Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

രഞ്ജി ട്രോഫി; കേരളം മഹാരാഷ്ട്രയ്‌ക്കെതിരെ ഫീൽഡിംഗ് തെരഞ്ഞെടുത്തു

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലുള്ള കേരളം മഹാരാഷ്ട്രയെതിരെയുള്ള ആദ്യ മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്തു. മത്സരം ജിയോ ഹോട്ട് സ്റ്റാറിൽ തത്സമയം കാണാനാകും. മഹമ്മദ് അസറുദ്ദീന്‍ നായകസ്ഥാനത്ത് നയിക്കുന്ന കേരള ടീമിലെ ഓപ്പണർമാരായി രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും കളിക്കും. ബാറ്റിംഗ് നിരയില്‍ മറുനാടന്‍ താരം ബാബാ അപരാജിത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ എന്നിവരാണ് പ്രധാന താരങ്ങൾ. ബൗളിംഗ് നിരയില്‍ അങ്കിത് ശര്‍മ, എം ഡി […]
Read more

ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിയ 9 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചു

ഗസ്സ: വടക്കന്‍ ഗസ്സയിലേക്ക് മടങ്ങിക്കൊണ്ടിരുന്ന ഒന്‍പതോളം പലസ്തീനികളെ ഇസ്രയേലി സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മധ്യസ്ഥതയിലൂടെ നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ലംഘനമായി ഈ സംഭവത്തെ വിലയിരുത്തുകയാണ് വിദഗ്ധര്‍. അല്‍ അഹ്ലി അറബ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇസ്രയേലി ആക്രമണത്തില്‍ ഒന്‍പതോളം പേര്‍ മരിച്ചതായി പറയുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവന പ്രകാരം, സൈന്യത്തെതിരെയുള്ള ആക്രമണ ഭീഷണി മൂലം പ്രത്യാക്രമണം നടത്തേണ്ടി വന്നതായാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, വടക്കന്‍ ഗസ്സയിലെ വീട്ടുകളിലേക്ക് മടങ്ങിക്കൊണ്ടിരുന്ന സാധാരണവാസികളാണ് ഇതില്‍ […]
Read more

രാഹുൽ മാങ്കൂട്ടത്തെ തടഞ്ഞ സംഭവം; കേസെടുത്ത് പൊലീസ്

പാലക്കാട്: പിരായിരിയിൽ റോഡ് ഉദ്ഘാടനം നടത്താൻ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വഴി തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. എംഎൽഎയുടെ പരാതി അടിസ്ഥാനമാക്കിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ കേസെടുത്തത്. സംഘം ചേർന്ന് വാഹനം തടയുകയും, കേടുപാട് വരുത്താൻ ശ്രമിക്കുകയും ചെയ്തതായി കേസ് പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പിരായിരിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡ് ഉദ്ഘാടനം ചെയ്യാനായി എത്തിയപ്പോൾ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി നീട്ടി, മുദ്രാവാക്യം വിളിച്ച് വിപരീതമായ പ്രകടനം നടത്തിയിരുന്നു. വാഹനം തടഞ്ഞപ്പോൾ, രാഹുൽ എംഎൽഎ […]
Read more

ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ തുറന്നു

കൊച്ചി: പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തെ തുടർന്ന് രണ്ട് ദിവസത്തെ അടച്ചിടലിന് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ ഇന്ന് വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് പരാതി നൽകിയ എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നും സ്കൂളിൽ എത്തിയിട്ടില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു. വിദ്യാർത്ഥിനിയുടെ പിതാവ് സ്കൂളിന്റെ നിയമാവലി അനുസരിച്ച് കുട്ടിയെ തുടർന്നും ഇതേ സ്കൂളിൽ പഠിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി എറണാകുളം എംപി ഹൈബി ഈഡൻ വ്യക്തമാക്കി. ഹൈബി ഈഡന്റെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് […]
Read more

