പാറ്റ്ന: ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും . അതേസമയം, ആദ്യഘട്ട വോട്ടെടുപ്പിന് സമർപ്പിച്ച പത്രികകൾ പിന്‍വലിക്കാനുള്ള അവസാന ദിവസവും ഇന്നാണ്. ആദ്യഘട്ടത്തിൽ ആയിരത്തി അറുനൂറിലധികം പേർ പത്രിക സമർപ്പിച്ചിരുന്നു.
മഹാസഖ്യത്തിലെ ആർജെഡി-കോൺഗ്രസ് കൂട്ടുകക്ഷിക്കുള്ളിൽ തന്നെ ചില മണ്ഡലങ്ങളിൽ നേർക്ക് നേർ മത്സരം നിലനിൽക്കുകയാണ്. പ്രത്യേകിച്ച് ഒൻപത് മണ്ഡലങ്ങളിലാണ് ഇരുകക്ഷികളും തമ്മിൽ നേരിട്ടുള്ള പോരാട്ടം നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ പത്രിക പിന്‍വലിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ പ്രചാരണ റാലിക്ക് എത്തും. 26ന് ശേഷമായിരിക്കും രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടി നടക്കുക.




