Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: UDF Candidate

മുൻ കൗൺസിലർ മായാ രാഹുൽ വിമത സ്ഥാനാർത്ഥി; എതിർവശത്ത് പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി

കോട്ടയം: പാലാ നഗരസഭയിലെ 19-ാം വാർഡിൽ ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച കൗൺസിലർ മായാ രാഹുൽ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. അതേ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് നഗരസഭയിലെ പ്രതിപക്ഷ നേതാവായ സതീഷ് ചൊള്ളാനിയാണ്. ഇതോടെ കോൺഗ്രസുകാർ തമ്മിൽ നേരിട്ടുള്ള മത്സരം ഉറപ്പായി. മത്സരരംഗത്ത് വാർഡിലെ ജനങ്ങളുടെ നിർബന്ധപ്രകാരമാണ് താൻ വീണ്ടും ഇറങ്ങുന്നതെന്ന് മായാ രാഹുൽ വ്യക്തമാക്കി. “കഴിഞ്ഞ അഞ്ചുവർഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരിൽ ഒരാളായി അവരുടെ […]
Read more

കൗൺസിലർ സിജി ടോണിക്ക് ഇത്തവണയും ഈസിവാക്കോവർ

കോട്ടയം : പാലാ നഗരസഭയിലെ എക്കാലത്തെയും ജനകീയ കൗൺസിലറും എട്ടാം വാർഡ് പ്രതിനിധിയുമായ സിജി ടോണിയാണ് നഗരസഭയിലെ ശ്രദ്ധാകേന്ദ്രം . കഴിഞ്ഞ തവണ എട്ടാം വാർഡ് വനിതാ സംവരണമായപ്പോൾ, യു.ഡി.എഫ്. നേതൃത്വം പ്രമുഖ ഇടതുപക്ഷ കോട്ടയിൽ സിജിയെ അപ്രതീക്ഷിത സ്ഥാനാർത്ഥിയാക്കി. ഇടതുമുന്നണിക്ക് വിജയം ഉറപ്പിച്ച ആ വാർഡിൽ, എക്കാലത്തെയും കേരളാ കോൺഗ്രസ് കോട്ട തകർത്തെറിഞ്ഞ് സിജി നേടിയ വെന്നിക്കൊടി രാഷ്ട്രീയ എതിരാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 100 കെ.വി.യുടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിപ്പിക്കാനും, വർഷങ്ങളായി ടാറിംഗ് മുടങ്ങിക്കിടന്ന പഴയ […]
Read more

നടൻ ജോയ് മാത്യു 2026ൽ യുഡിഎഫ് സ്ഥാനാർത്ഥി…?

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയപാർട്ടികളെയും മുന്നണികളെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. അധികാരത്തിൽ തുടരുക ഇടതിനെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമായ ഒന്നാണ്. തുടർച്ചയായി രണ്ടുതവണയായി അധികാരത്തിന് പുറത്തു നിൽക്കുന്ന യുഡിഎഫിന് കേരളത്തിൽ ഭരണത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന പ്രശ്നമാകും. ഇപ്പോൾ തന്നെ അധികാരമില്ലാത്ത എല്ലാ പ്രശ്നങ്ങളും യുഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കും ഉണ്ട്. അതിന്റെ ഒന്നും ആവർത്തനത്തിന് യുഡിഎഫ് ഒരിക്കലും ആഗ്രഹിക്കുന്നില്ല. ബിജെപിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. രാജീവ് ചന്ദ്രശേഖർ എന്ന […]
Read more

പാഞ്ച് സാൽ കാ സുൽത്താനെയായി പ്രിയങ്ക ഗാന്ധി വിജയിക്കും : അഡ്വ. ടി സിദ്ദിഖ് എം എൽ എ

കൽപ്പറ്റ : 7000 കോടി വയനാട് പാക്കേജ് പ്രഖ്യാപിച്ച് ജലരേഖ ആക്കാൻ നേതൃത്വം കൊടുക്കുന്ന, വയനാടിന്റെ കാർഷിക പ്രശ്നങ്ങൾ ഉൾപ്പെടെ ഒരു വിഷയത്തിലും നടപടി എടുക്കാതിരിക്കുകയും, വയനാട് മെഡിക്കൽ കോളേജ് തകർക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്ത ഇടതു സർക്കാരിനെതിരെ രൂക്ഷമായ പ്രതികരണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ടി സിദ്ധിഖ് എംഎൽഎ. വയനാട്ടുകാരുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള ഒരു ധീര വനിതയുടെ സ്ഥാനാർത്ഥിത്വം ആവേശത്തോടുകൂടിയാണ് സ്ത്രീകളും പൊതുസമൂഹവും നോക്കി കാണുന്നതെന്നും ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. ഹത്രാസ്, […]
Read more

രാഹുലിനെ തകര്‍ക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിത നീക്കം: പ്രിയങ്ക ഗാന്ധി

പൊഴുതന: രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും തകര്‍ക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം ഐക്യജാനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പ്രസ്താവിച്ചു. പൊഴുതനയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കോര്‍ണര്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ വര്‍ഗീയ, മുതലാളിത്ത പ്രീണന രാഷ്ട്രീയത്തിനെതിരെ പോരാടുന്നത് കൊണ്ടാണ് രാഹുല്‍ ബി.ജെ.പിയുടെ ശത്രുവായത്. അദ്ദേഹം സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെകുറിച്ചും പറയുമ്പോള്‍, മോദി വെറുപ്പിനെക്കുറിച്ചും സംഹാരത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ നില്‍ക്കുന്നതാണ് രാഹുല്‍ ഗാന്ധിയെ ആക്രമിക്കാന്‍ ബി.ജെ.പിക്ക് കാരണമായതെന്നും […]
Read more

വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയവൽക്കരിക്കുന്നു; പ്രിയങ്ക ഗാന്ധി

മാനന്തവാടി: വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയവൽക്കരിച്ചുവെന്ന് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്ത് കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ. ദുരന്തത്തെപോലും രാഷ്ടീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് ലജ്ജാകരമാണ്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ കേന്ദ്ര സർക്കാർ ഇതുവരെ തയാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്ത ബാധിതരെ സന്ദർശിച്ചതെന്നും പ്രിയങ്ക ചോദിച്ചു. വയനാട് നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വന്യജിവി – […]
Read more

‘വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും’; പ്രിയങ്ക ഗാന്ധി

ബത്തേരി: വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലെ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടുകാർ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. രാഹുൽ ഗാന്ധി വയനാടിന്റെ എം. പി. ആയിരിക്കുമ്പോൾ അത് സാധ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വയനാട്ടിലെത്തിയപ്പോഴാണ് ബുദ്ധിമുട്ടുന്ന ജനങ്ങളെ എങ്ങനെയാണ് ഈ ജനത സഹായിക്കുന്നതെന്ന് മനസിലായത്. വയനാട്ടുകാർ […]
Read more

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധി ഇന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട് മണ്ഡലത്തില്‍ എത്തും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി സ്ഥലത്തേക്ക് എത്തുക. രാവിലെ പതിനൊന്നരയ്ക്കാണ് മീനങ്ങാടിയില്‍ എത്തുന്നത്. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ഉച്ചയ്ക്ക് രണ്ടരയ്ക്ക് പങ്കെടുക്കും. വൈകിട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലാണ് […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; നാളെ പത്രിക സമര്‍പ്പണം

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകുന്നേരത്തോടെയായിരിക്കും പ്രിയങ്ക ഗാന്ധിയെത്തുക. ഇന്ന് മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരു നേതാക്കളും പ്രചാരണത്തിനെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. നാമനിര്‍ദ്ദേശ പത്രിക നാളെ സമര്‍പ്പിക്കും. സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും.രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. രാവിലെ 11 ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ […]
Read more

പ്രിയങ്ക ഗാന്ധി വയനാട്ടിൽ 6 ലക്ഷം വോട്ടിന് ജയിക്കും: പി വി അൻവർ

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി 6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. വൈറ്റ്‌സ്വാന്‍ ടി വി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ അവിടെ അവര്‍ക്കെതിരെ നില്‍ക്കുക എന്നതായിരിക്കും നിലപാടെന്ന് അന്‍വര്‍ നേരത്തെ പ്രതികരിച്ചിരുന്നു. പ്രിയങ്കയെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read more
Advertisement
WhiteswanTV Footer