Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ബീഹാർ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

പാറ്റ്ന: ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും . അതേസമയം, ആദ്യഘട്ട വോട്ടെടുപ്പിന് സമർപ്പിച്ച പത്രികകൾ പിന്‍വലിക്കാനുള്ള അവസാന ദിവസവും ഇന്നാണ്. ആദ്യഘട്ടത്തിൽ ആയിരത്തി അറുനൂറിലധികം പേർ പത്രിക സമർപ്പിച്ചിരുന്നു. മഹാസഖ്യത്തിലെ ആർജെഡി-കോൺഗ്രസ് കൂട്ടുകക്ഷിക്കുള്ളിൽ തന്നെ ചില മണ്ഡലങ്ങളിൽ നേർക്ക് നേർ മത്സരം നിലനിൽക്കുകയാണ്. പ്രത്യേകിച്ച് ഒൻപത് മണ്ഡലങ്ങളിലാണ് ഇരുകക്ഷികളും തമ്മിൽ നേരിട്ടുള്ള പോരാട്ടം നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ പത്രിക പിന്‍വലിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. 24ന് പ്രധാനമന്ത്രി […]
Read more

സംസ്ഥാനത്ത് ഇന്നും മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് ശക്തമായ തിരമാലകൾ പ്രതീക്ഷിക്കപ്പെടുന്നതിനാൽ മത്സ്യബന്ധന വിലക്ക് തുടരും. മലയോര മേഖലകൾ ഉൾപ്പെടെ മഴ തുടരുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം […]
Read more

മെഡിക്കൽ‌ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒ.പി. ബഹിഷ്‌കരിച്ച് സമരം നടത്തുകയാണ്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികളുടെ എണ്ണത്തിന് അനുസൃതമായി ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് അനുകൂല തീരുമാനം ലഭിക്കാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. അതേസമയം, ജൂനിയർ ഡോക്ടർമാരുടെയും പി.ജി. ഡോക്ടർമാരുടെയും സേവനം മെഡിക്കൽ കോളേജുകളിൽ തുടരും. ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്ത പക്ഷം ഈ മാസം 28 മുതൽ റിലേ സമരത്തിലേക്ക് കടക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
Read more

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: മാങ്കൂളം വിരിപാറയിൽ മിനി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് .തമിഴ്നാട് തിരുപ്പൂരിൽ നിന്നുള്ള വിനോദസഞ്ചാരികളുമായെത്തിയ ബസാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്നത് 26 മുതിർന്നവരും 8 കുട്ടികളുമാണ് . ഇറക്കം ഇറങ്ങിവരുമ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടമായതായാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ 8 പേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

സിപിഐയിൽ കൂട്ടരാജി; 700ൽ അധികം അംഗങ്ങൾ രാജിവെച്ചെന്ന് നേതാക്കൾ

കൊല്ലം: കൊല്ലം കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന 112 പ്രവർത്തകർ ചേർന്ന് രാജി പ്രഖ്യാപിച്ചു. ഈ കൂട്ടരാജി മന്ത്രി ജെ. ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇതിൽ 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു. 700-ലധികം പേർ പാർട്ടി വിട്ടതായാണ് നേതാക്കൾ പറയുന്നത്. ഇതിന് കാരണം പാർട്ടിയിലെ ഉൾകഥകളാണ്, അഴിമതി ചെയ്തതായി സംഘടനാ നടപടി നേരിട്ടവർ […]
Read more

കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾ ഇനി മുതൽ പുതിയ പോർട്ടൽ വഴി

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളും ഇനി മുതൽ പുതിയ ഓൺലൈൻ സിസ്റ്റം ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ഫഹഹീൽ, ജലീബ് അൽ-ഷുയൂഖ്, ജഹ്റ എന്നീ കേന്ദ്രങ്ങളിൽ ഒക്ടോബർ 17ന് ശേഷം പഴയ പോർട്ടൽ വഴി അപേക്ഷകൾ സ്വീകരിക്കില്ല. പാസ്‌പോർട്ട് നടപടികൾ കാര്യക്ഷമമാക്കുകയും സേവനം വേഗത്തിലാക്കുകയും ചെയ്യുന്നതിനായാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. അപേക്ഷകർ പുതിയ ഔദ്യോഗിക പോർട്ടൽ https://mportal.passportindia.gov.in/mission/ വഴി ഫോമുകൾ […]
Read more

ട്രെയിനിൽ ഉപയോ​ഗിച്ച ഫു‍ഡ് കണ്ടെയ്നറുകൾ കഴുകുന്നു; നടപടിയെടുത്ത് റെയിൽവേ

ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്ന് ബിഹാറിലേക്ക് പോകുന്ന അമൃത്ഭാരത് എക്സ്പ്രസിലെ ഭക്ഷണ കണ്ടെയിനറുകൾ വീണ്ടും ഉപയോഗിക്കാനായി കഴുകി. പിന്നാലെ റെയിൽവേ നടപടി എടുത്തു.യാത്രക്കാരിൽ ഒരാളാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ദൃശ്യങ്ങളിൽ കാണപ്പെട്ട കാറ്ററിംഗ് ജീവനക്കാരനെ ജോലിയിൽനിന്നും സസ്‌പെന്റ് ചെയ്തെന്നും, ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ തുടങ്ങിയെന്നും റെയിൽവേ അറിയിച്ചു. കമ്പനിക്ക് പിഴചുമത്താനും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതുമാണ് ഐആർസിടിസിയുടെ അറിയിപ്പ്. എന്നാൽ യൂത്ത് കോൺഗ്രസ് റെയിൽവേ സാധാരണക്കാരുടെ ആരോഗ്യത്തെ […]
Read more

സ്വർണ്ണ പാളി വിവാദം; സെക്രട്ടറിയേറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ബിജെപി സംസ്ഥാന നേതൃത്ത്വം സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താൻ തീരുമാനിച്ചു. സമരം അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച്, അടുത്ത ദിവസം ഉച്ചവരെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും വളയാൻ ലക്ഷ്യമിട്ടിട്ടുണ്ട്. സംസ്ഥാനതലത്തിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ സമരത്തിൽ പങ്കെടുപ്പിക്കും. ശബരിമല സമരത്തെ കോൺഗ്രസ് ഹൈജാക്ക് ചെയ്തെന്ന ആരോപണങ്ങളാണ് ബിജെപി ആക്ഷേപം ശക്തമാക്കാൻ കാരണമായത്. സ്വർണ മോഷണ വിവാദത്തിൽ നടപടി വൈകിയതും പാർട്ടിക്കുള്ളിൽ അസ്വീകാരത്തിനും രാഷ്ട്രീയ പ്രതിഷേധത്തിനും കാരണമായി. പാർട്ടി […]
Read more

ഹിജാബ് വിവാദം വിവാദമാക്കാൻ സർക്കാർ ശ്രമിക്കുന്നു: സണ്ണി ജോസഫ്

കോഴിക്കോട്: ഹിജാബ് വിവാദം പ്രാദേശിക തലത്തിൽ പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും, അത് വീണ്ടും രാഷ്ട്രീയമായി വിവാദമാക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് സണ്ണി ജോസഫ്. പിഎം ശ്രീ നിലപാടിലും സിപിഐ മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുമോയെന്നതും, ക്യാബിനറ്റിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്നും സണ്ണി ജോസഫ് അറിയിച്ചു. പേരാമ്പ്ര സംഘർഷത്തിൽ പൊലീസിന്റെ കരങ്ങൾ കെട്ടാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എസ്പി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എംപി ഷാഫി പറമ്പിലിന് പരിക്കേൽപ്പിച്ചതിന് ആരാണ് ഉത്തരവാദിയെന്ന് എസ്പി […]
Read more

കുവൈത്തിൽ 519 ട്രാഫിക് ലംഘനങ്ങൾ; 10 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസിന്റെ മൊബൈൽ പട്രോളിംഗ് ടീം വിവിധ സ്ഥലങ്ങളിൽ ഫീൽഡ് സുരക്ഷാ-ഗതാഗത ക്യാമ്പയിൻ നടത്തി. ഈ പരിശോധനയിൽ 519 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പിടികിട്ടാപ്പുള്ളികളായ 2 പേരെയും കേസിൽ ഹാജരാകാത്ത 2 പേരെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട രണ്ട് പേരെയും അറസ്റ്റ് ചെയ്തു. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്ന് പേരാണ് പിടിയിലായത്.21 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും വാറണ്ടുള്ള എട്ട് വാഹനങ്ങൾ പിടിച്ചെടുത്ത് ഒരാളെ ട്രാഫിക് പൊലീസിന് കൈമാറുകയും ചെയ്തു. ജനറൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix