കുവൈത്ത് സിറ്റി: കുവൈത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസിന്റെ മൊബൈൽ പട്രോളിംഗ് ടീം വിവിധ സ്ഥലങ്ങളിൽ ഫീൽഡ് സുരക്ഷാ-ഗതാഗത ക്യാമ്പയിൻ നടത്തി. ഈ പരിശോധനയിൽ 519 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
പിടികിട്ടാപ്പുള്ളികളായ 2 പേരെയും കേസിൽ ഹാജരാകാത്ത 2 പേരെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട രണ്ട് പേരെയും അറസ്റ്റ് ചെയ്തു. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്ന് പേരാണ് പിടിയിലായത്.21 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും വാറണ്ടുള്ള എട്ട് വാഹനങ്ങൾ പിടിച്ചെടുത്ത് ഒരാളെ ട്രാഫിക് പൊലീസിന് കൈമാറുകയും ചെയ്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പോലീസ് എല്ലാ ഗവർണറേറ്റുകളിലും മൊബൈൽ പട്രോളിംഗ് വഴി 24 മണിക്കൂറും സുരക്ഷാ-ഗതാഗത ക്യാമ്പയിനുകൾ തുടരുമെന്ന് അറിയിച്ചു.




