Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി പാർട്ടി നേതൃത്വം

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി. സത്യപാലൻ എന്നിവർ സുധാകരന്റെ വീട്ടിൽ എത്തി കൂടിക്കാഴ്ച നടത്തി. വി.എസ്. അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാര വിതരണം ചടങ്ങിലേക്ക് നേതാക്കൾ സുധാകരനെ ക്ഷണിക്കുകയും ചെയ്തു. കുട്ടനാട്ടിൽ ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ എം.എ. ബേബി, എം.വി. ഗോവിന്ദൻ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും. […]
Read more

പൊലീസ് ഉദ്യോ​ഗസ്ഥരുടെ ആത്മഹത്യാ; ഐഎഎസ് ഉദ്യോ​ഗസ്ഥയെയും സഹോദരനെയും പ്രതിചേർത്തു

ന്യൂഡൽഹി: ഹരിയാന പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ കേസ് അന്വേഷണത്തിൽ നിർണായക മുന്നേറ്റം. ഹരിയാന പൊലീസ് ഐഎഎസ് ഉദ്യോഗസ്ഥ അമ്നീത് കൗറിനെയും സഹോദരനെയും പ്രതികളായി ചേർത്തു. സന്ദീപിന്റെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പുരൻ കുമാറിനെതിരായ കേസിൽ അന്വേഷണം നടത്തിയ സന്ദീപ് കടുത്ത പീഡനത്തിന് ഇരയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വിവരം കുടുംബത്തെ അറിയിച്ചതിന് ശേഷമാണ് സന്ദീപിന്റെ പോസ്റ്റ്‌മോർട്ടത്തിന് അവർ അനുമതി നൽകിയത്. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം ജുലാനയിൽ നടക്കും. അതേസമയം, ഹരിയാന എഡിജിപി പുരൻ […]
Read more

കാണാതായ വയോധികയെ കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തി

കൊല്ലം: കൊല്ലത്ത് കാണാതായ വയോധികയെ കിണറ്റിനുള്ളിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തി. പുനലൂർ സ്വദേശിനി ലീലാമ്മയാണ് കിണറ്റിൽ നിന്ന് പുറത്തെടുത്തത്. വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കിണറ്റിലായിരുന്നു വയോധികയെ കണ്ടെത്തിയത്. വ്യാഴാഴ്ച മകളുടെ വീട്ടിൽ നിന്ന് മടങ്ങിയ ശേഷം ലീലാമ്മയെ കാണാതായതിനെ തുടർന്ന് പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനിടെ ഇന്നലെ വൈകുന്നേരമാണ് കിണറ്റിൽ നിന്ന് ലീലാമ്മയെ കണ്ടെത്തിയത്. പരിക്കുകളേറ്റ വയോധികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

പേരാമ്പ്ര സംഘർഷം; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

കോഴിക്കോട്: പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് പ്രവർത്തകരെതിരെ പൊലീസ് നടപടി ശക്തമാകുന്നതിനിടെ, സംഭവവുമായി ബന്ധപ്പെട്ട പുതിയ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസും,സിപിഎം പ്രവർത്തകർ നിൽക്കുന്ന ഭാഗത്ത് നിന്നാണെന്നതാണ് കോൺഗ്രസിന്റെ വാദം. ഏപ്രിൽ 10-ന് രാത്രി 7.16 ന് ശേഷമുള്ള ആറ് ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കണ്ണീർവാതകം പ്രയോഗിക്കുന്നതിനിടെ പൊലീസ് നിൽക്കുന്ന ഭാഗത്തുനിന്ന് ഒരു വസ്തു പൊട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. സിപിഎം പ്രവർത്തകർ ആയുധങ്ങളുമായി അതേ ഭാഗത്തുണ്ടായിരുന്നെന്നും അവിടെ നിന്നാണ് സ്ഫോടക വസ്തു വന്നതെന്നും […]
Read more

വിവാദ ചുമ മരുന്ന്; മരണസംഖ്യ 24 ആയി

നാഗ്പൂർ: മധ്യപ്രദേശിലെ ചിന്ത്വാറിൽ കഫ് സിറപ്പ് ദുരന്തത്തിൽ ചികിത്സയിലായിരുന്ന നാല് വയസ്സുള്ള പെൺകുട്ടി മരിച്ചു. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ കഫ് സിറപ്പ് ഉപയോഗത്തെത്തുടർന്നുള്ള മരണസംഖ്യ 24 ആയി. രാജസ്ഥാനും മധ്യപ്രദേശിലും മരണങ്ങൾ വർധിച്ചതിന് പിന്നാലെ, ചെന്നൈ ആസ്ഥാനമായ ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മാണം നിരോധിച്ചിരുന്നു . തമിഴ്‌നാട് ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഉയർന്ന വിഷാംശമുള്ള ഡൈ എഥിലിൻ ഗ്ലൈക്കോൾ എന്ന രാസവസ്തു കണ്ടെത്തിയിട്ടുണ്ട്. ഇത് […]
Read more

സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗംങ്ങൾ: ജി സുധാകരൻ

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി ജി സുധാകരൻ രംഗത്ത്. പാര്‍ട്ടിക്കായി ഇനി പ്രചാരണത്തിൽ പങ്കെടുക്കില്ലെന്നും, നേതാക്കൾ പറയുന്നതും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിക്കും വിളിക്കപ്പെട്ടിട്ടില്ലെന്നും, താനും കുടുംബാംഗങ്ങളും സൈബർ ആക്രമണങ്ങൾക്ക് ഇരയായവരാണെന്നും സുധാകരൻ ആരോപിച്ചു. തനിക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെടുന്നതായും അദ്ദേഹം അറിയിച്ചു. ജില്ലാ സെക്രട്ടറി നാസറും എം. എച്ച്. സലാമിനും നേരെയുളള പ്രവർത്തനങ്ങളും, ഫേസ്ബുക്ക് പോസ്റ്റുകൾ വഴി സുധാകരനെ അധിക്ഷേപിക്കുന്ന ശ്രമങ്ങളും സുധാകരൻ തെളിയിച്ചു. […]
Read more

ദുബൈ – തിരുവനന്തപുരം വിമാന സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

ദുബൈ: വിന്‍റര്‍ ഷെഡ്യൂളില്‍ ദുബൈ-തിരുവനന്തപുരം-ദുബൈ സെക്ടറില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. കൂടാതെ അബുദാബി-തിരുവനന്തപുരം-അബുദാബി റൂട്ടിൽ സർവീസ് ആരംഭിക്കും. ഡിസംബർ 3 മുതൽ ഈ റൂട്ടിൽ സർവീസുകൾ ആരംഭിക്കും. പ്രതിവാരം മൂന്ന് സർവീസുകൾ ഈ റൂട്ടിൽ ഉണ്ടാകും . സർവീസുകളുടെ ആഴ്ചയിലെ ഷെഡ്യൂൾ ഇപ്പോൾ ലഭ്യമല്ല. യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ്, വിമാനങ്ങളുടെ സമയക്രമം എയർലൈൻ വെബ്സൈറ്റിലോ അംഗീകൃത ഏജന്റുമാരിലോ പരിശോധിച്ച് ഉറപ്പാക്കണം.
Read more

14 കാരൻ ജീവനൊടുക്കിയ സംഭവം; പ്രധിഷേദിച്ച് സഹപാഠികൾ

പാലക്കാട്: പല്ലഞ്ചാത്തന്നൂരിൽ 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധിഷേധിച്ച് കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിൾ. സംഭവത്തിൽ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സ്കൂളിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആരോപണം. മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അധ്യാപികയെ അനുകൂലിച്ചും രംഗത്തെത്തിയുട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ സ്ഥിരമായി ഭീഷണിപ്പെടുത്തുകയും ജയിലിലിടുമെന്ന് പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ കുഴൽമന്ദം പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് കുടുംബം. കണ്ണാടി ഹയര്‍‌സെക്കണ്ടറി സ്കൂളിലെ […]
Read more

മിനി കൺട്രിമാൻ ജെസിഡബ്ല്യു ഇന്ത്യയിൽ

ന്യൂഡൽഹി: മിനി കൺട്രിമാൻ ജെസി-ഡബ്ല്യു ഇന്ത്യയിലെത്തുന്നു. പൂർണമായും ബിൽറ്റ് അപ്പ് രൂപത്തിൽ എത്തുന്ന ഈ ഐസിഇ-പവർ പതിപ്പ് 64.9 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം അവതരിപ്പിച്ച കൺട്രിമാൻ ഇലക്ട്രിക് പതിപ്പിനൊപ്പം ഇത് വിപണിയിൽ ലഭ്യമാകും. ബുക്കിംഗുകൾ 2025 സെപ്റ്റംബർ 22 മുതൽ ആരംഭിച്ചിട്ടുണ്ട്. മിനി കൺട്രിമാൻ ജെസി -ഡബ്ല്യു 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിക്കുന്നു. ഇത് 300 ബിഎച്ച്പി പവർ, […]
Read more

യൂത്ത് കോൺഗ്രസ് സ്ഥാനമാറ്റം തനിക്ക് അപമാനകരം: ചാണ്ടി ഉമ്മൻ

കോട്ടയം: തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. എന്നാൽ ആ സമയത്ത് പാർട്ടിയുടെ തീരുമാനം അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. “പാർട്ടിയുടെ തീരുമാനം എടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി, ആ ദിവസം യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയപ്പോൾ ഞൻ ഒന്നും പറഞ്ഞില്ല. പക്ഷേ, ഒരു ദിവസം എല്ലാം പറയും ,” എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവിന്‍റെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്‍റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix