Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പ്രവിത്താനത്തെ വാഹനപകട൦; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 12 വയസുകാരി മരിച്ചു

കോട്ടയം: കോട്ടയം പ്രവിത്താനത്തെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 12 വയസുകാരി മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ സുനിൽ ആണ് മരിച്ചത്. അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചപ്പോൾ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജോമോൾ മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി. അമിതവേ​ഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു സ്കൂട്ടറിലുണ്ടായിരുന്നത് മേലുകാവ് സ്വദേശിയായ ധന്യ സന്തോഷാണ്. മറ്റൊരു സ്കൂട്ടറിൽ തിടനാട് സ്വദേശിയായ ജോമോൾ […]
Read more

തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ ആന ഇടഞ്ഞു; ഗതാഗതം തടസപ്പെട്ടു

കേച്ചേരി: തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ കേച്ചേരിക്കടുത്ത് എരനെല്ലൂരില്‍ ആന ഇടഞ്ഞു. എഴുത്തുപുരക്കല്‍ ഗംഗ പ്രസാദ് എന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു സംഭവം. ആന ഇടഞ്ഞ് സംസ്ഥാനപാതയിലൂടെ ഓടിയതോടെ സ്ഥലത്ത് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. എരനെല്ലൂരില്‍ തളച്ചിരുന്ന പറമ്പില്‍ നിന്നാണ് ആന ഇടഞ്ഞ് ഓടിയത്. വഴിയില്‍ കണ്ട ഒരു ബൈക്ക് തട്ടിയിട്ടതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഓടി കേച്ചേരി-കുന്നംകുളം റോഡില്‍ എത്തിയ ആന അല്‍പനേരം റോഡില്‍തന്നെ നിലയുറപ്പിച്ചു. ഇതോടെയാണ് ഗതാഗതം തടസപ്പെട്ടത്. റോഡില്‍ […]
Read more

ബി നിലവറ വീണ്ടും ചർച്ചകളിൽ; 18 അടി നീളമുള്ള സ്വർണമാല, ഒരു ചാക്ക് നിറയെ ബല്‍ജിയം രത്‌നങ്ങൾ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറക്കുന്നത് വീണ്ടും ചർച്ചയാകുമ്പോൾ ഒന്നര നൂറ്റാണ്ടിലേറെയായി ഇരുൾ മൂടിക്കിടക്കുന്ന നിധിശേഖരം വീണ്ടും വാർത്തകളിൽ നിറയുന്നു. അറകളിലെ സൂക്ഷിപ്പുകളുടെ കണക്ക് എടുക്കണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 2011 ജൂണിൽ ബി നിലവറ ഒഴികെയുള്ളവ തുറന്ന് കോടിക്കണക്കിനു രൂപ വിലവരുന്ന നിധിശേഖരം കണ്ടെത്തിയിരുന്നു. ഒരാള്‍ക്കു കുനിഞ്ഞു മാത്രം നില്‍ക്കാന്‍ കഴിയുന്ന അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്. ആയിരക്കണക്കിനു സ്വര്‍ണമാലകള്‍, രത്‌നം പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ നെല്‍മണിയുടെ […]
Read more

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും. കീഴാറൂർ മൈലച്ചൽ കൈതക്കുഴി വെട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അജിത്തിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 3 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നുമാണ് വിധിയിൽ പറയുന്നത്. 2024 ഫെബ്രുവരി 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഈ ദിവസം കുട്ടിയുടെ സഹോദരി മരിച്ച ദിവസമായിരുന്നു. ബന്ധുവായ […]
Read more

ദുരനുഭവങ്ങൾ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും പിതാവിന്റെ ക്രൂര ആക്രമണം

ആലപ്പുഴ: ആലപ്പുഴയിൽ ദുരനുഭവങ്ങൾ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. കുട്ടിയുടെ പിതാവ് വ്യാഴാഴ്ച് വീട്ടിൽ എത്തിയിരുന്നു. തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും ഉണ്ടായിരുന്നത്. ഈ സമയത്താണ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ പിതാവ് അൻസറും രണ്ടാനമ്മ ഷെബീനയും ഒളിവിലായിരുന്നു. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനം നേരിട്ട കുട്ടി താൻ അനുഭവിച്ച വേദനകൾ നോട്ട് ബുക്കിൽ പകർത്തിയിരുന്നു. വലിയ കൈവിരലുകളുടെ പാടും നീരുവന്ന് ചുവന്ന മുഖവുമായി ക്ലാസിൽ എത്തിയ കുട്ടിയോട് അധ്യാപകർ കാര്യം […]
Read more

