Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ചോറ്റാനിക്കരയിൽ മദ്യപാന തർക്കം; ചേട്ടൻ അനിയനെ തീകൊളുത്തി

എറണാകുളം: ചോറ്റാനിക്കരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ചേട്ടൻ അനിയനെ തീകൊളുത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അനിയൻ മണികണ്ഠൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേട്ടൻ മാണിക്യനെ പോലീസ് ഉടൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് നടന്നത്. ഇരുവരും ചോറ്റാനിക്കരയിലെ വാടക വീട്ടിൽ താമസിക്കുന്നവരായിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ വാക്കുതർക്കം നടന്നു, തുടർന്ന് ചേട്ടൻ മാണിക്യൻ കുപ്പിയിൽ പെട്രോൾ വാങ്ങി തിരിച്ചെത്തി അനിയനെ തീകൊളുത്തുകയായിരുന്നു. ചോറ്റാനിക്കര പോലീസ് കൊലപാതക ശ്രമം കേസായി രജിസ്റ്റർ […]
Read more

സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ് ; പവന് 120 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ ഇടിവ് .പവന് 120 രൂപ കുറവു വന്നപ്പോൾ, കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 95,840 രൂപയായി. ഇതോടെ, ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5%, ജിഎസ്ടി 3%, ഹാൾമാർക്കിങ് ചാർജുകൾ ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപക്ക് മുകളിൽ ചെലവാകുമെന്ന് വിദഗ്ധർ അറിയിച്ചു. വെള്ളിയാഴ്ച 97,360 രൂപയായിരുന്ന സ്വർണ്ണവില ശനിയാഴ്ച 1,400 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവിന് 1,560 രൂപ വരെ […]
Read more

ഗാസയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ ആക്രമണം; 97 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 97 പേർ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 28 പേർ മരിക്കുകയും 230 പേർക്ക് പരിക്കേറ്റു. ഇസ്രയേൽ സൈന്യം ഗാസയിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയത് ഹമാസ് വെടിവെച്ചതിനോട് പ്രതികരിച്ചതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ച് ഹമാസ് നേരെ കടുത്ത നടപടി സ്വീകരിക്കാൻ സൈന്യത്തിന് നിർദേശം നൽകി. ഇതോടെ, മുമ്പ് പ്രഖ്യാപിച്ച സമാധാന കരാറിന്റെ രണ്ടാം ഘട്ടം ഭാവി പ്രതിസന്ധിയിൽ […]
Read more

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 23,094 അനധികൃത പ്രവാസികൾ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിലെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളൾ സംയുക്ത പരിശോധനകൾ നടത്തിയെതിനെത്തുടർന്ന് 23,094 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് 13,604 പേർ താമസനിയമം ലംഘിച്ചവരും, 4,816 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരുമായിരുന്നുവെന്നും, 4,674 പേർ തൊഴിൽ നിയമം ലംഘിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ 22,989 പേരെ അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് യാത്രാ രേഖകൾക്കായി റഫർ ചെയ്തു. 3,568 പേർക്ക് യാത്രാ നടപടികൾ പൂർത്തിയാക്കാൻ സഹായം ലഭിച്ചു, 13,725 പേരെ […]
Read more

ട്രെയിനിൽ ഫുഡ് കണ്ടെയ്നറുകള്‍ കഴുകിയ സംഭവം; കഴുകിയത് ആക്രിയായി വിൽക്കാനെന്ന് ഐആര്‍സിടിസി

ന്യൂഡൽഹി: അമൃത് ഭാരത് എക്സ്പ്രസിൽ ഫുഡ് കണ്ടെയിനറുകൾ കഴുകിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ഐആർസിടിസി . ഉപയോഗിച്ച ഫുഡ് കണ്ടെയിനറുകൾ വീണ്ടും സർവിസിനായി ഉപയോഗിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാല്‍ ഇത്തരമൊരു ചിന്താവിഷയം തെറ്റായ പ്രചാരണമാണെന്ന് റെയിൽവേ വ്യക്തമാക്കി. വിറ്റ് പോകാത്ത ഫുഡ് കണ്ടെയിനറുകൾ ജീവനക്കാർ സ്വന്തമായി ചെറിയ തുക ലഭിക്കാനായി കഴുകി വിൽക്കാൻ ശ്രമിച്ചവയായിരുന്നു. കമ്പനിയുടെ അനുമതിയില്ലാതെ മാത്രം ഇത്തരത്തിലുള്ള പ്രവർത്തി നടന്നതായും, പാന്ട്രി കാർ മാനേജർ അല്ലെങ്കിൽ എക്സ്പ്രസ് ഫുഡ് സർവീസ് […]
Read more

നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം; നേതാക്കൾക്ക് മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം. വൈകിട്ട് 10 മണിയോടെ ആരംഭിച്ച സംഘർഷത്തിൽ എസ്ഡിപിഐ പ്രവർത്തകർ മുഖംമൂടിയെത്തി സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ചു. സംഘർഷം ശക്തമായതോടെ എസ്ഡിപിഐ പ്രവർത്തകർ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലൻസ് കത്തിക്കുകയും, ആംബുലൻസിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു. രാത്രി 11.55നും 12 മണിയോടുള്ള സമയത്തിലാണ് ആംബുലൻസ് പൂർണമായി കത്തിയത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സിപിഐഎം ഏരിയ സെക്രട്ടറി കെ.പി. പ്രമോഷും […]
Read more

കൊച്ചിയിൽ എയർഹോൺ നിയന്ത്രണവുമായി എംവിഡി

കൊച്ചി: കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയർഹോൺ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ മൊട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയെടുക്കുകയാണ്. രാവിലെ മുതൽ ആരംഭിച്ച വിപുലമായ പരിശോധനയിൽ, ജില്ലയിലെ അന്തർസംസ്ഥാന വാഹനങ്ങളടക്കം പരിശോധിച്ചു . നിരവധി ബസ്സുകളിലെയും മറ്റ് വാഹനങ്ങളിലെയും എയർഹോൺ പിടിച്ചെടുത്തു. പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എയർഹോണുകൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ പ്രത്യേക പരിശോധനകൾ നടത്തുകയും, പിടിച്ചെടുത്ത എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ തകര്‍ക്കുകയും ചെയ്യേണ്ടതാണ് എന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ […]
Read more

ദുബൈ ചരക്കുവിമാനം ഹോങ്കോങ്ങിൽ കടലിൽ വീണു ; രണ്ട് മരണം

ഹോങ്കോങ്: ദുബൈയിൽ നിന്ന് എത്തിയ ചരക്കുവിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് റൺവേയിൽനിന്ന് തെന്നിമാറി കടലിലേക്കു വീണു. അപകടത്തിൽ രണ്ട് പേർ മരിച്ചു. പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയായിരുന്നു സംഭവം. എസിടി എയർലൈൻസിന്റെ ബോയിങ് 747 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത് എന്ന് എമിറേറ്റ്സ് സ്ഥിരീകരിച്ചു. വിമാനത്തിന്റെ മുൻഭാഗവും പിന്നഭാഗവും വേർപെട്ട നിലയിൽ കടലിൽ ഭാഗികമായി മുങ്ങി. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി ഹോങ്കോങ് വിമാനത്താവള അധികൃതർ അറിയിച്ചു. എന്നാൽ റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് […]
Read more

ജപ്പാനിലും ഇനി യു.പി.ഐ. സേവനം

ടോക്യോ: ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി പൈസ കയ്യിൽ കരുതേണ്ടതില്ല. യു.പി.ഐ പണമിടപാടുകൾ ഇനി ജപ്പാനിലും സാധ്യമാകും. ജപ്പാനിലെ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ എളുപ്പമാക്കാൻ, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ജാപ്പനീസ് ഐ.ടി. ബിസിനസ് സേവന കമ്പനിയായ എൻടിടി ഡാറ്റ ജപ്പാനുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റുകൾ അന്താരാഷ്ട്ര തലത്തേക്ക് കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ നീക്കം ആരംഭിച്ചത്. ജപ്പാനിലെ എൻടിടി ഡാറ്റയുടെ പരിധിയിലുള്ള വ്യാപാര സ്ഥലങ്ങളിൽ ഇനി […]
Read more

യുകെ കുടിയേറ്റം ഇനി കടുപ്പം; പോസ്റ്റ് സ്റ്റഡി വീസ കാലയളവ് കുറയും

ലണ്ടൻ: യുകെയിലേക്കുള്ള കുടിയേറ്റം ഇനി പഴയപോലെ എളുപ്പമല്ല. 2026 ജനുവരി 8 മുതൽ പ്രാബല്യത്തിൽ വരുന്ന ‘പ്ലാൻ ഫോർ ചേഞ്ച്’ എന്ന പുതിയ കുടിയേറ്റനിയമം, വിദേശ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും കടുത്ത നിയന്ത്രണങ്ങൾക്കുള്ളിൽ ആക്കും. ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ കൂടി കടുപ്പിച്ചിരിക്കുകയാണ്. ഇനി അപേക്ഷകർക്ക് എ-ലെവലിന് തുല്യമായ ഇംഗ്ലീഷ് നിലവാരം തെളിയിക്കണം. ഹോം ഓഫീസിന്റെ അംഗീകൃത പരീക്ഷ പാസാകുന്നതും നിർബന്ധമാക്കി. അതിനൊപ്പം, വിദ്യാർത്ഥി വീസയ്ക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങളും ഉയർത്തി. യുകെയിൽ പഠിക്കാൻ വരാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ടിൽ മതിയായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix