തൃശൂര്‍: ഔസേപ്പച്ചൻ ബിജെപി വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിലെത്തിയതിൽ പ്രതികരണുവുമായി കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ. ചടങ്ങില്‍ അദ്ദേഹം ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെ പ്രശംസിച്ചു. നല്ല ചിന്താശേഷിയും ദൃഢനിശ്ചയവുമുള്ള നേതാവാണ് ബി. ഗോപാലകൃഷ്ണന്‍, ജാതി മത ഭേദമന്യേ എല്ലാ ഇന്ത്യക്കാരും ഒന്നിച്ച് മുന്നേറണം, രാജ്യത്തിന് ഇനിയും ഉയരങ്ങളിലെത്തേണ്ടത് അനിവാര്യമാണ്” എന്നും പറഞ്ഞു.
മുൻപ് ആർഎസ്‌എസ് സംഘടിപ്പിച്ച പരിപാടിയിലും ഔസേപ്പച്ചന്‍ പങ്കെടുത്തിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുമെന്ന സാധ്യതകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചക്ക് വഴിയൊരുക്കുന്നത്.
ഇതിന് മറുപടിയായി കോൺഗ്രസ് നേതാവ് ടി. എൻ. പ്രതാപൻ പ്രതികരിച്ചു. “ചിലരൊക്കെ ചില സാഹചര്യങ്ങളിൽ ചിലരാവും. തൃശൂരുകാർ തന്നെ പറ്റിയ തെറ്റിൽ പശ്ചാത്തപിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാകും. അതിനാൽ ബിജെപി പലരെയും വേദികളിലേക്ക് ഇറക്കുന്നു” എന്നും പ്രതാപൻ വ്യക്തമാക്കി.
ചടങ്ങില്‍ ഔസേപ്പച്ചനൊപ്പം ചാനൽ ചര്‍ച്ചകളില്‍ പരിചിത മുഖമായ ഫക്രുദീന്‍ അലിയും പങ്കെടുത്തു. ഇരുവരുടെയും സാന്നിധ്യം ബിജെപിയുടെ രാഷ്ട്രീയ വേദിയിലെ പ്രാധാന്യവും മുന്നേറ്റവും വ്യക്തമാക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.




