Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: TP Chandrasekharan

ടിപി വധക്കേസ്; ഗൂഢാലോചനയില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടാന്‍ കെകെ രമ

വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടാന്‍ ആര്‍എംപി. ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി വടകര എംഎല്‍എ കെ കെ രമ കൂടിക്കാഴ്ച്ച നടത്തി. ഉന്നത ഗൂഢാലോചന കണ്ടെത്തണമെന്നാണ് ആര്‍എംപിയുടെ ആവശ്യം. ശിക്ഷിക്കപ്പെട്ടവര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകള്‍ മാത്രമാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എംപി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Read more

ഇത് ആള്‍ വേറെ! സതീശന്റെ ലക്ഷ്യം വ്യക്തം; ആരാണ് രക്ഷാപ്രവര്‍ത്തനം അന്വേഷിക്കാന്‍ വരുന്ന ഷൗക്കത്തലി?

2023ലെ നവകേരള യാത്ര പല കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായതാണ്. അക്കൂട്ടത്തിൽ ഒരിക്കലും മറക്കാത്ത ഒന്നാണ് രക്ഷാപ്രവർത്തനം. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാർ നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് വലിയ വിവാദമായതാണ്. വീണ്ടും അധികാരത്തിലെത്തിയ വിഡി സതീശൻ സർക്കാർ ആദ്യ ദിവസം തന്നെ ഈ കേസ് വീണ്ടും അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതോടെ സോഷ്യൽ മീഡിയയിലെയാകെ ചർച്ച ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എ.പി. ഷൗക്കത്തലിയെപ്പറ്റിയാണ്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക […]
Read more

വടകരയിൽ കെ.കെ രമ തന്നെ ആർഎംപിഐ സ്ഥാനാർത്ഥി

വടകര:വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ.കെ രമ തന്നെ ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു അറിയിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് രമ ഇത്തവണയും പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രമ, ഇത്തവണ കൂടുതൽ കരുത്തോടെ മണ്ഡലം നിലനിർത്തുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. വടകര ഒഴികെയുള്ള മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് ആർഎംപിഐ തീരുമാനം. ഇതിനിടെ തിരുവനന്തപുരം കോവളത്ത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭഗത് റൂഫസ് എൽഡിഎഫ് […]
Read more

കോടതി പരിസരത്തെ മദ്യപാനം: ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: കോടതി പരിസരത്തെ മദ്യപാനത്തെ തുടര്‍ന്ന് ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. കൊടി സുനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മാഹി ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാര്‍ നോക്കിനില്‍ക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ […]
Read more

ചോറൂണിനു പരോള്‍ : ടിപി കേസ് പ്രതിയുടെ ആവശ്യം നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ്.സിജിത് എന്ന അണ്ണന്‍ സിജിത്തിനാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പരോള്‍ നിഷേധിച്ചത്. ഈ മാസം 23 നും 26 നുമായിരുന്നു കുഞ്ഞിന്റെ ചോറൂണ് നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് സിജിത്തിന്റെ ഭാര്യയാണ് ഭര്‍ത്താവിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചോറൂണു സമയത്ത് കുഞ്ഞിന്റെ പിതാവ് അടുത്തുണ്ടാവണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.എന്നാല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവര്‍ക്ക് […]
Read more
Advertisement
WhiteswanTV Footer