Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഹിജാബ് വിവാദം; വേഷം ധരിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. സ്കൂളിലെ ഹിജാബ് വിഷയത്തിൽ ജമാഅത്ത് ഇസ്‌ലാമിയും എസ്.ഡി.പി.ഐയും വർഗീയ ധ്രുവീകരണ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ച നിലപാട് ശരിയായതാണ് എന്നും, വസ്ത്രധാരണം സംബന്ധിച്ച വ്യക്തിഗത സ്വാതന്ത്ര്യം എല്ലാവർക്കും ഉറപ്പുണ്ടാകണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ സ്കൂളുകളുടെ കാര്യത്തിൽ നിയമങ്ങളും നയങ്ങളും പാലിച്ച് എങ്ങനെ നിയന്ത്രിക്കാമെന്ന് ആലോചിക്കണമെന്നും, വർഗീയ […]
Read more

ഔസേപ്പച്ചൻ ബിജെപി വേദിയിലെത്തിയതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ

തൃശൂര്‍: ഔസേപ്പച്ചൻ ബിജെപി വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിലെത്തിയതിൽ പ്രതികരണുവുമായി കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ. ചടങ്ങില്‍ അദ്ദേഹം ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെ പ്രശംസിച്ചു. നല്ല ചിന്താശേഷിയും ദൃഢനിശ്ചയവുമുള്ള നേതാവാണ് ബി. ഗോപാലകൃഷ്ണന്‍, ജാതി മത ഭേദമന്യേ എല്ലാ ഇന്ത്യക്കാരും ഒന്നിച്ച് മുന്നേറണം, രാജ്യത്തിന് ഇനിയും ഉയരങ്ങളിലെത്തേണ്ടത് അനിവാര്യമാണ്” എന്നും പറഞ്ഞു. മുൻപ് ആർ‌എസ്‌എസ് സംഘടിപ്പിച്ച പരിപാടിയിലും ഔസേപ്പച്ചന്‍ പങ്കെടുത്തിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുമെന്ന സാധ്യതകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ […]
Read more

ഒമ്പത് വയസുകാരിയുടെ മരണം; ഡോക്ടര്‍മാര്‍ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെന്ന് കുടുംബം

വയനാട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണത്തിൽ ചികിത്സാപിഴവാണെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി. മരണം ചികിത്സാ വീഴ്ചയെന്ന അമ്മ രംബീസയുടെ ആരോപണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞുവെന്നും, സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. ചികിത്സാപിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം, ആരോഗ്യ മന്ത്രിക്കും പരാതി സമർപ്പിക്കുമെന്നും അറിയിച്ചു. എന്നാൽ കുട്ടിയുടെ മരണത്തിൽ ചികിത്സാ വീഴ്ചയില്ലെന്ന നിലപാടിലാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗോപാലകൃഷ്ണൻ. “കുട്ടിക്ക് ന്യുമോണിയയുടെ ലക്ഷണങ്ങൾ […]
Read more

സ്വർണ്ണ പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ പോറ്റിക്ക് നേരെ ഷൂ ഏറ്. ബിജെപി ആയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ്. പണിക്കറാണ് ചെരിപ്പെറിഞ്ഞത്. നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പത്തനംതിട്ട ഹെഡ്ക്വാർട്ടർ ക്യാംപിൽ എത്തിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്കു മാറ്റാനുള്ള സാധ്യതയുണ്ട്. അറസ്റ്റിനു ശേഷമുള്ള ആദ്യ പ്രതികരണത്തിൽ തന്നെ കുടുക്കിയതാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി. തന്നെ കുടുക്കിയവർ നിയമത്തിനു മുന്നിൽ വരും, […]
Read more

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇടപെടലുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് വൻതോതിൽ വ്യാപിക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ഇത്തരം തട്ടിപ്പുകൾ അതീവഗുരുതരമായ സാമൂഹിക ഭീഷണിയാണെന്ന് സൂചിപ്പിച്ചുകൊണ്ട്, കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐയ്ക്കും നോട്ടീസ് അയച്ചു. ഹരിയാനയിൽ നിന്നുള്ള മുതിർന്ന പൗരന്‍റെ പരാതിയിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. കോടതിയെ സഹായിക്കുന്നതിനായി അറ്റോർണി ജനറലിനോട് നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജേയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നടപടി സ്വീകരിച്ചത്. സെപ്റ്റംബറിൽ പഞ്ചാബിലെ അംബാല […]
Read more

പൊതുവിഭാഗം റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; അപേക്ഷ ഒക്ടോബർ 20 വരെ

തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റാൻ അപേക്ഷ സമർപ്പിക്കാനുള്ള അവസരം. അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 ആണ്. അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ, സിവിൽ സപ്ലൈസ് വകുപ്പ് വെബ്സൈറ്റ്, സിറ്റിസൺ പോർട്ടൽ എന്നിവ വഴിയേ സമർപ്പിക്കാം. വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, 2025-ലെ സ്ഥല നികുതി രസീത്, ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിലെ വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി,പട്ടികവർഗ […]
Read more

പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ഗർഭിണിയാക്കിയ സംഭവം; 27കാരന് 50 വർഷം കഠിന തടവ്

തൃശൂർ: 17 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ 27കാരന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് പുത്തൻ കടപ്പുറം പണിക്കവീട്ടിൽ ജംഷീറിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്‌ജ്‌ എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രി അധികൃതർ ചാവക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് എസ്.ഐ സി കെ രാജേഷ് കേസ് രജിസ്റ്റർ […]
Read more

പാറ ഇടിഞ്ഞു വീണ് അപകടം; രണ്ട് പേര്‍ക്ക് പരുക്ക്

എറണാകുളം: കോതമംഗലം മാമലക്കണ്ടത്ത് പാറ ഇടിഞ്ഞ് വീണ് രണ്ട് സ്ത്രീകൾക്ക് പരിക്ക് . കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരുക്കേറ്റ്. ഇവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിട്ടുണ്ട് . തൊഴിലിടത്ത് ജോലി ചെയ്യുന്നതിനിടെ മലയിൽ നിന്നും പാറ ഇടിഞ്ഞുവീണാണ് പാറക്കൂട്ടത്തിനിടയിൽ കുടുങ്ങിയത്. വലിയ ശബ്ദത്തോടെയാണ് പാറ ഇടിഞ്ഞത് എന്ന് നാട്ടുകാർ വ്യക്തമാക്കി. സംഭവസ്ഥലത്തേക്ക് എത്തിയ നാട്ടുകാരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടത്തിയത്. രമണിയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read more

കൈക്കൂലി വാങ്ങുന്നതിനിടെ ഡിഐജി പിടിയിൽ

മോഹാലി: കേസുകൾ ഒത്തുതീർക്കാൻ എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റു ചെയ്തു. പഞ്ചാപ് റോപ്പർ റേഞ്ച് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറും ഇടനിലക്കാരനുമാണ് മൊഹാലിയിലെ സിബിഐ ഓഫിസിൽ നിന്നു പിടിയിലായത്. ഫത്തേഗഢ് സാഹിബ് ജില്ലയിലെ ഇരുമ്പ് വ്യാപാരി പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. അറസ്റ്റിനൊപ്പം സിബിഐ സംഘം നടത്തിയ സ്ഥലപരിശോധനയിൽ അഞ്ച് കോടി രൂപ പണം, 1.5 കിലോ സ്വർണ്ണാഭരണങ്ങൾ, 22 ആഡംബര വാച്ചുകൾ, ഓഡി, മെഴ്‌സിഡസ് കാറുകളുടെ താക്കോലുകൾ, ലോക്കർ താക്കോലുകൾ, […]
Read more

വ്യോമസേനാ ശേഷി റാങ്കിങ്ങിൽ ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂഡൽഹി: വ്യോമസേനാ ശേഷി റാങ്കിങ്ങിൽ ചൈനയെ മറികടന്ന് ഇന്ത്യ. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ പുതിയ റാങ്കിങ്ങിൽ അമേരിക്കയും റഷ്യയും കഴിഞ്ഞ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇതോടെ ചൈന നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ലോകത്തെ 103 രാജ്യങ്ങളുടെയും 129 വ്യോമ സേവനങ്ങളുടെയും കരസേന, നാവികസേന, മറൈൻ ഏവിയേഷൻ ഉൾപ്പെടെ റാങ്കിങ്ങിന് അടിസ്ഥാനമാക്കിയിട്ടുണ്ട്. ആധുനികവൽക്കരണം, ലോജിസ്റ്റിക്കൽ പിന്തുണ, ആക്രമണ ശേഷി, പ്രതിരോധ ശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് ട്രൂവൽ റേറ്റിങ് ഫോർമുല ഉപയോഗിച്ച് വ്യോമശേഷി നിർണയിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix