Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എംഎൽഎ ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ ഉത്തരവിറക്കിയത്.

ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങാം. ബസുകൾ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്കായിരിക്കും സർവീസുകളിൽ മുൻഗണന നൽകുക.

ബസുകളുടെ സീറ്റുകളുടെ എണ്ണം, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായി (സിഎംഡി) ആലോചിച്ച ശേഷമായിരിക്കും എംഎൽഎമാർ തീരുമാനിക്കുക.

ബസുകൾ വാങ്ങുന്നതിനുള്ള ഫണ്ട് ഉറപ്പാക്കാനുള്ള നടപടികളും സമയബന്ധിതമായി പൂർത്തിയാക്കും. നികുതിയും രജിസ്ട്രേഷൻ ചാർജും ഉൾപ്പെടെയുള്ള ഒരു ബസിന്റെ ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30നകം കെഎസ്ആർടിസി സിഎംഡി എംഎൽഎമാർക്ക് നൽകണം. തുടർന്ന് ബസുകൾ വാങ്ങുന്നതിനുള്ള തുക അനുവദിക്കുന്നതിനുള്ള നിർദേശം ഒക്ടോബർ 15നകം എംഎൽഎമാർ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix