തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുന്നതിനാണ് പരിശോധന നടത്തിയത്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്.
സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കാനുള്ള ശ്രമവും, വലിയ ഗൂഢാലോചനയുടെ ഭാഗമായ പ്രവർത്തനങ്ങളും നടന്നുവെന്ന് മൊഴിയിൽ വ്യക്തമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. സ്വർണം ചെമ്പിയത് ഉൾപ്പെടെ തട്ടിയെടുത്ത സ്വർണം പങ്കുവാങ്ങലും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംഘത്തിന് സംശയം ഉണ്ട്.




