Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: trailer

പ്രേക്ഷകപ്രീതി നേടി ‘തലവര’ മുന്നോട്ട്; സക്സസ് ടീസർ പുറത്ത്

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ അർജുൻ അശോകൻ ചിത്രം ‘തലവര’ തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം നേടി രണ്ടാം വാരം മുന്നേറുമ്പോൾ സിനിമയുടെ സക്സസ് ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് ‘തലവര’യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിലെ നായകനും നായികയുമായുള്ള രസകരമായ സംഭാഷണങ്ങളാണ് […]
Read more

തേജ സജ്ജ- കാർത്തിക് പാൻ ഇന്ത്യൻ ചിത്രം ‘മിറൈ’; ട്രെയിലർ

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം “മിറൈ” യുടെ ട്രെയിലർ പുറത്ത്. 12 ന് റിലീസ് ആവുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിൽ ഉള്ള ഗോകുലം മൂവീസ് ആണ്. തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്‍ത സിനിമ ആണ് “മിറൈ”. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ നായകനായി എത്തുകയാണ്. പീപ്പിൾ മീഡിയ […]
Read more

‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ട്രെയിലർ പുറത്ത്

ഹോളിവുഡ് ഹൊറർ സീരിസ് കൺജറിങ് നാലാം ഭാഗം ‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. കൺജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ ഒൻപതാമത്തെ ചിത്രവുമാണിത്. 2021ൽ റിലീസ് ചെയ്ത ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി ടു ഇറ്റ് എന്ന സിനിമയുടെ സീക്വൽ ആയാണ് ലാസ്റ്റ് റൈറ്റ്സ് എത്തുന്നത്. 1980കളിൽ നടന്ന ഈ കഥ ലൊറൈന്റെയും എഡ് വാറെന്റെയും അവസാന കേസ് കൂടിയാണ്. കൺജറിങ് യൂണിവേഴ്സിലെ ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രമെന്നാണ് അണിയറ പ്രവർത്തകർ […]
Read more

ജയിംസ് കാമറൂണ്‍ മാജിക്; അവതാര്‍: ഫയര്‍ ആൻഡ് ആഷ് ട്രെയിലര്‍ പുറത്ത്

ലോകമെമ്പാടും പ്രേക്ഷകരുള്ള ചിത്രമാണ് അവതാര്‍. അവതാര്‍: ഫയര്‍ ആൻഡ് ആഷ് എന്ന പേരില്‍ അവതാറിന്റെ മൂന്നാം ഭാഗവും ഒരുങ്ങിയിരിക്കുകയാണ്. സംവിധാനം ജയിംസ് കാമറൂണ്‍ തന്നെയാണ്. അവതാര്‍: ഫയര്‍ ആൻഡ് ആഷിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. അവതാര്‍: ഫയര്‍ ആൻഡ് ആഷും ദൃശ്യ വിസ്‍മയമാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു അഗ്നി പര്‍വതത്തിന് സമീപം സ്‍ഥിതി ചെയ്യുന്ന ആഷ്‍ ഗ്രാമത്തിലുള്ള ഗോത്ര വര്‍ഗ്ഗക്കാരുടെ കഥയാണ് അവതാര്‍: ഫയര്‍ ആൻഡ് ആഷ് പറയുന്നത്. കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകന്‍ ജെയിംസ് […]
Read more

‘ഇങ്ങനെയൊന്നും പേടിക്കല്ലേട’ ട്രെയിലർ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിൽ; അഖിൽ മാരാർ

താൻ നായകനാവുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിൽ നടനും സംവിധായകനുമായ അഖിൽ മാരാർ. തനിക്കെതിരെയുള്ള ട്രോളുകളാണ് ട്രെയിലറിന് ഇത്രയേറെ സ്വീകാര്യത കിട്ടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിലർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചെന്നും സോഷ്യൽ മീഡിയാ പോസ്റ്റിൽ അഖിൽ മാരാർ പറഞ്ഞു. താരനിരകൾ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം യൂ ട്യൂബിൽ ട്രെൻഡിങ്ങിൽ ആറാംസ്ഥാനത്ത് വന്നതിനുകാരണം നിങ്ങളുടെ സ്നേഹമാണെന്ന് അഖിൽ എഴുതി.”രണ്ടുദിവസം മുൻപ് വരെ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുമോ എന്ന […]
Read more