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം വീണ്ടും ചർച്ച ബി നിലവറയിലേക്ക് കടക്കുകയാണ്. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം. ക്ഷേത്രം ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് വീണ്ടും നിലവറ തുറക്കൽ ചർച്ചയായത്. ഉപദേശക സമിതിയിലെ സംസ്ഥാന സർക്കാറിൻറെ പ്രതിനിധിയാണ് തുറക്കലിൽ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കേണ്ട കാര്യം എടുത്തുപറഞ്ഞത്. മുറജപവും വിഗ്രഹത്തിലെ അറ്റകുറ്റപ്പണിയും ചർച്ച ചെയ്യാനായിരുന്നു ഇന്നത്തെ സംയുക്ത യോഗം. ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ബി നിലവറ തുറക്കൽ ഉന്നയിച്ചത്. […]
Read more

ഓട്ടിസം ബാധിച്ച 6 വയസ്സുകാരനെ മർദിച്ച സംഭവം; അധ്യാപികക്കെതിരെ വിദ്യാഭ്യാസവകുപ്പ്

മലപ്പുറം: ഓട്ടിസം ബാധിച്ച 6 വയസ്സുകാരനെ മർദിച്ച കേസിൽ അധ്യാപികക്കെതിരെ വകുപ്പ് തല നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. മർദനമേറ്റ 6 വയസ്സുകാരന്റെ രണ്ടാനമ്മ കൂടിയാണ് അധ്യാപിക. പെരിന്തൽമണ്ണ എഇഒക്ക് ആണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം നൽകിയത്. കുട്ടിയെ മർദിച്ച സംഭവത്തിൽ നേരത്തെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു. ഭക്ഷണം നിഷേധിച്ചു, പൊള്ളൽ ഏൽപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് രണ്ടാനമ്മയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോകാൻ സഹായിച്ചതിന് രണ്ടാനമ്മയുടെ […]
Read more

ജൂനിയർ ഡോക്ടർക്ക് നേരെ അതിക്രമം; തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ഏഴ് നഴ്‌സുമാർക്കെതിരെ നടപടി

തൃശ്ശൂർ: വനിതാ ഡോക്ടറെ ജോലി സമയത്ത് ആക്രമിച്ചുവെന്ന പരാതിയിൽ ഏഴ് നഴ്സുമാർക്കെതിരെ ശിക്ഷാ നടപടി. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിലെ വനിതാ ജൂനിയർ ഡോക്ടറെയാണ് ആക്രമിച്ചത്. സംഭവം നടന്ന ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏഴ് നഴ്‌സുമാരെ രണ്ടു ദിവസത്തേക്ക് ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്താനാണ് തീരുമാനം. ആശുപത്രി സൂപ്രണ്ടിന്റേതാണ് ഉത്തരവ്. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷനാണ് സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇതിനായി സൂപ്രണ്ട് […]
Read more

ചെറു തോണി മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

കോഴിക്കോട്: വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. കോട്ടക്കൽ അഴിമുഖത്താണ് തോണി മറിഞ്ഞത്. പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറു൦ മത്സ്യ ബന്ധനത്തിനായി പോയ വള്ളം കടലിൽ മുങ്ങുകയായിരുന്നു. തിരികെ വരും വഴിയാണ് തോണി മറിഞ്ഞതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതായി. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. പിന്നാലെ കടലിൽ നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. ഇതുവരെ സുബൈറിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
Read more

രോ​ഗിയുടെ ​ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫ്, പരാതിയുമായി കുടുംബം

പാലക്കാട്: പാലക്കാട് രോ​ഗിയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി. വടക്കഞ്ചേരി കമ്മ്യൂണിറ്റി സെന്ററിലാണ് സംഭവം നടന്നത്. 78കാരിയുടെ ഡ്രിപ്പ് ക്ലീനിങ് സ്റ്റാഫ് അഴിച്ചെന്ന് ആരോപിച്ചാണ് കമ്മ്യൂണിറ്റി സെന്ററിനെതിരെ കുടുംബം പരാതിപ്പെട്ടിരിക്കുന്നത്. കിഴക്കഞ്ചേരി സ്വദേശിനിയായ കല്യാണി പനി ബാധിച്ചാണ് വടക്കഞ്ചേരി കമ്മ്യൂണിറ്റി സെന്ററിൽ എത്തിയത്. തുടർന്ന് ഡ്രിപ്പ് ഇട്ട് കി‌ടത്തിയിരുന്നു. ക്ലീനിങ് ജീവനക്കാരനാണ് കല്യാണിയുടെ ഡ്രിപ്പ് അഴിക്കാൻ എത്തിയത്. കത്രിക ഉപയോ​ഗിച്ച് ശക്തിയോടെ ടേപ്പ് മുറിച്ചപ്പോൾ വയോധികയുടെ കൈയ്ക്ക് മുറിവേറ്റു. തുടർന്ന് രണ്ട് തുന്നലിടേണ്ടി വന്നെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix