Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്വർണ്ണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഒരു പവന് 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 95,960 രൂപയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പണിക്കൂലി 5%, ജിഎസ്‌ടി 3% ഹാൾമാർക്കിംഗ് ചാർജുകളും ചേർക്കുമ്പോൾ, ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപക്ക് മുകളിലായിരിക്കണം. ഭൗമാരാഷ്ട്രീയ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനാൽ സ്വർണ്ണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകരെ ആകർഷിക്കുകയാണ്. ഈ വർഷം ഇതുവരെ സ്വർണ്ണത്തിന്റെ വില 56% വർധിച്ചിട്ടുണ്ട്. കേരളത്തിലെ സ്വർണ്ണവില ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ […]
Read more

പഞ്ചാബിൽ ട്രെയിനിന് തീപിടിത്തം; ആളപായമില്ല

അമൃത്സർ: പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിച്ചത്. ഈ തീ മറ്റു രണ്ട് കോച്ചുകളിലേക്ക് വ്യാപിക്കുകയും, 1 കോച്ച് പൂർണമായും കത്തി നശിക്കുകയും ചെയ്തു. യാത്രക്കാർ ഉടനെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി തീ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ വലിയ അപകടം ഒഴിവായി. റെയിൽവേ അധികൃതരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയെ നിയന്ത്രണ വിധേയമാക്കി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആർക്കും പരിക്കില്ല. തീ […]
Read more

ടി20 നായക സ്ഥാനം നഷ്ടമാകുമോ എന്ന ഭയമുണ്ട്: സൂര്യകുമാര്‍ യാദവ്

മുംബൈ: ടി20യിൽ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പരിഗണിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞു സുര്യകുമാർ യാദവ്. ടി20 നായകസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഭയമുണ്ടെന്ന് സത്യം വെളിപ്പെടുത്തിയ സൂര്യകുമാർ, ആ ഭയം തന്നെ മികച്ച പ്രകടനം നടത്താൻ പ്രചോദനമായി മാറുകയാണെന്നും പറഞ്ഞു. രണ്ട് ഫോർമാറ്റിൽ നായകനാവുകയും ടി20യിൽ വൈസ് ക്യാപ്റ്റനാകുകയും ചെയ്ത സാഹചര്യത്തിൽ ഭയം സ്വാഭാവികമാണ്. എന്നാലും അത് എന്നെ കൂടുതൽ മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നു. ഞാനും ഗില്ലും ഗ്രൗണ്ടിലും പുറത്തും അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. അവനെ കളിക്കാരനായി, വ്യക്തിപരമായി […]
Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയർന്നു ; അടിയന്തര നടപടിയായി സ്പിൽവേ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്. സെക്കൻഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പ്രാദേശിക പ്രദേശങ്ങളിൽ പെയ്ത അതിശക്തമായ മഴ മൂലം ജലനിരപ്പ് രാവിലെ 137 അടിക്ക് മുകളിൽ എത്തുകയുണ്ടായി. തൊഴിലാളികൾ ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യമായ പക്ഷം കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചു. തമിഴ്‌നാട് നേരത്തെ ഷട്ടറുകൾ തുറക്കുന്നതായി അറിയിച്ചിരുന്നു. പെരിയാർ നദിയിൽ ജലനിരപ്പ് കുറഞ്ഞതിനാൽ പൊതുജനങ്ങൾക്ക് പ്രത്യേക ആശങ്കയില്ലെന്ന് അധികൃതർ […]
Read more

അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥി പ്രവാഹം ഇടിഞ്ഞു

ന്യൂയോർക്ക്: യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്‌സിന്റെ ഇന്റർനാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം അമേരിക്കയിൽ പഠിക്കാൻ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുകയാണ്. ഓഗസ്റ്റിൽ അമേരിക്കയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 41,540 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് 44% കുറവാണ്. വിദേശ വിദ്യാർത്ഥികളുടെ വരവ് കുറയുന്നതിന് പ്രധാന കാരണം വിസാ പ്രോസസ്സിങ്ങിലെ താമസം, പുതിയ യാത്രാ നിയന്ത്രണങ്ങൾ, ട്രംപ് കാലത്ത് വന്ന ഭരണപരിഷ്കാരങ്ങൾ, പഠനശേഷമുള്ള തൊഴിൽ ആശങ്കകൾ എന്നിവയാണ്. സർവകലാശാലകളിൽ, ഒരു […]
Read more

ആന്ധ്രപ്രദേശില്‍ ഗൂഗിള്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ എഐ ഹബ്ബ്; 1500 കോടി രൂപ നിക്ഷേപം

ഇന്ത്യയിലെ ആർടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഗൂഗിള്‍ വലിയ ചുവടുവെപ്പുകൾ നീക്കുകയാണ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽ ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ്ബ് സ്ഥാപിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 1500 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയുടെ ഭാഗം. ഈ എഐ ഹബ്ബിൽ ശക്തമായ ഡാറ്റാ സെന്റർ, ഉയർന്ന ശേഷിയുള്ള കംപ്യൂട്ട് സംവിധാനം, വലിയ ഊർജ്ജ സ്രോതസ്സുകൾ, വികസിത ഫൈബർ-ഓപ്റ്റിക് നെറ്റ്വർക്ക് എന്നിവ സംയോജിപ്പിച്ച് പ്രവർത്തനക്ഷമമാക്കും. ഹബ്ബ് ഗൂഗിളിന്റെ ഇന്ത്യയിലെ സേവനങ്ങളും ഗവേഷണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് മുഖ്യമായ സംഭാവന […]
Read more

അമേരിക്കയുടെ പാസ്‌പോർട്ട് കരുത്ത് ഇടിഞ്ഞു; ലോകത്ത് ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് പുറത്തായി

ന്യൂയോർക്ക്: ലോകത്തെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അമേരിക്ക ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് പുറത്തായതായി ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് റിപ്പോർട്ട് പറയുന്നു. 20 വർഷത്തോളമുള്ള ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയ്ക്ക് ഈ സ്ഥാനം നഷ്ടപ്പെടുന്നത്. പട്ടികയിൽ ഇപ്പോൾ സിംഗപ്പൂർ ആദ്യസ്ഥാനത്താണ് . ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും , ജപ്പാൻ മൂന്നാം സ്ഥാനത്തും നിലനിൽക്കുന്നു, യൂ.എസ്. അമേരിക്കയും മലേഷ്യയും 12-ാം സ്ഥാനത്ത് ഉണ്ട്. 227 രാജ്യങ്ങൾ ഉൾപ്പെടുത്തിയ പട്ടികയിൽ, അമേരിക്കൻ പാസ്‌പോർട്ടിന്റെ സഹായത്തോടെ 180 രാജ്യങ്ങളിലേക്കാണ് […]
Read more

പുതിയ ശബരിമല മേൽശാന്തി ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ്

പത്തനംതിട്ട: വരും വർഷത്തേക്കുള്ള ശബരിമല മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർക്കുന്ന് ഏറന്നൂർ മനയിലെ ഇ.ഡി. പ്രസാദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. രാവിലെ എട്ടരയോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടത്തിയത്. ചടങ്ങ് ശബരിമല ക്ഷേത്രത്തിൽ വെച്ച് നടന്നു. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് മേൽശാന്തിയുടെ നറുക്കെടുപ്പ് നിർവഹിച്ചത്. ശബരിമല മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുപ്പ് ഉടൻ നടത്തുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്.
Read more

യൂത്ത് കോൺ​ഗ്രസ് പുനഃസംഘടന; അതൃപ്തി പരസ്യമാക്കി ഓർത്തഡോക്സ് സഭ

കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ നിന്ന് അബിൻ വർക്കിയെ ഒഴിവാക്കിയതിൽ ഓർത്തഡോക്സ് സഭ അതൃപ്തി പ്രകടിപ്പിച്ചു. അബിൻ വർക്കി മികച്ച നേതാവാണ്, കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കേണ്ട വ്യക്തിയാണെന്നും അദ്ദേഹത്തെ വെട്ടി ഒതുക്കിയത് ശരിയായില്ലെന്നും കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ് കോറോസ് പറഞ്ഞു. വിഷയത്തിൽ സഭ നേതാക്കളോട് പറയാനുള്ളത് പറയുമെന്നും, പുനഃസംഘടനയിൽ നീതി പാലിക്കപ്പെടണമെന്നും, ചാണ്ടി ഉമ്മനോടും അനീതി നടന്നുവെന്നും ഭദ്രാസനാധിപൻ പറഞ്ഞു. കെപിസിസി ഭാരവാഹികളായ പട്ടികയിൽ നിന്നും ചാണ്ടി ഉമ്മനെ ഒഴിവാക്കിയതും പാർട്ടിക്കുള്ളിൽ വലിയ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; ഗൂഢാലോചന ബെംഗളൂരുവിലെന്ന് പോറ്റിയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഗൂഢാലോചന ബെംഗളൂരുവിലാണ് നടന്നതെന്ന് കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ബെംഗളൂരുവിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം തന്നെയാണ് ആദ്യം വിജിലൻസിന് മൊഴി നൽകിയതെന്നും, ആ നീക്കത്തിന് പിന്നിൽ വലിയ ആളുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കൊള്ളയിൽ തനിക്ക് വലിയ നേട്ടമൊന്നും ലഭിച്ചിട്ടില്ല, ലാഭം നേടിയവർ മറ്റുള്ളവരാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് അന്വേഷണം ആരംഭിച്ച സമയത്ത് തന്നെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് നിർദ്ദേശങ്ങൾ നൽകിയെന്നും, അതനുസരിച്ചാണ് ആദ്യ മൊഴി നൽകിയതെന്നും പോറ്റി പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix