Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ‌ ഭാര്യയ്ക്ക് ക്രൂരമർദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്നാണ് ഭർത്താവിന്റെ മൊഴി. ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

2020-ൽ വിവാഹം കഴിച്ച ഇരുവരും 2021-ൽ പെൺകുഞ്ഞ് ജനിച്ചതോടെ യുവതിയെ നാല് വർഷത്തോളം ക്രൂരമായി മർദിച്ചുവെന്നാണ് വിവരങ്ങൾ. യുവതി ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ആശുപത്രി ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും, തുടര്‍ന്ന് വിവരം പോലീസ് അറിയുകയും ചെയ്തു.

ആദ്യം ഗാർഹിക പീഡനമായിരിക്കാമെന്നാണ് പോലീസ് കരുതിയത്. എന്നാൽ യുവതി നേരിട്ട് സ്റ്റേഷനിൽ എത്തി, ക്രൂരമർദനത്തിന്റെ കാരണമായി പെൺകുഞ്ഞ് ജനിച്ചതാണെന്ന് വിശദമായി പറഞ്ഞതിനെത്തുടർന്ന് അങ്കമാലി പൊലീസ് ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix