Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bihar Election

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം,; സുപ്രീംകോടതിയില്‍ പൊതുപ്രവര്‍ത്തകന്റെ ഹര്‍ജി

ഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. രണ്ട് ഘട്ടങ്ങളിലായി നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ശതമാന കണക്ക് അല്ലാതെ എത്ര പേര്‍ വോട്ട് ചെയ്‌തെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ലെന്നും. ഫോം 20 പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും. ക്രമക്കേടുകളില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും. സത്യപ്രതിജ്ഞ ചടങ്ങുകള്‍ തടയണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Read more

ആർജെഡി വിട്ട് ലാലു പ്രസാദ് യാദവിന്റെ മകൾ

പട്‌ന: ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം. കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് രോഹിണി എക്‌സില്‍ കുറിച്ചു. തീരുമാനത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണെന്നാണ് സൂചന. തേജസ്വിയുടെ ഉപദേശകനായ സഞ്ജയ് യാദവും റമീസും തന്നോട് ആവശ്യപ്പെട്ടത് ഇതാണെന്നും കുറ്റമെല്ലാം താന്‍ ഏറ്റെടുക്കുന്നുവെന്നും രോഹിണി കുറിച്ചു. ‘ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ് … ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് … എല്ലാ കുറ്റവും […]
Read more

ബിഹാർ ഇലക്ഷൻ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി സിപിഐ എംഎൽ

ന്യൂഡൽഹി: ബീഹാർ തെരഞ്ഞെടുപ്പിൽ ഗുരുതര ആരോപണവുമായി സിപിഐ എംഎൽ. വോട്ടർ പട്ടികയിലുള്ളതിനേക്കാള്‍ അധികം പോള്‍ ചെയ്ത മൂന്ന് ലക്ഷം വോട്ട് എവിടെ നിന്ന് വന്നുവെന്ന ഗുരുതര ആരോപണം ആണ് ഉയർന്നുവന്നിരിക്കുന്നത്. ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യയാണ് എക്സ് പോസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്ഐആറിന് ശേഷം 7.42 കോടി വോട്ടർമാർ എന്നതായിരുന്നു കണക്ക്. എന്നാൽ 7.45 കോടി വോട്ട് പോൾ ചെയ്തതായാണ് പുറത്തുവന്ന വിവരം. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർ‍ഡ് പോളിങ് ആണ് രേഖപെടുത്തിയത്. […]
Read more

ബിഹാർ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ബിഹാറിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്‍റെ പ്രചാരണത്തിന് തിരശീല വീഴും. എൻഡിഎയും ഇന്ത്യ സഖ്യവും അവസാന ദിവസം ശക്തമായ പ്രചാരണത്തിന് ഇറങ്ങുകയാണ്. അമിത് ഷാ ഇന്ന് നിരവധി റാലികളിൽ പങ്കെടുക്കും. പ്രചാരണത്തിന് തുടക്കം കുറിച്ച മോദി ഇന്നലെ അവസാന പ്രസംഗം നടത്തി, എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ഇന്ന് അവസാന റാലികളിൽ വേദികളിൽ നിറഞ്ഞുനിൽക്കും. രണ്ടാം ഘട്ട […]
Read more

ബീഹാർ തെരഞ്ഞെടുപ്പ്; വമ്പൻ പ്രഖ്യാപനങ്ങളുമായി എന്‍ഡിഎ

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. തൊഴില്‍, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടി സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. വിവിധ കക്ഷി നേതാക്കള്‍ ചേര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ പത്രിക പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ, മുഖ്യമന്ത്രി […]
Read more

ബിഹാർ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി ഈ മാസം 30 ന് പ്രധാനമന്ത്രി വീണ്ടും ബീഹാറിലെത്തും

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിന് പിന്നാലെഈ മാസം 30ന് എൻഡിഎ പ്രചാരണത്തിനായി വീണ്ടും പ്രധാനമന്ത്രി ബീഹാറിലെത്തും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. കുടിയേറ്റവും തൊഴിലില്ലായ്മയും ഉയർത്തി കാട്ടിയാണ് പ്രചരണം. നിലവിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലം എന്നാണ് തേജസ്വി യാദവ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച 28ന് മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കും. ബിഹാറിലെ കുറ്റകൃത്യങ്ങളും പോലീസിലെ വീഴ്ചയും ഉയർത്തിക്കാട്ടി […]
Read more

ബീഹാർ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

പാറ്റ്ന: ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും . അതേസമയം, ആദ്യഘട്ട വോട്ടെടുപ്പിന് സമർപ്പിച്ച പത്രികകൾ പിന്‍വലിക്കാനുള്ള അവസാന ദിവസവും ഇന്നാണ്. ആദ്യഘട്ടത്തിൽ ആയിരത്തി അറുനൂറിലധികം പേർ പത്രിക സമർപ്പിച്ചിരുന്നു. മഹാസഖ്യത്തിലെ ആർജെഡി-കോൺഗ്രസ് കൂട്ടുകക്ഷിക്കുള്ളിൽ തന്നെ ചില മണ്ഡലങ്ങളിൽ നേർക്ക് നേർ മത്സരം നിലനിൽക്കുകയാണ്. പ്രത്യേകിച്ച് ഒൻപത് മണ്ഡലങ്ങളിലാണ് ഇരുകക്ഷികളും തമ്മിൽ നേരിട്ടുള്ള പോരാട്ടം നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ പത്രിക പിന്‍വലിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. 24ന് പ്രധാനമന്ത്രി […]
Read more

ബീഹാറിൽ INDIA സഖ്യം പുനർജനിക്കുമോ?

ഇന്ത്യൻ രാഷ്ട്രീയത്തിലെ പല മാറ്റങ്ങൾക്കും തുടക്കമിട്ട മണ്ണാണ് ബീഹാർ. കഴിഞ്ഞ 18 വർഷമായി നിതീഷ് കുമാറാണ് ബീഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. രാജ്യത്തിന്റെ രാഷ്ട്രീയഭാവിയെ സ്വാധീനിച്ചേക്കാവുന്ന നിർണായക ജനവിധി ബീഹാറിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ജനാധിപത്യവിശ്വാസികൾ. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വികസനമുരടിപ്പും വോട്ട് മോഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് എൻഡിഎ യുടെ ഭയം. എന്നാൽ ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളെ മറികടക്കാൻ കേന്ദ്ര, […]
Read more

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; നവംബർ 6,11 തീയതികളില്‍, വോട്ടെണ്ണല്‍ നവംബർ 14 ന്

ന്യൂഡൽഹി: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബർ 6,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നവംബർ 14 നാണ്. വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിംഗ് സ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ കേന്ദ്രസേനയെ […]
Read more

Recent News

Advertisement
WhiteswanTV Footer