കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളും ഇനി മുതൽ പുതിയ ഓൺലൈൻ സിസ്റ്റം ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ഫഹഹീൽ, ജലീബ് അൽ-ഷുയൂഖ്, ജഹ്റ എന്നീ കേന്ദ്രങ്ങളിൽ ഒക്ടോബർ 17ന് ശേഷം പഴയ പോർട്ടൽ വഴി അപേക്ഷകൾ സ്വീകരിക്കില്ല.
പാസ്‌പോർട്ട് നടപടികൾ കാര്യക്ഷമമാക്കുകയും സേവനം വേഗത്തിലാക്കുകയും ചെയ്യുന്നതിനായാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. അപേക്ഷകർ പുതിയ ഔദ്യോഗിക പോർട്ടൽ https://mportal.passportindia.gov.in/mission/ വഴി ഫോമുകൾ പൂരിപ്പിക്കണം.
പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡങ്ങൾ പാലിക്കണം. ഫോട്ടോ മാനദണ്ഡങ്ങളുടെ വിശദമായ നിർദ്ദേശങ്ങൾ https://mportal.passportindia.gov.in/pdf/Guidelines_for_ICAO_Compliant_Photographs_for_Passport_Applications.pdf ലിങ്കിൽ ലഭ്യമാണ്. പഴയ പോർട്ടൽ വഴി ഇതിനകം ഫോമുകൾ സമർപ്പിച്ച അപേക്ഷകർ പുതിയ GPSP 2.0 പോർട്ടലിൽ ഫോമുകൾ വീണ്ടും സമർപ്പിക്കേണ്ടതുണ്ട്.