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ചു; 20 പേർ മരിച്ചു

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഫലോഡി സമീപം സ്വകാര്യ എസി ബസിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്ന് ജോധ്പൂരിലേക്കുള്ള ബസിലാണ് അപകടം നടന്നത്. 57 യാത്രക്കാരെ കയറ്റിയ ബസ് യാത്ര ആരംഭിച്ച് ഏകദേശം 20 മിനിറ്റുകൾക്കുശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടത്. ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നു, മുഴുവൻ ബസും തീയിൽ ആകപ്പെട്ടു. ഫയർഫോഴ്സും പ്രാദേശികരും ചേർന്ന് മണിക്കൂറുകൾ […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. കാട്ടാക്കട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടൂര്‍ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിൽ (27) ആണ് പിടിയിലായത്. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ദഫ് മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ഇയാള്‍. https://whiteswantvnews.com/nenmara-double-murder-case-chenthamaras-verdict-today/ സ്കൂള്‍ കലോത്സവത്തിനായി ദഫ് മുട്ട് പഠിപ്പിക്കാനെത്തിയ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. https://youtu.be/roEfcSNQ1RY?si=JQdjeB4xACba3Tpj
Read more

ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കാരക്കോണം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ചികിത്സാപിഴവിനെ തുടർന്ന് മധ്യവയസ്ക മരിച്ചതായി പരാതി. നെയ്യാറ്റിൻകര സ്വദേശി കുമാരി (56) ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. കാരക്കോണം മെഡിക്കൽ കോളേജിനെതിരെയാണ് കുടുംബത്തിന്‍റെ പരാതി. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കൽ കോളേജിൽ നടത്തിയത്. മരുന്ന് മാറി നൽകിയതാണ് മരണകാരണം എന്ന് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു. വ്യാഴ്ചയാണ് നെയ്യാറ്റിൻകര ആലുംമൂട് സ്വദേശിനി കുമാരി വൃക്കയിലെ […]
Read more

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിക്കുകയായിരുന്നു. മലപ്പുറം […]
Read more

കേരളത്തിന് പ്രത്യേക മറൈൻ ബറ്റാലിയൻ കേന്ദ്രം ഉറപ്പുനൽകി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് തീരദേശ സുരക്ഷയ്ക്ക് പ്രത്യേക മറൈൻ റിസർവ് ബറ്റാലിയൻ അനുവദിക്കുന്നതിന് കേന്ദ്രം ആലോചിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിരോധിത വസ്തുക്കൾ കടത്തൽ തടയൽ, തീരദേശ സുരക്ഷ എന്നിവയിൽ വിദഗ്ധതയുള്ള ഈ പ്രത്യേക യൂണിറ്റിനുള്ള അംഗങ്ങൾക്ക് പരിശീലനം, ആയുധം, പ്രവർത്തന സജ്ജമാക്കൽ എന്നിവയ്ക്കുള്ള ചെലവിന്റെ പ്രധാന ഭാഗം കേന്ദ്രം വഹിക്കും. ആവശ്യപ്പെട്ടാൽ ഈ ബറ്റാലിയന്റെ സേവനം കേന്ദ്രമോ മറ്റ് സംസ്ഥാനങ്ങളോ ഉപയോഗിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി […]
Read more

​ഗൈഡ് വയർ കുടുങ്ങിയ സംഭവം; മേജർ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: യുവതി സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. കീഹോൾ ശസ്ത്രക്രിയ രണ്ട് തവണ നടത്തിയെങ്കിലും വിജയിച്ചില്ല. കീഹോൾ വഴി വയർ നീക്കം ചെയ്താൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നതിനാൽ മേജർ ശസ്ത്രക്രിയ മാത്രമേ പരിഹാരമാകൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മേജർ ശസ്ത്രക്രിയ നടത്തുന്നതിനുള്ള തീരുമാനം പിന്നീട് എടുക്കും. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു. നാളെ ആശുപത്രി വിടും. വയർ നീക്കം ചെയ്യാതിരിക്കുക തന്നെ സുരക്ഷിതമാണെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix