ദുബൈ: വിന്‍റര്‍ ഷെഡ്യൂളില്‍ ദുബൈ-തിരുവനന്തപുരം-ദുബൈ സെക്ടറില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. കൂടാതെ അബുദാബി-തിരുവനന്തപുരം-അബുദാബി റൂട്ടിൽ സർവീസ് ആരംഭിക്കും.
ഡിസംബർ 3 മുതൽ ഈ റൂട്ടിൽ സർവീസുകൾ ആരംഭിക്കും. പ്രതിവാരം മൂന്ന് സർവീസുകൾ ഈ റൂട്ടിൽ ഉണ്ടാകും . സർവീസുകളുടെ ആഴ്ചയിലെ ഷെഡ്യൂൾ ഇപ്പോൾ ലഭ്യമല്ല. യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ്, വിമാനങ്ങളുടെ സമയക്രമം എയർലൈൻ വെബ്സൈറ്റിലോ അംഗീകൃത ഏജന്റുമാരിലോ പരിശോധിച്ച് ഉറപ്പാക്കണം.




