Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിനെതിരെ ​ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തീ കൊളുത്തി മരിച്ച വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര പരാമർശം. കഴിഞ്ഞ എട്ടാം തീയതിയാണ് വീട്ടമ്മയെ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അപകട മരണമെന്നാണ് കരുതിയതെങ്കിലും, ആത്മഹത്യക്കുറിപ്പ് പൊലിസിന് ലഭിച്ചതോടെയാണ് ആത്മഹത്യയെന്ന സ്ഥിരീകരണത്തിേലേക്ക് പൊലീസ് എത്തുന്നത്. ജോസ് ഫ്രാങ്ക്ള്‍ ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ച് ലൈംഗിക പീഡനത്തിനും, നിരന്തര മാനസിക പീഡനത്തിനും ഇരയാക്കി. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ പെരുമാറാമോ, എന്നെ ജീവിക്കാൻ […]
Read more

പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ‌ ഭാര്യയ്ക്ക് ക്രൂരമർദനം

കൊച്ചി: അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്നാണ് ഭർത്താവിന്റെ മൊഴി. ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 2020-ൽ വിവാഹം കഴിച്ച ഇരുവരും 2021-ൽ പെൺകുഞ്ഞ് ജനിച്ചതോടെ യുവതിയെ നാല് വർഷത്തോളം ക്രൂരമായി മർദിച്ചുവെന്നാണ് വിവരങ്ങൾ. യുവതി ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ആശുപത്രി ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും, തുടര്‍ന്ന് വിവരം പോലീസ് അറിയുകയും ചെയ്തു. ആദ്യം ഗാർഹിക പീഡനമായിരിക്കാമെന്നാണ് പോലീസ് കരുതിയത്. എന്നാൽ യുവതി നേരിട്ട് സ്റ്റേഷനിൽ എത്തി, ക്രൂരമർദനത്തിന്റെ കാരണമായി […]
Read more

മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശിയായ പ്രവീൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയെലെടുത്തു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കഴുത്തിൽ ഗുരുതരമായ മുറിവേറ്റ പ്രവീൺ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Read more

കൂടരഞ്ഞിയിലെ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു

കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റിൽ വീണ പുലിയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു. ചൊവ്വാഴ്ച രാത്രിയോടെ കിണറ്റിൽ സ്ഥാപിച്ച കൂട്ടിനുള്ളിൽ കുടുങ്ങിയ പുലിയെ പുലർച്ചെ ഒരു മണിയോടെയാണ് പുറത്തെടുത്തത്. പുലിക്ക് പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യം സാധാരണ നിലയിലാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷം വന്യജീവി വിദഗ്ധരുടെ നിർദേശപ്രകാരം പുലിയെ വീണ്ടും കാട്ടിലേക്ക് വിട്ടയക്കുമെന്നാണ് തീരുമാനം. പുലിയെ പിടികൂടാനായി ഇന്നലെയാണ് വനംവകുപ്പ് കിണറ്റിനുള്ളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത […]
Read more

ഗസയിൽ സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം

ഗസ: ഗസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം നടന്നു. സമാധാന കരാർ ലംഘിച്ചുള്ള ഈ ആക്രമണത്തിൽ പലസ്തീൻ കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു. ഗസ സിറ്റിക്ക് സമീപമുള്ള സെയ്ത്തൂൻ പ്രദേശത്ത് അബു ഷാബൻ എന്നയാളുടെ കുടുംബം സഞ്ചരിച്ച വാഹനത്തെയാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമാക്കി ആക്രമിച്ചത്. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തകർന്ന വീട്ടിൽ നിന്ന് സാധനങ്ങൾ തിരികെ എടുക്കാനെത്തിയിരിക്കെയാണ് ആക്രമണമുണ്ടായതാണെന്ന് ഗസ പ്രതിരോധ വക്താവ് മഹ്മൂദ് ബസൽ അറിയിച്ചു. ഇസ്രയേൽ അധിനിവേശം തുടരുകയാണ്. സാധാരണ പലസ്തീനികളെ അന്യായമായി […]
Read more

സംസ്ഥാനത്ത് ഇന്നും മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. […]
Read more

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക്; ഷട്ടറുകൾ കൂടുതൽ ഉയർത്തും

ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടർന്നതോടെ വ്യാപക നാശനഷ്ടം. കുമളി മേഖലയിൽ പലയിടത്തും മണ്ണിടിച്ചിലുകളും മലവെള്ളപ്പാച്ചിലുകളും ഉണ്ടായതോടെ ഗതാഗതം രൂക്ഷമമായി. പത്തുമുറി -കുമളി റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു, ആനവിലാസം റോഡിലും പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. അധികൃതർ ഭാഗികമായി മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. നെടുങ്കണ്ടം ഉൾപ്പെടെ പല പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവിൽ 139.30 അടിയാണ് ജലനിരപ്പ്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാൻ […]
Read more

സ്വർണ്ണ പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുന്നതിനാണ് പരിശോധന നടത്തിയത്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കാനുള്ള ശ്രമവും, വലിയ ഗൂഢാലോചനയുടെ ഭാഗമായ പ്രവർത്തനങ്ങളും നടന്നുവെന്ന് മൊഴിയിൽ വ്യക്തമാക്കിയതായി […]
Read more

അബിൻ വർക്കിയെയും ചാണ്ടി ഉമ്മനെയും ഓർത്തഡോക്സ് സഭ കൈവിടില്ല: ഗീവർഗീസ് മാർ യൂലിയോസ്

കോട്ടയം: കെപിസിസി പുനഃസംഘടനയിൽ അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓർത്തഡോക്സ് സഭ. സഭയുടെ മക്കളായ ഇവരെ ഒരിക്കലും കൈവിടില്ലെന്നും, സമൂഹത്തിന് സേവനം ചെയ്യുന്നതിൽ അവർ നിർഭയരും പ്രതിബദ്ധരുമാണെന്നും ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി. മലങ്കര സഭയ്ക്ക് ചരിത്രപരമായി ശക്തമായ നേതാക്കളും വലിയ സംഭാവനകളുമായ നേതാക്കളും ഉണ്ടായിട്ടുണ്ടെന്നും, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ സഭയുടെ സംഭാവനകൾ വലിയതാണെന്നും അദ്ദേഹം പറഞ്ഞു. സഭാ അംഗങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, സഭ അംഗങ്ങളെ ഏതു സ്ഥലത്തും തഴയാനാകില്ലെന്നും […]
Read more

മൊസാംബിക്കിലെ ബോട്ട് അപകടം; കാണാതായവരിൽ കൊല്ലം സ്വദേശിയും

കൊല്ലം: മൊസാംബിക്കിൽ ഉണ്ടായ ബോട്ട് അപകടത്തിൽ കൊല്ലം സ്വദേശിയെയും കാണാതായി. തേവലക്കര സ്വദേശിയായ ശ്രീരാഗ് രാധാകൃഷ്ണനാണ് കാണാതായത്. സ്കോർപിയോ മറൈൻ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അപകടത്തെക്കുറിച്ച് എംബസിയും കമ്പനിയും ബന്ധുക്കളെ വിവരം അറിയിച്ചു. മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ അഞ്ച് ഇന്ത്യാക്കാരെക്കായി തെരച്ചിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ എറണാകുളം പിറവം സ്വദേശിയും ഉൾപ്പെടുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പിറവത്തെ ബന്ധുക്കൾക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix