Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: udf

പയ്യന്നൂരില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമത സ്ഥാനാര്‍ത്ഥിയുണ്ടാകില്ല

കണ്ണൂര്‍: പയ്യന്നൂരില്‍ കോണ്‍ഗ്രസിന് ആശ്വാസം. പ്രാദേശിക ഘടകം നേതൃത്വത്തിന് വഴങ്ങി. മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വിമത സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. സിപിഐഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാന്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു .കഴിഞ്ഞ ദിവസങ്ങളില്‍ അനുനയത്തിനായി ഡിസിസി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും പ്രാദേശിക നേതൃത്വം വഴങ്ങിയിരുന്നില്ല. വി കുഞ്ഞികൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതും പയ്യന്നൂര്‍ പോലെ പാരമ്പര്യമുളള മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സീറ്റില്ലാതായതുമായിരുന്നു പ്രാദേശിക ഘടകത്തെ ചൊടിപ്പിച്ചത്. […]
Read more

വിശ്വാസവും ജീവിത പ്രശ്നങ്ങളും വോട്ടാകുന്ന ഹരിപ്പാട്; ചെന്നിത്തലയെ തുണയ്ക്കുമോ?

ഹരിപ്പാട് നിയമസഭ മണ്ഡലം രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അത്ര എളുപ്പത്തിൽ വഴങ്ങുന്ന മണ്ഡലമല്ല. തീരദേശ ജീവിതങ്ങൾ, ക്ഷേത്ര കേന്ദ്രീകൃത സാമൂഹിക പശ്ചാത്തലത്തിനുമൊക്കെ മുൻ​ഗണന നൽകുന്ന മണ്ഡലം കൂടിയാണ് ഹരിപ്പാട്. പ്രത്യയശാസ്ത്രപരമായ തരംഗങ്ങളേക്കാൾ ദൈനംദിന ജീവിതപ്രശ്നങ്ങൾക്കും വിശ്വാസത്തിനുമാണ് ഇവിടെ മുൻഗണന. അതായത് ഒരു മുന്നണിക്കും സ്ഥിരമായ ആധിപത്യം നൽകാത്ത രാഷ്ട്രീയ സ്വഭാവമാണ് ഹരിപ്പാടിനുള്ളത്. ഹരിപ്പാടുളള ജനങ്ങൾ വോട്ട് ചെയ്യുന്നത് വളരെ ശ്രദ്ധയോടെയാണ് . ക്ഷേമപദ്ധതികളുടെ ലഭ്യത, നേതാക്കളുടെ നിരന്തരമായ സാന്നിധ്യം എന്നിവയൊക്കെ നോക്കിയാണ് എവിടെ ജനങ്ങൾ‌ വിധി എഴുതുന്നത് എന്നാൽ […]
Read more

സിപിഎം ബിജെപി ഡീൽ പൊളിഞ്ഞു പാളീസാകും: കെ സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഭീകര പിആർ നടത്തിയാലും സർക്കാരിന് രക്ഷയില്ലെന്നും അദ്ദേഹം വിമർശിച്ചു. സിപിഎം– ബിജെപി തമ്മിലുള്ള ചങ്ങാത്തം പുതിയ കാര്യമല്ലെന്നും, യുഡിഎഫിനെ തോൽപ്പിക്കാനാണ് ഈ ‘ഡീൽ’ എന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. സിപിഎം സ്ഥാനാർഥി പട്ടിക പരിശോധിച്ചാൽ ഈ ബന്ധം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ രക്ഷയ്ക്കായി നടത്തുന്ന ഡീലാണിതെന്നും, അണികൾ ഇത് തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സിപിഎം– ബിജെപി ഡീൽ സംബന്ധിച്ച […]
Read more

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; 25ന് വൻ റാലി സംഘടിപ്പിക്കാന്‍ യുഡിഎഫ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കേരള പര്യടനം മാർച്ച് 25ന് ആരംഭിക്കും. പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ കോഴിക്കോട് നടക്കുന്ന വലിയ റാലിയോടെ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല അറിയിച്ചു. മാർച്ച് 25ന് വൈകിട്ട് കോഴിക്കോട് ബീച്ചിൽ റാലി സംഘടിപ്പിക്കും. ഈ റാലിയിൽ യുഡിഎഫ് വാഗ്ദാനം ചെയ്ത ഗ്യാരണ്ടി കാർഡ് ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കും. ദേശീയവും സംസ്ഥാനവുമായ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. സ്ഥാനാർത്ഥി […]
Read more

