Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ആഡംബര കാറിന് വേണ്ടി അച്ഛനെ മകൻ ആക്രമിച്ചു

തിരുവനന്തപുരം: ആഡംബര കാറിനായി ഉണ്ടായ തർക്കം തിരുവനന്തപുരത്ത് ഗുരുതര ആക്രമണത്തിലേക്ക് വഴിമാറി. വഞ്ചിയൂർ പ്രദേശത്ത് 28 കാരനായ മകൻ അച്ഛനോട് കാർ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തർക്കം നടക്കുന്നതിനിടെ, ഇരുവരും തമ്മിൽ ആക്രമണത്തിലേക്ക് നീങ്ങി. മകൻ ആദ്യം അച്ഛനെ ആക്രമിച്ചതിനെ തുടർന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് തിരിച്ചടിച്ചു. തലയിൽ പരിക്കേറ്റ ഹൃദ്യക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛൻ വിനയാനന്ദിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം അദ്ദേഹം […]
Read more

ഗാസയിൽ സമാധാനത്തിനായി ഇനി മണിക്കൂറുകൾ; വെടിനിര്‍ത്തൽ കരാറിന് ഇസ്രയേൽ അംഗീകാരം

ടെൽ അവീവ്: ഗാസയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സമാധാനം യാഥാർത്ഥ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദിമോചന നടപടിയും ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആദ്യ ബന്ദിമോചനം നടക്കും. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലിലെത്തി. ഇരുവരും പ്രധാനമന്ത്രി ബെഞ്ചമിൻ […]
Read more

സ്വർണപ്പാളി വിവാദം മറയ്ക്കാനുള്ള ശ്രമമെന്ന് സംശയം’: സുരേഷ് ഗോപി

തിരുവനന്തപുരം: ദുൽഖർ സൽമാൻ ഉൾപ്പെടെ മലയാള സിനിമാതാരങ്ങളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയെക്കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ശബരിമല സ്വർണപ്പാളി വിവാദം മറച്ചുവെയ്ക്കാനാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. “സ്വർണപ്പാളി വിഷയത്തിൽ ഉയർന്ന പ്രജനാദ്ധിപത്യ ചർച്ചകൾ മൂടിക്കെട്ടാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന് തോന്നുന്നു. എല്ലാം ഒരു കുതന്ത്രമാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്നാൽ കേന്ദ്രമന്ത്രിയായ നിലയിൽ കൂടുതൽ പ്രതികരണം നൽകുന്നത് ഒഴിവാക്കുന്നു,” എന്ന് സുരേഷ് ഗോപി പറഞ്ഞു. സ്വർണപ്പാളി കേസിൽ […]
Read more

അസമിൽ ബിജെപിക്ക് തിരിച്ചടി:മുൻ കേന്ദ്രമന്ത്രി രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ രാജിവെച്ചു

ഗുവാഹത്തി: അസമിൽ ബിജെപി മുൻ കേന്ദ്രസഹമന്ത്രിയും മുതിർന്ന നേതാവുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ പാർട്ടിവിട്ടു. അസം ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും, ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് സംസ്ഥാനത്ത് സ്ഥിരതാമസത്തിന് അനുമതി നൽകി തദ്ദേശീയരുടെ അവകാശങ്ങളെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. 1999 മുതൽ 2019 വരെ നാഗോൺ നിയോജകമണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാല് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗൊഹെയ്ൻ, 2016-2019 കാലഘട്ടത്തിൽ റെയിൽവേ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. “പാർട്ടി മുമ്പ് പ്രവർത്തകരിൽ വിശ്വാസം വച്ചു, […]
Read more

സ്പാനിഷ് താരം ജുവാന്‍ റോഡ്രിഗസ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് സ്പാനിഷ് സെന്റര്‍ ബാക്ക് ജുവാന്‍ റോഡ്രിഗസ് മാര്‍ട്ടിനെസ് . സ്‌പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച 30-കാരനായ പ്രതിരോധതാരം തന്റെ ആധിപത്യം, പന്തുപരിശോധനാ കഴിവ്, ടാക്റ്റിക്കല്‍ സാങ്കേതികത എന്നിവ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയെ ശക്തമാക്കും. സ്‌പെയിനിലെ സെഡെയ്‌റ സ്വദേശിയായ ജുവാന്‍ റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമി വഴി ഫുട്ബോള്‍ യാത്ര ആരംഭിച്ചു. പിന്നീട് സ്‌പോര്‍ട്ടിങ് ഗിജോണ്‍, ജിംനാസ്റ്റിക് ഡി […]
Read more

താലിബാൻ സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ക്ക് താലിബാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള സൈറ്റുകളിലെ ചിലതരം ഉള്ളടക്കങ്ങള്‍ തടയാന്‍ ഫില്‍റ്ററുകള്‍ പ്രയോഗിച്ചെന്ന് വാര്‍ത്താവിനിമയ മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതയാണ് റിപ്പോര്‍ട്ട് . കാബൂളിലെ ചില ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. താലിബാൻ വൃത്തങ്ങൾ ഫിൽറ്ററിംഗ് രാജ്യത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്, പക്ഷേ പൂർണ്ണ ഇന്റർനെറ്റ് നിരോധനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെങ്കിലും, ഇന്റർനെറ്റ് നിരീക്ഷണ ഏജൻസി നെറ്റ്ബ്ലോക്ക് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. […]
Read more

കെഎസ്ഇബി എഞ്ചിനീയറുടെ അടുക്കള വാതിൽ തകർത്ത് 3 പവൻ കവർന്നു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ ടികെഎസ് പുരം, തിരുമുപ്പത്ത് കെഎസ്ഇബി അസിസ്റ്റന്റ് ആനന്ദന്റെ വീട്ടിൽ മോഷണം. അടുക്കള വാതിൽ കുത്തിത്തുറന്ന് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ സ്വർണ്ണാഭരണങ്ങളും 300 രൂപയും മോഷണം പോയതായി വീട്ടുകാർ അറിയിച്ചു. മോഷണം നടക്കുന്ന സമയത്ത് ആനന്ദന്റെ അമ്മ അംബുജാക്ഷിയും ഭാര്യ സ്മിതയും മാത്രമായിരുന്നു വീട്ടിൽ. കൊടുങ്ങല്ലൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ കെ.എസ്. കൈസാബ് മോഷണത്തെക്കുറിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
Read more

നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിലെ വാച്ച് & വാർഡ് ജീവനക്കാരെ മർദിച്ചതിന് മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ ലഭിച്ചു. റോജി എം. ജോൺ, എം. വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടവർ. പ്രതിപക്ഷം നടത്തിയ പ്രതിഷേധം അതിരു കടന്നതാണെന്ന് എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. പരിക്കേറ്റ നിയമസഭാ ചീഫ് മാർഷലിന് ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയുടെ സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി അതിക്രമിച്ചതായും എം ബി രാജേഷ് വന്നു മുന്നോട്ട് വെച്ചു. […]
Read more

6 കോടി ചെലവിൽ പണിത പാലം 4 വർഷമായി ഉപയോഗമില്ല

പാറ്റ്ന: ആറു കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം നാല് വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. 2020-ൽ ആരംഭിച്ച നിർമാണം 2021-ൽ പൂർത്തിയായെങ്കിലും, ആവശ്യമായ അപ്രോച്ച് റോഡുകൾ ഒരുക്കാത്തതിനാൽ പാലം ഗ്രാമീണർക്കൊന്നും പ്രയോജനപ്പെടുന്നില്ല. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പന്ത്രണ്ടോളം ഗ്രാമങ്ങൾക്ക് ജില്ലാ ആസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്താനുള്ള വഴിയൊരുക്കാനാണ് പാലം പണിതത്. എന്നാൽ അപ്രോച്ച് റോഡില്ലാത്തതിനാൽ ഗ്രാമങ്ങൾ ഇന്നും ഒറ്റപ്പെട്ട നിലയിലാണ്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി പാലം പണിതെങ്കിലും, ഭൂമി ഏറ്റെടുക്കലിലെ വീഴ്ചയാണ് വലിയ പ്രതിസന്ധിയായി […]
Read more

പ്രവാസി മൃതദേഹം നാട്ടിലെത്തിക്കൽ വിവാദം; അപകീർത്തി പ്രചാരണത്തിന് നിയമ നടപടി

ദുബൈ: യുഎഇയിൽ നിന്ന് പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ് . തനിക്ക് നേരെ അപകീർത്തികരമായി പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ നിയമ നടപടി ആരംഭിച്ചതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി. മകന്റെ ചിത്രം ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്തപ്പെട്ടതായും, ഇതിന്റെ പേരിൽ ഒരു കോടി രൂപ നഷ്ടപരിഹാര കേസും മറ്റ് ക്രിമിനൽ നടപടികളും സ്വീകരിക്കുമെന്നുമാണ് അഷ്റഫ് താമരശ്ശേരി അറിയിച്ചു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ വൻ കൊള്ള നടക്കുന്നുണ്ടെന്ന അസത്യ ആരോപണം കഴിഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix