമറിഞ്ഞതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഹോസ്റ്റൽ ടാങ്കിലെ വെള്ളം മലിനമായിരുന്നുവെന്നാണ് സംശയിക്കുന്നത്. രോ​ഗബാധയുണ്ടായതിന് പിന്നാലെ ടാങ്കിലെ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ രോഗബാധയുടെ യഥാർത്ഥ കാരണം വ്യക്തമാകൂ. നിലവിൽ വിദ്യാർഥികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് […]
Read more

തൃക്കാക്കരയിൽ നിർണായക നീക്കവുമായി സിപിഎം; ആസിഫ് അലി മത്സരിച്ചേക്കും

മലയാള സിനിമയിൽ ഒട്ടേറെ പ്രേക്ഷകരുള്ള താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ആസിഫ് അലിയുടെ വ്യക്തിപ്രഭാവത്തെ ഇഷ്ടപ്പെടാത്ത മലയാളികൾ പൊതുവേ കുറവാണ്. ആർക്കും ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നായക നടനാണ് ആസിഫ് അലി. താൻ ഏറ്റെടുക്കുന്ന കഥാപാത്രങ്ങൾക്ക് സാധാരണ ജീവിതവുമായി ഏറെ ബന്ധം പുലർത്തുന്ന സവിശേഷത ആസിഫ് അലിയുടെ മികവാണ്. ആ മികവ് തന്നെയാണ് ആസിഫ് അലിയെ ജനങ്ങൾക്കിടയിൽ അവരുടെ പ്രിയപ്പെട്ട നടനാക്കി മാറ്റിയത്. പല കാലഘട്ടങ്ങളിലും ആസിഫിന്റെ രാഷ്ട്രീയം […]
Read more

Recent News

Advertisement
WhiteswanTV Footer