‘പാട്ടായ കഥ’; ട്രെയിലർ പുറത്ത്

പാട്ടായ കഥ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂലൈ 25ന് തീയറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. മൂൺലൈറ്റ് ക്രിയേഷൻസ് &അമേസിങ് സിനിമാസ് എന്നീ ബാനറിൽ ബൈജു പി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. മനോഹരമായ ഒരു ഗാനം മ്യൂസിക് സോണിലൂടെയാണ് അടുത്തിടെ ഇറങ്ങിയത്. അജ്ഞാതനായ ഒരു അന്യസംസ്ഥാനക്കാരൻ. സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, ലോകമെമ്പാടുമുള്ള കുടുംബ ബന്ധങ്ങളിൽ ആഴത്തിൽ പതിയുകയും ചെയ്യുന്നു. ഇതാണ് […]
Read more

ത്രില്ലടിപ്പിച്ച് അഖില്‍ മാരാര്‍; ‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ ട്രെയ്‍ലര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്‍ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഒട്ടേറെ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയതാണ് 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയ്‍ലര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരുടെ സഹമത്സരാര്‍ഥി ആയിരുന്ന സെറീന ജോണ്‍സണ്‍ ആണ് ചിത്രത്തിനെ നായിക. ബിഗ് ബോസ് സീസണ്‍ […]
Read more

പിഡബ്ല്യുഡി; ട്രെയ്‌ലര്‍ പുറത്ത്

നവാഗതനായ ജോ ജോസഫ് സംവിധാനം ചെയ്തു പുറത്തു വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പിഡബ്ല്യുഡി. ഡ്രൈവിംഗ് ലൈസന്‍സിലും പാസ്‌പോര്‍ട്ടിലും ഉള്ളതുപോലെ മാര്യേജ് സര്‍ട്ടിഫിക്കറ്റിലും കാലാവധി നിര്‍ണ്ണയിക്കുന്ന ഒരു തീയതി വേണമെന്ന ആശയവുമായായാണ് പിഡബ്ല്യുഡി (പ്രൊപ്പോസല്‍ വെഡ്ഡിങ് ഡിവോഴ്‌സ്) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘നമ്മുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ ഒരു എക്‌സ്‌പെയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കില്‍ റിന്യൂ ചെയ്യാം’, എന്ന നായികകയുടെ വാക്കുകളാണ് ട്രെയ്‌ലറില്‍ ശ്രദ്ധേയം. കളര്‍ഫുളായ സെറ്റിംഗില്‍ ഊട്ടിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് പിഡബ്ല്യുഡി. ചിത്രത്തിന്റെ രചനയും […]
Read more

കാജോൾ നായികയായി എത്തുന്ന ‘മാ’; ട്രെയ്‌ലർ പുറത്തിറങ്ങി

ബോളിവുഡ് താരം കജോൾ പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ‘മാ’. കാജോൾ നായികയായി എത്തുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അജയ് ദേവ്ഗൺ, ജ്യോതി സുബ്ബരായൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിശാൽ ഫ്യൂരിയയാണ് സംവിധാനം ചെയ്യുന്നത്. ട്രെയിലറിന് വൻ സ്വീകര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. മകളുടെ സംരക്ഷണത്തിനായി അമാനുഷിക ശക്തികളോട് പോലും യുദ്ധം ചെയ്യാൻ തയാറായി നിൽക്കുന്ന അമ്മയുടെ റോളിലാണ് കജോൾ എത്തുന്നത്. ഉദ്വേഗഭരിതമായ നിരവധി രംഗങ്ങൾ കാണാൻ സാധിക്കും. ശാപമേറ്റ് […]
Read more

മണിരത്നം – കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിന്റെ ട്രെയ്‌ലര്‍ റിലീസായി : ചിത്രം ജൂണ്‍ 5ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ് ലൈഫിന്റെ ട്രെയ്‌ലര്‍ റിലീസായി. മുപ്പത്തി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, […]
Read more
Advertisement
WhiteswanTV Footer