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഇനി ഒരു പ്രവർത്തി ദിവസം മാത്രമാണ് ബാക്കി. പ്രമുഖ സ്ഥാനാർത്ഥികൾ ഇതിനകം തന്നെ പത്രിക സമർപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ളവർ നാളെ പത്രിക നൽകും. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറ് പ്രവർത്തി ദിവസങ്ങളാണ് പത്രിക സമർപ്പിക്കാനായി അനുവദിച്ചത്. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കാത്തവർക്ക് പേര് ഉൾപ്പെടുത്താനുള്ള അവസാന തീയതിയും നാളെയാണ്. ഇന്ന് അവധി ദിവസമായതിനാൽ […]
Read more

സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു, യുഡിഎഫ് അധികാരത്തിലെത്തും: കെ സുധാകരൻ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെ സുധാകരൻ. എൽഡിഎഫ് മൂന്നാം തവണ വരില്ലെന്നും ഇടത് കോട്ടകൾ കോൺഗ്രസ്‌ പിടിച്ചെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു. മനസ് മടുത്ത് പോകില്ലെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി നേതാക്കളുടെ ഉപദേശം അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചു. അതിനായി രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു അവർക്കും പരിമിതികൾ ഉണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിപ്പിക്കാം എന്ന വാഗ്ദാനം തനിക്ക് ഉണ്ടായിരുന്നില്ല. വി ഡി സതീശനുമായി […]
Read more

ബിജെപി– സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യം: രമേശ് പിഷാരടി

പാലക്കാട്: പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി– സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാലക്കാട് മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും ഈ കൂട്ടുകെട്ട് കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും, അവരെ സൈബർ ആക്രമണത്തിന് ഇരയാക്കാൻ ആഗ്രഹമില്ലെന്നും പിഷാരടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് ആവേശം […]
Read more

‘നാല് സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ധാരണ’; ജയിച്ചാൽ അവര്‍ യുഡിഎഫിനൊപ്പം നിൽക്കും: വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത് . സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യസങ്ങളും ഉണ്ടായില്ല എന്നും സതീശൻ. ദില്ലിയില്‍ ചര്‍ച്ച നടത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. വിസ്മയങ്ങളും ഒരുപാട് ഉണ്ടായി . ജി സുധാകരൻ, എ സുരേഷ്, ശശി ഇവരെല്ലാം വിസ്മയങ്ങളാണ്. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ടെന്നും ജയിച്ചാൽ അവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. […]
Read more

യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കും: ശശി തരൂർ

ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നികുതി ദായകരുടെ പണം തെറ്റായി വിനിയോഗിക്കപ്പെടുന്നതായി ആരോപിച്ച തരൂർ, ഇടത് സർക്കാരിനെതിരെ വിമർശനവും ഉന്നയിച്ചു. ചില നിയമനങ്ങൾ പാർട്ടി താൽപര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലും യുഡിഎഫിനായി പ്രചാരണത്തിന് പോകുമെന്നും തരൂർ അറിയിച്ചു. കോൺഗ്രസിൽ […]
Read more

എൽഡിഎഫിന് മൂന്നാമൂഴം പ്രയാസം, യുഡിഎഫ് പിന്തുണ സ്വീകരിക്കും: ജി സുധാകരൻ

അമ്പലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ എത്താനുള്ള സാധ്യത കുറവാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വലിയ രാഷ്ട്രീയ മാറ്റത്തിന് സാഹചര്യം നിലവിലുണ്ടെന്നും യുഡിഎഫ് അതനുസരിച്ചാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെങ്കിലും, പാർട്ടിക്കുള്ളിലെ ‘പൊളിറ്റിക്കൽ ബിസിനസ്’ മൂലമാണ് മൂന്നാമൂഴം പ്രയാസകരമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സിപിഐ നേതാവും മന്ത്രിയുമായ പി. പ്രസാദിനെതിരെ താൻ പ്രചാരണം നടത്തുമെന്ന് സുധാകരൻ വ്യക്തമാക്കി. പ്രസാദ് അനാവശ്യ പ്രസ്താവനകൾ നടത്തിയതായി അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer