Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗംങ്ങൾ: ജി സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി ജി സുധാകരൻ രംഗത്ത്. പാര്‍ട്ടിക്കായി ഇനി പ്രചാരണത്തിൽ പങ്കെടുക്കില്ലെന്നും, നേതാക്കൾ പറയുന്നതും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിക്കും വിളിക്കപ്പെട്ടിട്ടില്ലെന്നും, താനും കുടുംബാംഗങ്ങളും സൈബർ ആക്രമണങ്ങൾക്ക് ഇരയായവരാണെന്നും സുധാകരൻ ആരോപിച്ചു. തനിക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെടുന്നതായും അദ്ദേഹം അറിയിച്ചു.

ജില്ലാ സെക്രട്ടറി നാസറും എം. എച്ച്. സലാമിനും നേരെയുളള പ്രവർത്തനങ്ങളും, ഫേസ്ബുക്ക് പോസ്റ്റുകൾ വഴി സുധാകരനെ അധിക്ഷേപിക്കുന്ന ശ്രമങ്ങളും സുധാകരൻ തെളിയിച്ചു. “അവർ അധികാരമോഹമെന്നും പാർലമെൻററി മോഹമെന്ന് പ്രചരിപ്പിക്കുന്നു. ഇവർക്കെതിരെ നടപടി എടുക്കണം” എന്നും അദ്ദേഹം പറഞ്ഞു.

“ജില്ലാ സെക്രട്ടറി നാസറിന്റെ കീഴിലുള്ള ബ്രാഞ്ചിൽ പ്രവർത്തിക്കുന്നത് അഭിമാനിക്കേണ്ട കാര്യമല്ല. സൈബർ ആക്രമണത്തിനെതിരെ നടപടി എടുക്കേണ്ടവർ എന്നെ ഉപദേശിക്കുന്നു എന്ന് അദ്ദേഹം വിമര്‍ശിച്ചു.

Recent News

Advertisement
WhiteswanTV Footer