Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു, യുഡിഎഫ് അധികാരത്തിലെത്തും: കെ സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെ സുധാകരൻ. എൽഡിഎഫ് മൂന്നാം തവണ വരില്ലെന്നും ഇടത് കോട്ടകൾ കോൺഗ്രസ്‌ പിടിച്ചെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു. മനസ് മടുത്ത് പോകില്ലെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി നേതാക്കളുടെ ഉപദേശം അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചു. അതിനായി രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു അവർക്കും പരിമിതികൾ ഉണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിപ്പിക്കാം എന്ന വാഗ്ദാനം തനിക്ക് ഉണ്ടായിരുന്നില്ല. വി ഡി സതീശനുമായി പ്രശ്നമില്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. സതീശനുമായി ശത്രുത ഉണ്ടെന്ന് വരുത്താൻ ശ്രമങ്ങളും ഉണ്ടായി. എന്നും നല്ല ഉപദേശം നൽകുന്ന നേതാവാണ് എ കെ ആന്റണിയെന്നും വിവാദങ്ങൾക്കിടെ രണ്ടുതവണ ആന്റണി വിളിച്ചിരുന്നതായും സുധാകരൻ കൂട്ടിച്ചേർത്തു

Recent News

Advertisement
WhiteswanTV Footer