Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൊല്ലത്ത് കായലിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി

കൊല്ലം: ഓലയിൽകടവ് പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ ജലഗതാഗത വകുപ്പിലെ ജീവനക്കാർ അതിസാഹസികമായി രക്ഷപ്പെടുത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ് കായലിലേക്ക് ചാടിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സാമ്പ്രാണിക്കൊടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാർ പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഉടൻ തന്നെ വെള്ളത്തിലേക്ക് ചാടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജീവനക്കാരുടെ വേഗതയുള്ള ഇടപെടലിൽ യുവതിയെ സുരക്ഷിതമായി ബോട്ടിലേക്ക് കയറ്റി.തുടർന്ന് യുവതിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന്റെ […]
Read more

നവംബർ ഒന്നു മുതൽ സ്ത്രീകൾക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ്

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് ലഭിക്കും. നിലവിൽ സപ്ലൈകോ നൽകുന്ന ഇളവുകൾക്ക് പുറമേയാണിതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ ഇപ്പോൾ ഒരു സർക്കാർ സ്ഥാപനമെന്നതിലുപരി ശക്തമായ ബിസിനസ് സ്ഥാപനം എന്ന നിലയിലും വളരുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ ശൃംഖലകളോട് മത്സരം ചെയ്യാൻ അനുയോജ്യമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ […]
Read more

25 കോടിയുടെ ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികൾ പിടിയിൽ

കോഴിക്കോട്: 25 കോടിയുടെ വൻ ഓൺലൈൻ തട്ടിപ്പ് കേസിലെ മൂന്ന് പ്രധാന പ്രതികളെ കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസ് പറയുതുന്നത്. കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടിൽ പി.കെ. റഹീസ്, അരക്കൂർ തോലമുത്തം പറമ്പിൽ വി. അൻസർ, പന്തീരങ്കാവ് നരിക്കുനിമീതൽ വീട്ടിൽ സി.കെ. അനീസ് റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. മൂവരും കോഴിക്കോട് സ്വദേശികളാണ്. പ്രതികളിൽ നിന്ന് 50 മൊബൈൽ ഫോണുകളും 200 സിം കാർഡുകളും […]
Read more

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം

ഡൽഹി: ഡൽഹിയിലെ എംപിമാരുടെ ഫ്ലാറ്റായ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഫ്ലാറ്റിലെ ബേസ്മെന്റ് ഭാഗത്ത് തീ പടർന്നത്. തുടർന്നുതന്നെ തീ മുകളിലേക്കും പടർന്നതോടെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു.ബേസ്മെന്റിൽ സൂക്ഷിച്ചിരുന്ന ഫർണിച്ചറുകളും മറ്റു സാധനങ്ങളും തീയിൽ പൂർണമായും നശിച്ചു. തീ നിയന്ത്രണത്തിലാക്കാൻ ഫയർഫോഴ്‌സ് സംഘങ്ങൾ മണിക്കൂറുകളായി പരിശ്രമിക്കുന്നുണ്ട് .ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ […]
Read more

ഹിജാബ് വിവാദത്തിന് പിന്നിൽ മത ഭീകരവാദ സംഘടനകള്‍: കെ സുരേന്ദ്രൻ

തൃശൂർ: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസമന്ത്രി അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരമുണ്ടെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. ഹിജാബ് പ്രശ്നം കേരളത്തിൽ ഉയർത്തിക്കൊണ്ടുവരുന്നത് മത ഭീകരവാദ സംഘടനകളുടെ തന്ത്രത്തിന്റെ ഭാഗമാണ്. ഇതിന് പിന്നിൽ യാതൊരു നിഷ്കളങ്കമായ ഉദ്ദേശ്യവുമില്ല, എന്നും അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ […]
Read more

ഹിജാബ് വിവാദം; വിദ്യാർത്ഥിക്ക് പിന്തുണയറിയിച്ച് മന്ത്രി ശിവൻകുട്ടി

കൊച്ചി: പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം കൂടുതൽ രൂക്ഷമാകുന്നു. ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥിനിക്ക് മറ്റൊരു സ്കൂളിൽ പ്രവേശനം ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഹിജാബ് അനുവദിക്കില്ലെന്ന സ്കൂൾ മാനേജ്മെന്റിന്റെ നിലപാട് അസഹിഷ്ണുതയുടേതാണെന്നും, ഇതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതായി ആരോപിച്ച് സ്കൂളിലെ പിടിഎ പ്രസിഡന്റിനെതിരെ പോലീസിൽ പരാതി നൽകപ്പെട്ടിട്ടുണ്ട്. പിടിഎ എക്സിക്യൂട്ടീവ് അംഗമായ ജമീർ നൽകിയ […]
Read more

ലഹരി-പടക്ക ശേഖരവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: പ്രധാന ലഹരി വ്യാപാരിയായ യുവാവിനെ വൻ ലഹരി-പടക്ക ശേഖരവുമായി അറസ്റ്റ് ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് തെക്കേതിലെ പുത്തൻത്തറ വീട്ടിൽ രഞ്ജിത്ത് ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ഹരിപ്പാട് പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. രഞ്ജിത്തിന്റെ വീട്ടിലെ മുറിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്നത് 3.7 ഗ്രാം എം.ഡി.എം.എ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, ലൈസൻസില്ലാതെ സൂക്ഷിച്ച ലക്ഷങ്ങൾക്ക് വിലമതിക്കുന്ന ദീപാവലി പടക്കങ്ങൾ എന്നിവയാണ്. ജില്ലയിലെ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളുടെ ലഹരി വ്യാപാരത്തെക്കുറിച്ച് പൊലീസ് മാസങ്ങളായി നടത്തിയ നിരീക്ഷണത്തിന്റെ ഫലമായാണ് […]
Read more

ഹിജാബ് വിവാദം; സമൂഹ മാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തിയ പിടിഎ പ്രസിഡന്റിനെതിരെ പരാതി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പ്രചാരണം നടത്തിയ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ ,പി.ടി.എ. എക്‌സിക്യൂട്ടിവ് അംഗം ജമീർ പരാതി നൽകി. ആദ്യം സൈബർ പോലീസ് ഏറ്റെടുത്ത കേസ് പിന്നീട് പള്ളുരുത്തി കസബ സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, ഡിഡിഇ ശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന് നൽകിയ ഉത്തരവിന് നിലവിൽ സ്റ്റേ ഇല്ല. ഹൈക്കോടതി ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്നലെ തള്ളി. സെന്റ് റീത്താസ് സ്‌കൂളിന്റെ […]
Read more

ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ്

പത്തനംതിട്ട: എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്ത് പ്രതിഷേധവും പദയാത്രയും നടത്തി. എൻഎസ്‌എസ് കർമസമിതി ആലുവ എന്ന വിഭാഗത്തിന്റെ അംഗങ്ങളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രകടനം തടയാൻ ശ്രമിച്ച പെരുന്നെ എൻഎസ്‌എസ് അംഗങ്ങളെ പൊലീസ് നീക്കി. പദയാത്ര എൻഎസ്‌എസ് കോളേജ് മുന്നിലെത്തിയപ്പോൾ തടഞ്ഞു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിക്കപ്പെടാതെ പ്രതിഷേധക്കാർ പദയാത്ര തുടര്‍ന്നു. അവസാനം മന്നത്ത് പത്മനാഭന്റെ ചിത്രം റോഡിൽ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി പ്രകടനം സമാപിച്ചു.
Read more

എരുമേലിയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു

പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ കാർ നിയന്ത്രണം വിട്ട് അടുത്തുള്ള തോട്ടിലേക്ക് മറിഞ്ഞു. അരായാഞ്ഞിലിമൺ കോസ്‌വേക്ക് സമീപമാണ് അപകടം. കാറിൽ സഞ്ചരിച്ച പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിയായ ജോമോനാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix