വാഷിങ്ടൻ: ഇസ്രയേലുമായി ഉണ്ടായ ‘ഗാസ സമാധാന കരാർ’ പാലിക്കാത്ത പക്ഷം ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ഇസ്രയേൽ രണ്ട് സൈനികരെ ഹമാസ് വധിച്ചുവെന്ന് ഐഡിഎഫ് ആരോപിച്ചതിന് പിന്നാലെയാണ് ട്രംപ് കനത്ത നിലപാട് കാണിച്ചത്.
ഇസ്രയേൽ കഴിഞ്ഞ ദിവസം ഹമാസിനെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയും, ഗാസയിലേക്കുള്ള സഹായ വിതരണം നിർത്തിവയ്ക്കുകയും ചെയ്തു.യുഎസ് പ്രതിനിധികൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കണ്ടതിനു ശേഷമാണ് ഇസ്രയേൽ വെടിനിർത്തൽ ആരംഭിച്ചത്. ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനായി കെറെം ഷാലോം അതിർത്തി തുറന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
കുട്ടികളടങ്ങിയ 45 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഹമാസുമായി ഞങ്ങൾ കരാറിൽ ഏർപ്പെട്ടു. അവർ നല്ലവർ ആയിരിക്കണം. അല്ലെങ്കിൽ ആവശ്യമായ സാഹചര്യത്തിൽ അവരെ ഉന്മൂലനം ചെയ്യും. അവർക്ക് ഇത് നന്നായി അറിയാം എന്ന് ട്രംപ് പറഞ്ഞു. യുഎസ് സൈന്യം നേരിട്ട് ഇടപെടില്ല. പക്ഷേ, ആവശ്യപ്പെട്ടാൽ ഇസ്രയേൽ സൈന്യം രണ്ടു മിനിറ്റിനുള്ളിൽ ഗാസയിലേക്ക് കടക്കും. ഇപ്പോൾ അതിന് അവസരം നൽകുകയാണ്. അക്രമം കുറയുമെന്നാണ് പ്രതീക്ഷ എന്നും പറഞ്ഞു




