Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ ആക്രമണം; വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: കല്ലിയൂർ പുന്നമൂട് സ്കൂളിൽ വിദ്യാർഥി പെപ്പർ സ്പ്രേ അടിച്ചു. സംഭവത്തിൽ 6 പ്ലസ് ടു വിദ്യാർഥികളും ഒരു അധ്യാപികയും ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചതോടെ ആദ്യം ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പിന്നീട് കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെപ്പർ സ്പ്രേ അടിച്ച് അധ്യാപിക തലകറങ്ങി വീണുവെന്നാണ് വിവരം. മൂന്ന് വിദ്യാർഥികളുടെ ആരോഗ്യനില അതീവ മോശമാണ് . പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ സുരക്ഷയും സ്കൂൾ നിയന്ത്രണ […]
Read more

ലോകത്തിലെ ഏറ്റവും ശക്ത പാസ്പോർട്ടുകളുടെ ആദ്യ പത്തിൽ നിന്ന് പുറത്തായി അമേരിക്ക

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ശക്ത പാസ്പോർട്ടുകളുടെ പട്ടികയിൽ നിന്ന് അമേരിക്ക 20 വർഷത്തിനുശേഷം ആദ്യമായി പുറത്തായി. ലണ്ടൻ ആധാരമാക്കി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാട്ട്നേഴ്സ് പുറത്തിറക്കിയ പുതിയ പാസ്‌പോർട്ട് ഇൻഡക്സിലെ റിപ്പോര്ട്ട് പ്രകാരം, 227 രാജ്യങ്ങളിൽ 180 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധിക്കുന്ന അമേരിക്കൻ പാസ്പോർട്ട് മലേഷ്യയുമായി ചേർന്ന് 12-ാം സ്ഥാനത്ത് എത്തുകയും ചെയ്തു. മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് നിലവിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് 193 രാജ്യങ്ങളിലേക്കും വിസ രഹിതമായി പ്രവേശനം […]
Read more

കെഎസ്ആർടിസി സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുന്നു

തിരുവന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഇനി മുതൽ സ്വന്തം പുക പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. തുടർ ഘട്ടത്തിൽ കേരളത്തിലെ മറ്റ് ഡിപ്പോകളിലും പുക പരിശോധന കേന്ദ്രങ്ങൾ ക്രമാനുസൃതമായി ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പുതിയ കേന്ദ്രങ്ങൾ കെഎസ്ആർടിസി ബസുകൾക്ക് മാത്രമല്ല, സ്വകാര്യ വാഹനങ്ങൾക്ക് കൂടി സേവനം ലഭ്യമാക്കും. ഇതിലൂടെ വാഹനങ്ങളുടെ പുക നിരീക്ഷണ […]
Read more

ബി.ആർ. ഷെട്ടിക്ക് തിരിച്ചടി; 381 കോടി രൂപ എസ്ബിഐക്ക് അടയ്‌ക്കാൻ കോടതി ഉത്തരവ്

ദുബായ്: ഇന്ത്യൻ വ്യവസായിയും എൻഎംസി ഹെൽത്ത്‌കെയറിന്റെ സ്ഥാപകനുമായ ബി.ആർ. ഷെട്ടിക്ക് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. 381 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. വായ്പയ്ക്കായി നൽകിയ വ്യക്തിഗത ഗ്യാരണ്ടിയിൽ ഷെട്ടി കള്ളം പറഞ്ഞുവെന്ന കണ്ടെത്തലിനെ തുടർന്നാണ് വിധി പുറപ്പെടുവിച്ചത്. 2018 ഡിസംബറിൽ എൻഎംസി ഹെൽത്ത്‌കെയറിന് എസ്ബിഐ നൽകിയ 415 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട് ഷെട്ടി വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നോ എന്നതാണ് കേസിന്റെ പ്രധാന […]
Read more

ഇന്ത്യൻ വംശജനായ യു.എസ്. തന്ത്രജ്ഞൻ അറസ്റ്റിൽ

വാഷിംഗ്ടൺ: പ്രമുഖ വിദേശ നയതന്ത്ര വിദഗ്ധനും ഇന്ത്യൻ വംശജനുമായ ആഷ്‌ലി ജെ. ടെല്ലിസിനെ യു.എസ്. ഫെഡറൽ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തു. രഹസ്യ സ്വഭാവമുള്ള ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതുമാണ് പ്രധാന കുറ്റാരോപണം. യു.എസ്. അറ്റോർണി ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ ടെല്ലിസിന് പരമാവധി 10 വർഷം തടവും 2,50,000 ഡോളർ പിഴയും ലഭിക്കാം. രഹസ്യരേഖകളുടെ ദുരുപയോഗം രാജ്യസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് യു.എസ്. അറ്റോർണി ലിൻഡ്‌സെ […]
Read more

ആറൻമുളയിലെ ആചാരലംഘന വിവാദം; വിശദീകരണം തേടി ദേവസ്വം ബോർഡ്

പത്തനംതിട്ട: ആറന്മുള ശ്രീപാർത്തസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയെ ചുറ്റിപ്പറ്റിയ ആചാരലംഘന വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. മന്ത്രിയെ വെട്ടിലാക്കിയ ദേവസ്വം ഉദ്യോഗസ്ഥരോട് വിശദീകരണം തേടാൻ ദേവസ്വം ബോർഡ് നടപടി തുടങ്ങി. അഷ്ടമിരോഹിണി ദിവസം ദേവന് നിവേദനം നടത്തുന്നതിനുമുമ്പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയതാണ് വിവാദത്തിന് തുടക്കമായത്. ആചാരലംഘനം നടന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ക്ഷേത്രം തന്ത്രി പ്രായശ്ചിത്തം നിർദേശിച്ചിരുന്നു. സെപ്റ്റംബർ 14ന് നടന്ന ചടങ്ങിലെ പിഴവുകൾ രേഖാമൂലം ചൂണ്ടിക്കാട്ടിയത് ആറന്മുളയിലെ ദേവസ്വം ഉദ്യോഗസ്ഥരാണെന്ന് തന്ത്രി വ്യക്തമാക്കി. ലഭിച്ച രണ്ട് […]
Read more

കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചതിനെ തുടര്‍ന്ന് പീഡനക്കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയോടൊപ്പം കഴിഞ്ഞിരുന്ന ഹോട്ടൽ ജീവനക്കാരനാണ് പ്രതി. രണ്ട് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കടയ്ക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം തുടരുകയാണ്.
Read more

ബൈക്കുകൾ കൂട്ടിയിടിച്ച് 17 കാരൻ മരിച്ചു

തിരുവനന്തപുരം: കാഞ്ഞിരംകുളം ചാവടി ജംഗ്ഷന് സമീപം നടന്ന ബൈക്ക് കൂട്ടിയിടിപ്പിൽ യുവാവിന് ദാരുണാന്ത്യം . അതിയന്നൂർ മരുതംകോട് സ്വദേശി ആദർശ് ആണ് മരിച്ചത്. തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ ആദർശിനെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരിൽ അവണാകുഴി സ്വദേശി മനു, ബാലരാമപുരം സ്വദേശി മനു, ചാവടി സ്വദേശികളായ വിശാഖ്, അപ്പു, അരുൺ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗമാണ് അപകട കാരണമെന്ന് സമീപവാസികൾ പറയുന്നു. സംഭവത്തിൽ ബൈക്ക് […]
Read more

വിശാഖപട്ടണം എഐ ഹബ്ബ്; എയര്‍ടെല്‍-ഗൂഗിള്‍ പങ്കാളിത്തത്തോടെ വന്‍ നിക്ഷേപം

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ നിര്‍മ്മിത ബുദ്ധി (എഐ) ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കാന്‍ ഗൂഗിളുമായി ഭാരതി എയര്‍ടെല്‍ കൈകോര്‍ക്കുന്നു. ഇന്ത്യയിലുടനീളം എഐയുടെ സ്വീകരണക്ഷമത വർധിപ്പിക്കാനും, രാജ്യത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്‌ചർ ശക്തിപ്പെടുത്താനും, ഗൂഗിളിന്റെ ഫുള്‍ എഐ സ്റ്റാക്ക് ഉപഭോക്തൃ സേവനങ്ങൾ ഇന്ത്യൻ ബിസിനസുകൾക്ക് കൂടുതൽ എത്തിക്കാനും ഈ പദ്ധതിയുടെ ലക്ഷ്യമാണെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യ അഞ്ച് വർഷത്തിനുള്ള നിക്ഷേപം 15 ബില്ല്യൺ യുഎസ് ഡോളർ ആണെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. എയര്‍ടെല്ലും അദാനികൊണെക്‌സും ഉൾപ്പെടെയുള്ള ഇക്കോസിസ്റ്റം പങ്കാളികളുടെ […]
Read more

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്ര തെരഞ്ഞെടുപ്പ് പ്രചരണ ലക്ഷ്യം: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള പര്യടനം നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചരണത്തിനും ധനസമാഹരണത്തിനും വേണ്ടിയാണെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിക്കാനും വിദേശ നിക്ഷേപകരെ ആകർഷിക്കാനും നടത്തുന്ന സർക്കാർ പരിപാടികൾ വെറും അർത്ഥശൂന്യമാണ് എന്നും അദ്ദേഹം പറഞ്ഞു. നോർക്കയുടെ നേതൃത്വത്തിലുള്ള പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭനാവസ്ഥയിലാണെന്നും, കോടികൾ ചെലവാക്കി നിരവധി തവണ ലോക കേരളസഭയും നിക്ഷേപമേളകളും സംഘടിപ്പിച്ചതിലും വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ഇതുവരെ വിജയിച്ചിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix