Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സൗദിയിൽ പ്രവാസി തൂങ്ങി മരിച്ച നിലയിൽ

റിയാദ്: സൗദി അറേബ്യയിലെ ജുബൈലിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയാളൂർ സ്വദേശിയായ നവീൻ പുരുഷോത്തമൻ ആണു മരിച്ചത്. ജുബൈലിലെ താമസസ്ഥലത്തിൻ്റെ കാർ പാർക്കിങ് ഏരിയയ്ക്കടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. ജുബൈലിലെ കോൺട്രാക്ടിങ് കമ്പനിയിൽ പെയിന്റിങ് ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്തുവരികയായിരുന്നു നവീൻ. വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി, മൃതദേഹം റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെ. മരണാനന്തര ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള […]
Read more

ഒമ്പത് വയസ്സുകാരനെ നിലത്തിട്ട് ചവിട്ടി പ്രധാനാധ്യാപകൻ; സംഭവം കർണാടകയിൽ

മൈസൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പത് വയസ്സുകാരൻ അധ്യാപകന്റെ ക്രൂര മർദനത്തിനിരയായി. നായ്ക്കനഹട്ടി സംസ്കൃത വേദവിദ്യാലയത്തിലെ പ്രധാന അധ്യാപകൻ മുത്തശ്ശിയെ ഫോണിൽ വിളിച്ചതിനെയാണ് കുട്ടിയെ നിലത്തിട്ട് ചവിട്ടി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി. വീരേഷ് ഹിരാമത്ത് എന്ന അധ്യാപകൻ “എന്തിന് വിളിച്ചു, ആരോട് വിളിച്ചു” എന്ന ചോദ്യങ്ങളോടെയാണ് കുട്ടിയെ നിലത്തിട്ട് അടിച്ചതെന്ന് പരാതിയിൽ പറയുന്നു. കുട്ടി വേദനയിൽ നിലവിളിക്കുമ്പോഴും അധ്യാപകൻ മർദനം തുടർന്നുവെന്നാണ് ദൃശ്യങ്ങളിൽ കാണുന്നത്.സംഭവം […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിന്ന വയോധികയാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് ഇത്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നുവെങ്കിലും, ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനങ്ങൾ എവിടെയും പുരോഗതി കൈവരിച്ചിട്ടില്ല. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള പഠനം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകൾ ഈ മാസം മാത്രം സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് അപൂർവ്വമായി മാത്രം […]
Read more

എസി കോച്ചുകളിൽ പ്രിന്റ് ബ്ലാങ്കറ്റുകൾ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ഇനി വൃത്തിയില്ലാത്ത വെള്ള ഷീറ്റുകളും പഴയ പുതപ്പുകളും യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ല. യാത്രക്കാരുടെ ശുചിത്വവും സുഖസൗകര്യവും മുൻനിർത്തി, ഇന്ത്യൻ റെയിൽവേ പുതിയ പ്രിന്റ് ചെയ്ത ബ്ലാങ്കറ്റുകൾ അവതരിപ്പിച്ചു. ‘വോക്കൽ ഫോർ ലോക്കൽ’ മിഷന്റെ ഭാഗമായാണ് എസി കോച്ചുകളിലേക്കായി പരമ്പരാഗത സംഗനേർ ഡിസൈനിലുള്ള ബ്ലാങ്കറ്റുകൾ അവതരിപ്പിച്ചത്. വ്യാഴാഴ്ച ജയ്പൂർ–അസർവ എക്സ്പ്രസിലെ എല്ലാ എസി കോച്ചുകളിലും ഈ പുതപ്പ് കവറുകൾ ഔദ്യോഗികമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രകാശനം ചെയ്തു. ഇതുവരെ എസി കോച്ചുകളിലുളള യാത്രക്കാർക്ക് വെള്ള […]
Read more

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി ഓടയിലേക്ക് വീണു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച് അപകടം. നെടുമങ്ങാട് എട്ടാംകല്ല് റോഡിലാണ് നടന്നത്. മുന്നിലെ ഇടത് ടയറാണ് ബസിൽ നിന്ന് അഴിഞ്ഞ് തൊട്ടടുത്ത ഓടയിലേക്ക് തെറിച്ചത്. അപകടസമയത്ത് ബസിൽ നാലുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവർ വേഗത്തിൽ ബസ് നിയന്ത്രണത്തിലാക്കി നിർത്തിയതോടെ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരത്തെ കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. ബസിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാൽ അപകടത്തിന്റെ ഗൗരവം ഒഴിവാക്കാനായി. അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

നവംബര്‍ ഒന്നിന് മുമ്പ് കരാറുണ്ടാക്കിയില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 155% അധിക തീരുവ ഏർപ്പെടുത്തും: ഡോണള്‍ഡ് ട്രംപ്

വാഷിങ്ടൺ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം വീണ്ടും രൂക്ഷമാകുകയാണ്. ചൈനീസ് ഉത്പന്നങ്ങൾക്ക് 155 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നവംബർ ഒന്നിന് മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഒരു വ്യാപാരകരാറിൽ ഒപ്പുവയ്ക്കാത്ത പക്ഷമാണ് പുതിയ തീരുവ പ്രാബല്യത്തിൽ വരിക. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി അപൂർവ ധാതുക്കളുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കുന്ന വൈറ്റ് ഹൗസ് ചടങ്ങിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാനും വിതരണ […]
Read more

ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു

പാലക്കാട്: തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാട ചെയ്ത തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴയ്ക്കു കുറുകെ ശിവക്ഷേത്രത്തിലേക്ക് ചേർന്ന് നിർമ്മിച്ച പാലത്തിന്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. ഈ പാലം 5 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചെടുത്തത്. പാലത്തിന് പുറമേ ഓപ്പൺ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാലത്തിന്റെ നിർമാണം കെ.ഡി. പ്രസന്നൻ എംഎൽഎയുടെ നിർദ്ദേശപ്രകാരം ബജറ്റ് വിഹിതം ഉപയോഗിച്ചാണ് നടപ്പിലാക്കിയത്. ഉദ്ഘാടനത്തിനിടയിൽ തന്നെ കൈവരികളുടെ തകരാർ ചിലർ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നാട്ടുകാർ […]
Read more

ഇസ്രയേലുമായുള്ള സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഉന്മൂലനം ചെയ്യും: ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ഇസ്രയേലുമായി ഉണ്ടായ ‘ഗാസ സമാധാന കരാർ’ പാലിക്കാത്ത പക്ഷം ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ഇസ്രയേൽ രണ്ട് സൈനികരെ ഹമാസ് വധിച്ചുവെന്ന് ഐഡിഎഫ് ആരോപിച്ചതിന് പിന്നാലെയാണ് ട്രംപ് കനത്ത നിലപാട് കാണിച്ചത്. ഇസ്രയേൽ കഴിഞ്ഞ ദിവസം ഹമാസിനെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയും, ഗാസയിലേക്കുള്ള സഹായ വിതരണം നിർത്തിവയ്ക്കുകയും ചെയ്തു.യുഎസ് പ്രതിനിധികൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കണ്ടതിനു ശേഷമാണ് ഇസ്രയേൽ വെടിനിർത്തൽ ആരംഭിച്ചത്. ഗാസയിലേക്ക് സഹായം […]
Read more

തലസ്ഥാനത്ത് ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്

തിരുവനന്തപുരം: തലസ്ഥാനത്ത് സൗത്ത് പാർക്ക് ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടെ സംഘർഷം. പാർട്ടിയിൽ പങ്കെടുത്ത രണ്ട് സംഘങ്ങൾ തിരിഞ്ഞാണ് തമ്മിലടി നടന്നത്. ഇതിൽ ലഹരി കേസിലും കൊലപാതക കേസിലും പ്രതികളായ വ്യക്തികളും ഉണ്ട് ഉണ്ട്. പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. അടിപിടിയിൽ ആരും പരാതി നൽകിയില്ലെങ്കിലും, റോഡിലുമായി നടന്ന തല്ലിനായി പൊലീസ് സ്വമേധയാ കേസെടുക്കാനാണ് തീരുമാനം. ഡിജി പാർട്ടി നടത്തിയത് സംബന്ധിച്ച് ഹോട്ടൽ അധികൃതരിൽ നിന്നും വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം […]
Read more

പാളയം മാർക്കറ്റ് മാറ്റം; മുഖ്യമന്ത്രി ഉ​ദ്ഘാടനത്തിന് എത്താനിരിക്കെ സംഘർഷം

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അൽപ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാ​ഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധാക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. അതേസമയം, സമരവുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix