Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയർന്നു ; അടിയന്തര നടപടിയായി സ്പിൽവേ ഷട്ടറുകള്‍ തുറന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്. സെക്കൻഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പ്രാദേശിക പ്രദേശങ്ങളിൽ പെയ്ത അതിശക്തമായ മഴ മൂലം ജലനിരപ്പ് രാവിലെ 137 അടിക്ക് മുകളിൽ എത്തുകയുണ്ടായി.

തൊഴിലാളികൾ ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യമായ പക്ഷം കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചു. തമിഴ്‌നാട് നേരത്തെ ഷട്ടറുകൾ തുറക്കുന്നതായി അറിയിച്ചിരുന്നു. പെരിയാർ നദിയിൽ ജലനിരപ്പ് കുറഞ്ഞതിനാൽ പൊതുജനങ്ങൾക്ക് പ്രത്യേക ആശങ്കയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ ഇടുക്കി കല്ലാർ അണക്കെട്ടും തുറന്നു.

മഴ തുടരുന്നതോടെ ഇടുക്കിയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. കുമളിയിൽ ശക്തമായ മഴ തുടരുന്നതോടെ, തോട് കര കവിഞ്ഞ വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. കുമളി ചെളിമട, ആന വിലാസം ശാസ്തനട പ്രദേശങ്ങളിലും വെള്ളം പൊങ്ങി. വണ്ടിപ്പെരിയാർ, കക്കികവല ആറ്റിൽ വെള്ളം കയറിയതോടെ സമീപവാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇടുക്കി കൂട്ടാറിൽ നിർത്തിയിരുന്ന വാഹനവും മലവെള്ളപ്പാച്ചിലിൽ ഒഴുകി.

Tags :

Recent News

Advertisement
WhiteswanTV Footer